മലയാളത്തിലെ യുവ താരങ്ങളില്‍ ശ്രദ്ധേയനായ ലുക്മാന്‍, അടിമുടി ഒരു കാമുകന്റെ റോളില്‍ എത്തുന്ന ‘അതിഭീകര കാമുകന്‍’ സിനിമയിലെ ആദ്യ ഗാനം പുറത്ത്. ഒട്ടേറെ ഹിറ്റ് ഗാനങ്ങളിലൂടെ സംഗീത ലോകത്തെ സെന്‍സേഷനായി മാറിയ സിദ്ധ് ശ്രീറാം ആലപിച്ച ‘പ്രേമാവതി..’ എന്ന ഗാനമാണ് പുറത്തിറങ്ങിയിരിക്കുന്നത്. അടുത്തിടെ സിദ്ധ് ആലപിച്ച ‘മിന്നല്‍വള..’ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. 100 മില്ല്യണ്‍ കാഴ്ചക്കാരെ ഈ ഗാനം യൂട്യൂബില്‍ സ്വന്തമാക്കിയിരുന്നു. ഹെയ്കാര്‍ത്തി എഴുതിയ വരികള്‍ക്ക് ബിബിന്‍ അശോകാണ് ‘പ്രേമാവതി..’യ്ക്ക് ഈണം നല്‍കിയിരിക്കുന്നത്. സിനിമയുടെ മ്യൂസിക് റൈറ്റ്‌സ് സ്വന്തമാക്കിയിരിക്കുന്നത് സരിഗമയാണ്. റെക്കോര്‍ഡ് തുകയ്ക്കാണ് സരിഗമ മ്യൂസിക് റൈറ്റ്‌സ് സ്വന്തമാക്കിയിരിക്കുന്നത്. ദൃശ്യ രഘുനാഥാണ് ചിത്രത്തില്‍ നായികയായെത്തുന്നത്. നവംബര്‍ 14നാണ് സിനിമയുടെ റിലീസ്. മനോഹരി ജോയ്, അശ്വിന്‍, കാര്‍ത്തിക് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.
