Posted inബിസിനസ്സ്

ദീപാവലി റീട്ടെയ്ല്‍ വില്പന സര്‍വകാല റെക്കോഡില്‍

രാജ്യത്ത് ദീപാവലി കാലത്തെ റീട്ടെയ്ല്‍ വില്പന സര്‍വകാല റെക്കോഡില്‍. കോണ്‍ഫെഡറേഷന്‍ ഓഫ് ഓള്‍ ഇന്ത്യ ട്രേഡേഴ്സ് റിപ്പോര്‍ട്ടനുസരിച്ച് ദീപാവലി കാലത്ത് ആകെ നടന്നത് 5.4 ലക്ഷം കോടി രൂപയുടെ വില്പനയാണ്. ഇതിനൊപ്പം 65,000 കോടി രൂപയുടെ ബിസിനസ് സര്‍വീസ് മേഖലയിലും നടന്നു. സര്‍വകാല റെക്കോഡാണിത്. കഴിഞ്ഞ വര്‍ഷം ദീപാവലി കാലത്തെ വില്പന 4.25 ലക്ഷം കോടി രൂപയുടേതായിരുന്നു. മെട്രോ നഗരങ്ങള്‍ക്കൊപ്പം ടിയര്‍ 1, ടിയര്‍ 2 സിറ്റികളിലും വില്പനയില്‍ കുതിച്ചു ചാട്ടമുണ്ടായി. ജനങ്ങള്‍ക്കിടയില്‍ മുമ്പത്തേക്കാള്‍ പ്രാദേശിക ഉത്പന്നങ്ങള്‍ക്ക് […]

Posted inവിനോദം

‘വരവ്’ സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍

മലയോരത്തിന്റെ കരുത്തും ആക്ഷന്‍ ത്രില്ലറിന്റെ തീവ്രതയും ഒരുമിപ്പിച്ച് ജോജു ജോര്‍ജിനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘വരവ്’ എന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. ജീപ്പിന്റെ പൊട്ടിയ ഗ്ലാസുകള്‍ക്കിടയിലൂടെ അതിതീഷ്ണമായി നോക്കുന്ന ജോജുവാണ് പോസ്റ്ററില്‍. അതിജീവനത്തിന്റെ കളി എന്ന ടാഗ് ലൈനോടുകൂടി ഇറങ്ങിയ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ചിത്രത്തിന്റെ എല്ലാവിധ ഭാവങ്ങളും ഉള്‍ക്കൊണ്ടിരിക്കുന്നു. ചിത്രത്തിന്റെ ആക്ഷന്‍ രംഗങ്ങള്‍ക്ക് പെണ്‍കരുത്തേകാന്‍ മലയാളത്തിന്റെ ആക്ഷന്‍ റാണിയായ വാണി വിശ്വനാഥ് കൂടി ജോജുവിനൊപ്പം ചേരുന്നു. മറ്റൊരു പ്രത്യേകത മലയാളത്തിന്റെ […]

Posted inവിനോദം

‘പകല്‍ കനവ്’ തമിഴ് ചിത്രം നവംബറില്‍

മലയാളിയായ ഫൈസല്‍ രാജ് രചനയും സംവിധാനവും നിര്‍വ്വഹിച്ച പുതിയ തമിഴ് ചിത്രം ‘പകല്‍ കനവ്’ തമിഴ്‌നാട്, കേരളം, കര്‍ണാടക സംസ്ഥാനങ്ങളിലെ തിയറ്ററുകളില്‍ അടുത്ത മാസം റിലീസ് ചെയ്യും. ജാസ്മിന്‍ ഫിലിംസ് ഇന്റര്‍നാഷണലാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ഗ്രാമീണ കഥാ പശ്ചാത്തലത്തിലൊരുങ്ങുന്ന ഈ സിനിമ സസ്‌പെന്‍സും ത്രില്ലും നിറഞ്ഞതാണ്. വളരെ ആകസ്മികമായി രണ്ട് ചെറുപ്പക്കാരുടെ ജീവിതത്തിലുണ്ടാകുന്ന ചില പ്രശ്‌നങ്ങളെ തുടര്‍ന്നാണ് ചിത്രത്തിന്റെ കഥ വികസിക്കുന്നത്. തമിഴ് ചിത്രത്തിലൂടെ ഒരു കൂട്ടം മലയാളികള്‍ ഒരുമിക്കുന്നു എന്ന പുതുമയും ചിത്രത്തിനുണ്ട്. സമീപകാലത്ത് തമിഴില്‍ […]

