പിഎം ശ്രീ പദ്ധതിയില്‍ ഒപ്പിട്ടതില്‍ പ്രതിഷേധിച്ച് തലസ്ഥാനത്ത് യുവജന സംഘടനകളുടെ ശക്തമായ പ്രതിഷേധ മാര്‍ച്ച്. എഐഎസ്എഫ്, എഐവൈഎഫ് എന്നീ സംഘടനകളാണ് പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചത്. വിദ്യാഭ്യാസ മന്ത്രിയുടെ ഓഫീസിലേക്ക് നടത്തിയ മാർച്ചിലാണ് പൊലീസ് ജലപീരങ്കി പ്രയോഗിച്ചത്. ഇതോടെ സമരക്കാര്‍ ബാരിക്കേഡ് തള്ളിമറിക്കാൻ ശ്രമിച്ചു. പ്രതിഷേധ മാര്‍ച്ചില്‍ സംഘർഷമുണ്ടായതിനെ തുടർന്ന് പ്രതിഷേധത്തില്‍ പങ്കെടുത്തവരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. കേന്ദ്ര സർക്കാരിന്റെ വിദ്യാഭ്യാസ പദ്ധതിയായ പി എം ശ്രീ പദ്ധതിയിൽ ഒപ്പിട്ടതിൽ തെറ്റില്ലെന്ന് എന്‍സിപി സംസ്ഥാന […]
റിസര്‍വ് ബാങ്ക് ശേഖരത്തിലേക്ക് 200 കിലോ സ്വര്‍ണം കൂടി
നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ റിസര്‍വ് ബാങ്കിന്റെ സ്വര്‍ണ കരുതല്‍ ശേഖരം 880.18 മെട്രിക് ടണ്ണായി ഉയര്‍ന്നതായി റിസര്‍വ് ബാങ്കിന്റെ പുതിയ ഡേറ്റ. സെപ്റ്റംബര്‍ അവസാനവാരം 200 കിലോഗ്രാം സ്വര്‍ണമാണ് ആര്‍.ബി.ഐ കരുതല്‍ ശേഖരത്തിലേക്ക് ചേര്‍ത്തത്. സെപ്റ്റംബര്‍ 26 വരെയുള്ള ആകെ കരുതല്‍ ശേഖരത്തിന്റെ മൂല്യം 95 ബില്യണ്‍ ഡോളര്‍ (8.34 ലക്ഷം കോടി രൂപ) ആണ്. കഴിഞ്ഞ ആറ് മാസത്തില്‍ മാത്രം 600 കിലോഗ്രാം സ്വര്‍ണം ആര്‍.ബി.ഐ വാങ്ങിയിട്ടുണ്ട്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം മൊത്തം […]
‘ആഘോഷം’ സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍
അമല്‍ കെ ജോബി തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ‘ആഘോഷം’ എന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ എത്തി. ഒരു ക്യാംപസിലെ ആഘോഷത്തിമിര്‍പ്പിന്റെ പശ്ചാത്തലത്തില്‍ ഒരു സംഘം അഭിനേതാക്കളുടെ വ്യത്യസ്ഥമായ ഗെറ്റപ്പുകളുമായാണ് ഫസ്റ്റ് ലുക്ക് എത്തിയിരിക്കുന്നത്. നരേന്‍, വിജയരാഘവന്‍, അജു വര്‍ഗീസ്, ജയ്‌സ് ജോര്‍ജ്, ജോണി ആന്റണി, ബോബി കുര്യന്‍, ഷാജു ശ്രീധര്‍, റോസ്മിന്‍ എന്നിവരാണ് പോസ്റ്ററില്‍ ഉള്ളത്. സി എന്‍ ഗ്ലോബല്‍ മൂവി മേക്കേഴ്‌സ് ആണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്. ഡോ. ലിസ്സി കെ ഫെര്‍ണാണ്ടസ്, […]
