രാഷ്ട്രപതി ദ്രൗപതി മുർമുവിന്റെ കേരള സന്ദർശനം തുടരുന്നതിനിടയിൽ വഴിയിൽ കാത്തുനിന്ന കുട്ടികളെ കണ്ട് രാഷ്ട്രപതി ദ്രൗപതി മുർമു. വർക്കല ഹെലിപാടിൽ നിന്നും ശിവഗിരിയിലേക്കുള്ള യാത്രമധ്യേ ആണ് വഴിയിൽ നിന്ന കുട്ടികളെ രാഷ്ട്രപതി കണ്ടത്. തുടർന്ന് വാഹനം നിർത്തി പുറത്തിറങ്ങുകയും കുട്ടികളെ നേരിൽ കാണുകയും ചെയ്തു. വർക്കല മോഡൽ ഹയർസെക്കൻ്ററി സ്കൂളിലെ വിദ്യാർത്ഥികളാണ് രാഷ്ട്രപതിയുടെ വരവ് കാത്ത് വഴിയരികിൽ നിന്നത്. സ്കൂളിൽ കൃഷി ചെയ്ത ചെണ്ടുമല്ലി പൂക്കൾ കുട്ടികൾ രാഷ്ട്രപതിക്ക് സമ്മാനിക്കുകയും ചെയ്തു.
വഴിയിൽ കാത്തുനിന്ന കുട്ടികളെ കണ്ട് രാഷ്ട്രപതി ദ്രൗപതി മുർമു