Posted inഓട്ടോമോട്ടീവ്

വിഷന്‍- ഇ- സ്‌കൈ ഇലക്ട്രിക് കാര്‍ പുറത്തുവിട്ടു

ഒക്ടോബര്‍ 30 ന് നടക്കുന്ന ജപ്പാന്‍ മൊബിലിറ്റി ഷോയ്ക്ക് മുന്നോടിയായി പ്രമുഖ വാഹന നിര്‍മ്മാതാക്കളായ സുസുക്കി മോട്ടോര്‍ കോര്‍പ്പറേഷന്‍ വിഷന്‍- ഇ- സ്‌കൈ ഇലക്ട്രിക് കാര്‍ കണ്‍സെപ്റ്റ് പുറത്തുവിട്ടു. താങ്ങാനാവുന്നതും ഒതുക്കമുള്ളതുമായ ഭാവി ഇലക്ട്രിക് വാഹനത്തെക്കുറിച്ചുള്ള കമ്പനിയുടെ കാഴ്ചപ്പാട് വെളിവാക്കുന്നതാണ് പുതിയ ഇലക്ട്രിക് കാറിന്റെ ചിത്രം. ഈ പ്ലാറ്റ്‌ഫോം അടുത്ത തലമുറ വാഗണ്‍-ആര്‍ ഇവിയാണോ എന്ന തരത്തില്‍ ചര്‍ച്ചകള്‍ കൊഴുക്കുന്നുണ്ട്. ടോള്‍ ബോയ്, ബോക്‌സി ഡിസൈനിലെത്തുന്ന സുസുക്കി വിഷന്‍ ഇ-സ്‌കൈ ഇലക്ട്രിക് കാറിന് വാഗണ്‍ ആറുമായി സാമ്യം […]

Posted inപുസ്തകങ്ങൾ

ഫ്രാന്‍സിസ് മാര്‍പ്പാപ്പ – സ്‌നേഹത്തിന്റെ പ്രകാശഗോപുരം

മാര്‍പ്പാപ്പയെ സംബന്ധിച്ച് ഇത് വരെ ലോകം അറിയാത്ത സംഭവങ്ങള്‍. മാര്‍പ്പാപ്പയുടെ ജനനം മുതല്‍ കബറടക്കം വരെയുള്ള സംഭവങ്ങളുടെ സമ്പൂര്‍ണ അവതരണം. ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ പ്രഥമ സമ്പൂര്‍ണ സചിത്ര ജീവചരിത്രഗ്രന്ഥം. ‘ഫ്രാന്‍സിസ് മാര്‍പ്പാപ്പ – സ്‌നേഹത്തിന്റെ പ്രകാശഗോപുരം’. ഫാ. ബിജു പി തോമസ്. ലിപി പബ്‌ളിക്കേഷന്‍സ് കോഴിക്കോട്. വില 300 രൂപ.  

Posted inആരോഗ്യം

വയറിലെ കൊഴുപ്പിനെ കുറയ്ക്കാന്‍ അയമോദക വെള്ളം

വിറ്റാമിനുകള്‍, ധാതുക്കള്‍, ആന്റി ഓക്‌സിഡന്റുകള്‍, നാരുകള്‍ തുടങ്ങിയവ അടങ്ങിയതാണ് അയമോദകം. ഇവയ്ക്ക് ആന്റി മൈക്രോബയല്‍, ആന്റി ഇന്‍ഫ്‌ലമേറ്ററി ഗുണങ്ങളുമുണ്ട്. കലോറി കുറഞ്ഞ അയമോദക വെള്ളം കുടിക്കുന്നത് വിശപ്പ് കുറയ്ക്കാനും വയറിലെ കൊഴുപ്പിനെ കുറയ്ക്കാനും സഹായിക്കും. നാരുകളാല്‍ സമ്പന്നമായ അയമോദക വെള്ളം കുടിക്കുന്നത് ഗ്യാസ് മൂലം വയര്‍ വീര്‍ത്തുകെട്ടുന്ന അവസ്ഥ, അസിഡിറ്റി, നെഞ്ചെരിച്ചില്‍, മലബന്ധം അകറ്റാനും ദഹനം മെച്ചപ്പെടുത്താനും സഹായിക്കും. പതിവായി അയമോദകം ഇട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് പ്രതിരോധശേഷി കൂട്ടാന്‍ സഹായിക്കും. അയമോദക വെള്ളം കുടിക്കുന്നത് ഉയര്‍ന്ന […]

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

കേരളത്തെ അതിദാരിദ്ര്യ മുക്തമായി പ്രഖ്യാപിക്കുന്നത് നവംബർ 1ന്

കേരളത്തെ അതിദാരിദ്ര്യ മുക്തമായി നവംബർ ഒന്നിന് വൈകിട്ട് അഞ്ച് മണിക്ക് തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കുമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷും വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടിയും സംയുക്തമായി സെക്രട്ടേറിയറ്റ് പി ആർ ചേംബറിൽ നടത്തിയ വാർത്താസമ്മേളനത്തിൽ അറിയിച്ചു. നീതി ആയോഗിന്‍റെ കണക്കുകൾ അനുസരിച്ച് രാജ്യത്ത് ഏറ്റവും ദാരിദ്ര്യം കുറഞ്ഞ സംസ്ഥാനമാണ് കേരളമെന്ന് മന്ത്രി എം ബി രാജേഷ് പറഞ്ഞു. വിവിധ പദ്ധതികളിലായി പൊതുജനങ്ങൾക്ക് ലഭ്യമായ എല്ലാ […]