യുട്യൂബില്‍ വന്‍ ഹിറ്റായി ‘പ്രേമവതി…’ ഗാനം
മലയാളത്തിലെ യുവ താരങ്ങളില്‍ ശ്രദ്ധേയനായ ലുക്മാന്‍ അടിമുടി ഒരു കാമുകന്റെ റോളില്‍ എത്തുന്ന ‘അതിഭീകര കാമുകന്‍’ സിനിമയിലെ ആദ്യ ഗാനമായി കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ‘പ്രേമവതി…’ ഗാനം തരംഗമാകുന്നു. ഒട്ടേറെ ഹിറ്റ് ഗാനങ്ങളിലൂടെ ഇതിനകം സിനിമാ സംഗീത ലോകത്തെ സെന്‍സേഷനായി മാറിയ സിദ്ധ് ശ്രീറാം ആലപിച്ച ഗാനം ആസ്വാദക ഹൃദയങ്ങള്‍ കവര്‍ന്നിരിക്കുകയാണ്. അടുത്തിടെ സിദ്ധ് ആലപിച്ച ‘മിന്നല്‍വള…’ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. 100 മില്ല്യണ്‍ കാഴ്ചക്കാരെ ഈ ഗാനം യൂട്യൂബില്‍ സ്വന്തമാക്കിയിരുന്നു. ഇപ്പോഴിതാ ‘പ്രേമവതി’ മണിക്കൂറുകള്‍ കൊണ്ട് […]
ഒരു ലക്ഷം ജിംനികള്‍ കയറ്റി അയച്ച് മാരുതി
ഇന്ത്യയില്‍ നിന്ന് ഒരു ലക്ഷം ജിംനികള്‍ കയറ്റി അയച്ച് ചരിത്രം കുറിച്ച് മാരുതി സുസുക്കി. ഇന്ത്യന്‍ വിപണിയില്‍ 2023 ല്‍ പുറത്തിറങ്ങിയ അഞ്ച് ഡോര്‍ 4ഃ4 ജിംനിയുടെ ഒരു ലക്ഷം യൂണിറ്റുകളാണ് ഇന്ത്യയില്‍ നിര്‍മിച്ച് വിവിധ രാജ്യങ്ങളിലേയ്ക്ക് കയറ്റി അയച്ചത്. ഇതോടെ ഫ്രോങ്‌സിന് ശേഷം ഏറ്റവും കുടുതല്‍ കയറ്റുമതി ചെയ്യുന്ന ഇന്ത്യന്‍ നിര്‍മിത സുസുക്കി വാഹനവും ജിംനിയായി മാറി. ജൂലൈ 2023 മുതല്‍ സെപ്റ്റംബര്‍ 2025 വരെയുള്ള കാലയളവില്‍ ഒരു ലക്ഷം യൂണിറ്റുകള്‍ ജപ്പാന്‍ അടക്കം 100 […]
നൂറ: ജിന്നിന്റെ പ്രണയ പുസ്തകം
ജിന്നുസുന്ദരി നൂറയും സുല്‍ത്താനും തമ്മിലുള്ള അഭൗമമായ പ്രണയത്തിന്റെ പുസ്തകം. നൂറയെ ഇഷ്ടപ്പെടുംതോറും ജിന്നുലോകങ്ങളുടെ ചുരുളുകളും അറിയാരഹസ്യങ്ങളും അവനു മുന്നില്‍ തുറന്നുവന്നു. സ്നേഹിക്കാന്‍ ഇത്രമാത്രം കൊതിക്കുന്ന ജീവിവര്‍ഗ്ഗമില്ലെന്ന് സുല്‍ത്താനപ്പോള്‍ ബോദ്ധ്യമായി. നൂറ അവനു കഥകള്‍ പറഞ്ഞുകൊടുത്തു; ആയിരത്തിയൊന്നു രാവിലും അവസാനിക്കാത്ത ജിന്നുകഥകള്‍. പോകുംതോറും പുതിയ പുതിയ വിസ്മയങ്ങളുടെ തിരയടിക്കുന്ന അല്‍മ ദി യെമ്മയിലേക്കും ജിന്നുകളുടെ നിഗൂഢതകള്‍ നിറഞ്ഞ വിചിത്രലോകങ്ങളിലേക്കും അവളവനെ കൊണ്ടുപോയി. യാത്ര അവസാനിച്ചത് പക്ഷേ… ദൃശ്യമായ മനുഷ്യലോകത്തെയും അദൃശ്യമായ ഭൂതലോകത്തെയും കൂട്ടിയിണക്കുന്ന നോവല്‍. ‘നൂറ: ജിന്നിന്റെ പ്രണയ […]
കൊഴുപ്പ് അടിയുന്നത് തടയാനും പെരുജീരകം
ഭക്ഷണത്തിന് രുചിയും മണവും വര്‍ധിപ്പിക്കുന്നതിനൊപ്പം പെരുജീരകത്തിന് നിരവധി ആരോഗ്യഗുണങ്ങളുമുണ്ട്. ഇതില്‍ ഏറ്റവും പ്രധാനം ദഹനം മെച്ചെപ്പെടുത്തുന്നുവെന്നതാണ്. ഭക്ഷണം കഴിച്ചശേഷം കുറച്ച് ജീരകം പൊടിച്ചത് കഴിക്കുന്നത് വയറിന് നല്ലതാണ്. ദഹനം മെച്ചപ്പെടുത്തുമെന്ന് മാത്രമല്ല വയറ് കമ്പിച്ചത് പോലുള്ള അസ്വസ്ഥതകളും നീക്കും. ശരീരത്തില്‍ നിന്ന് വിഷവസ്തുക്കളെ പുറന്തള്ളി ശരീരത്തിലെ മെറ്റബോളിസത്തെയും ദഹനപ്രക്രിയയെയും വേഗത്തിലാക്കാന്‍ ജീരകം സഹായിക്കും. ഇത് ഗ്യാസ്ട്രിക് എന്‍സൈമുകളുടെ ഉത്പാദനത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്യും. ശരീരത്തിന് തണുപ്പ് നല്‍കുകയും ഭക്ഷണം കഴിച്ചതിന് ശേഷം കുടലില്‍ ഉത്പാദിപ്പിക്കപ്പെടുന്ന ചൂട് കുറയ്ക്കാന്‍ സഹായിക്കുകയും […]
സഹപ്രവർത്തകയുടെ പരാതിയിൽ അച്ചടക്ക നടപടി നേരിട്ട എൻ വി വൈശാഖന് പാർട്ടിയിൽ സ്ഥാനക്കയറ്റം
സഹപ്രവർത്തകയുടെ പരാതിയിൽ അച്ചടക്ക നടപടി നേരിട്ട എൻ വി വൈശാഖന് പാർട്ടിയിൽ സ്ഥാനക്കയറ്റം. സിപിഎം കൊടകര ഏരിയാ കമ്മിറ്റി അംഗമായാണ് തെരഞ്ഞെടുത്തത്. ഡിവൈഎഫ്ഐ തൃശൂർ ജില്ലാ സെക്രട്ടറിയായിരുന്നു എൻ വി വൈശാഖൻ. കൂടാതെ ചാനൽ ചർച്ചകളിൽ സിപിഎമ്മിൻ്റെ പാനലിസ്റ്റുമായിരുന്നു ഇയാൾ. സഹപ്രവർത്തകയുടെ പരാതിയെ തുടർന്ന് വൈശാഖനെതിരെ പാർട്ടി അച്ചടക്ക നടപടിയെടുത്തിരുന്നു. വൈശാഖൻ കുറ്റം ചെയ്തിട്ടില്ലെന്ന് പിന്നീട് പാർട്ടി കണ്ടെത്തി. തുടർന്നാണ് വൈശാഖനെ ഏരിയാ കമ്മിറ്റിയിൽ ഉൾപ്പെടുത്തിയത്.
മുൻ പാക് പ്രസിഡൻ്റ് പർവേസ് മുഷാറഫിനെ അമേരിക്ക വില കൊടുത്ത് വാങ്ങിയെന്ന്, അമേരിക്കൻ ചാര സംഘടനയായ സിഐഎയിൽ പ്രവർത്തിച്ച ജോൺ കിരിയാകു
മുൻ പാക് പ്രസിഡൻ്റ് പർവേസ് മുഷാറഫിനെ അമേരിക്ക വില കൊടുത്ത് വാങ്ങിയെന്ന്, അമേരിക്കൻ ചാര സംഘടനയായ സിഐഎയിൽ പ്രവർത്തിച്ച ജോൺ കിരിയാകു. വാർത്താ ഏജൻസിയായ എഎൻഐക്ക് നൽകിയ അഭിമുത്തിലാണ് ഇദ്ദേഹം വൻ വെളിപ്പെടുത്തലുകൾ നടത്തിയിരിക്കുന്നത്. പാകിസ്ഥാൻ്റെ ആണവായുധങ്ങളുടെ നിയന്ത്രണം അമേരിക്കയ്ക്ക് മുഷാറഫ് നൽകിയെന്നും ബേനസീർ ഭൂട്ടോ വിദേശത്ത് ആഡംബര ജീവിതം നയിച്ചുവെന്നുമടക്കം വെളിപ്പെടുത്തലുകൾ ഇദ്ദേഹം ഉയർത്തി. നീണ്ട 15 വർഷക്കാലം സിഐഎയിൽ അനലിസ്റ്റായും പിന്നീട് തീവ്രവാദ വിരുദ്ധ വിഭാഗത്തിൽ പാകിസ്ഥാനിലടക്കം പ്രവർത്തിച്ച സിഐഎ ഏജൻ്റാണ് ജോൺ കിരിയാകു. […]
കേരളത്തിലെ പാഠ്യപദ്ധതിയിൽ ഹെഡ്ഗേവറെയും സവർക്കറെയും ഉൾപ്പെടുത്തുമെന്ന കെ സുരേന്ദ്രന്‍റെ പ്രസ്താവന രാഷ്ട്രീയലക്ഷ്യം വെച്ചുള്ള വ്യാജപ്രചാരണം മാത്രമാണെന്ന് മന്ത്രി വി. ശിവൻകുട്ടി
കേരളത്തിലെ പാഠ്യപദ്ധതിയിൽ ഹെഡ്ഗേവറെയും സവർക്കറെയും ഉൾപ്പെടുത്തുമെന്ന കെ സുരേന്ദ്രന്‍റെ പ്രസ്താവന രാഷ്ട്രീയലക്ഷ്യം വെച്ചുള്ള വ്യാജപ്രചാരണം മാത്രമാണെന്ന് മന്ത്രി വി. ശിവൻകുട്ടി. കേരളത്തിന്‍റെ വിദ്യാഭ്യാസ നയത്തെക്കുറിച്ച് ബിജെപി നേതാവിന് ധാരണയില്ലാത്തതുകൊണ്ടാണ് ഇത്തരം അസംബന്ധ പ്രസ്താവനകൾ നടത്തുന്നതെന്നും മന്ത്രി പറഞ്ഞു.ചരിത്രത്തെ വളച്ചൊടിക്കാനും വിദ്യാഭ്യാസത്തെ വർഗീയവൽക്കരിക്കാനുമുള്ള കേന്ദ്ര സർക്കാർ നീക്കങ്ങൾ കേരളത്തിൽ വിലപ്പോവില്ല. രാഷ്ട്രപിതാവായ മഹാത്മാഗാന്ധിയെ വധിച്ചത് നാഥുറാം വിനായക് ഗോഡ്സെ ആണെന്ന ചരിത്ര സത്യം കേരളത്തിലെ പാഠപുസ്തകങ്ങളിൽ നിന്ന് ആർക്കും മായ്ക്കാൻ കഴിയില്ല. കേരള സിലബസിന്‍റെ അടിസ്ഥാനത്തിൽ, ഭരണഘടനാ മൂല്യങ്ങളും […]