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയ്ക്ക് 250 കോടി രൂപ കൂടി അനുവദിച്ചതായി ധനമന്ത്രി

കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയ്ക്ക് 250 കോടി രൂപ കൂടി അനുവദിച്ചതായി ധനമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. ഒരു കുടുംബത്തിന്‌ പ്രതിവർഷം 5 ലക്ഷം രൂപ വരെ സൗജന്യ ചികിത്സ ഉറപ്പാക്കുന്ന കാസ്‌പിൽ ദരിദ്രരും ദുർബലരുമായ 41.99 ലക്ഷം കുടുംബങ്ങൾക്കാണ്‌ സൗജന്യ ചികിത്സ ഉറപ്പാക്കുന്നത്‌. സ്‌റ്റേറ്റ്‌ ഹെൽത്ത്‌ ഏജൻസിക്കാണ്‌ നടത്തിപ്പ്‌ ചുമതല. 1050 രൂപയാണ് ഒരു കുടുംബത്തിന്റെ വാർഷിക പ്രീമിയമായി നിശ്ചയിച്ചിട്ടുള്ളത്‌. 18.02 ലക്ഷം കുടുംബത്തിന്റെ പ്രീമിയം പൂർണമായും സംസ്ഥാനം വഹിക്കും.

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

രാഷ്ട്രപതിയുടെ സന്ദർശനത്തിന്റെ സുരക്ഷാ ക്രമീകരണങ്ങളിൽ വീഴ്ച പറ്റിയെന്ന് ആന്റോ ആന്റണി എംപി

രാഷ്ട്രപതി ദ്രൗപദി മുർമു സഞ്ചരിച്ച ഹെലികോപ്റ്റർ ഇറങ്ങിയ സ്ഥലത്തെ കോൺക്രീറ്റ് തറ താഴ്ന്നുപോയ സംഭവവുമായി ബന്ധപ്പെട്ട് രാഷ്ട്രപതിയുടെ സുരക്ഷാ ക്രമീകരണങ്ങളിൽ വീഴ്ച പറ്റിയെന്ന് ആന്റോ ആന്റണി എംപി ആരോപിച്ചു. പ്ലാൻ ബിയെ കുറിച്ച് ഫലപ്രദമായി ആലോചിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു. കോൺക്രീറ്റ് ഉണങ്ങാനുള്ള സമയം കിട്ടാത്തതാണ് ഹെലികോപ്റ്റർ താഴാൻ കാരണം. രാഷ്ട്രപതിയെത്തും മുൻപ് മൈതാനത്തേക്ക് തെരുവുനായ ഓടിക്കയറിയിരുന്നു. രാഷ്ട്രപതി രക്ഷപ്പെട്ടത് തലനാരിഴയ്ക്കാണെന്നും എംപി പറഞ്ഞു. എന്നാൽ സുരക്ഷാ വീഴ്ച ഉണ്ടായിട്ടില്ലെന്ന് കോന്നി എംഎൽഎ കെ യു ജനീഷ് കുമാർ […]

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

ജെയ്‌ഷെ മുഹമ്മദ് ഭീകരവാദം പരിശീലിപ്പിക്കുന്നതിനായി ഓൺലൈൻ കോഴ്സ് ആരംഭിക്കുന്നുവെന്ന് റിപ്പോർട്ട്

പാകിസ്ഥാൻ ആസ്ഥാനമായുള്ള ജെയ്‌ഷെ മുഹമ്മദ് സ്ത്രീകൾക്കായി ഭീകരവാദം പരിശീലിപ്പിക്കുന്നതിനായി ഓൺലൈൻ കോഴ്സ് ആരംഭിക്കുന്നുവെന്ന് റിപ്പോർട്ട്. ജെയ്ഷെ മുഹമ്മദ് ജമാത്ത് ഉൽ മുമിനത്ത് എന്ന വനിതാ യൂണിറ്റ് രൂപീകരിക്കുന്നതായി നേരത്തെ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഫണ്ട് ശേഖരിക്കുന്നതിനും റിക്രൂട്ട്‌മെന്റ് നടത്തുന്നതിനുമായി ഗ്രൂപ്പ് തുഫത് അൽ-മുമിനത്ത് എന്ന പേരിൽ ഒരു ഓൺലൈൻ പരിശീലന കോഴ്‌സ് ആരംഭിക്കുന്നതായാണ് പുതിയ വാർത്ത. ജെയ്‌ഷെ നേതാക്കളുടെ കുടുംബാംഗങ്ങളായ വനിതാ അംഗങ്ങൾ, സ്ഥാപകൻ മസൂദ് അസറിന്റെയും അദ്ദേഹത്തിന്റെ കമാൻഡർമാരുടെയും ബന്ധുക്കൾ, ജിഹാദിനെയും ഇസ്ലാമിനെക്കുറിച്ചും അവരുടെ കടമകളെക്കുറിച്ചും ക്ലാസെടുക്കും. […]