4 44

ഇന്ത്യയില്‍ നിന്ന് ഒരു ലക്ഷം ജിംനികള്‍ കയറ്റി അയച്ച് ചരിത്രം കുറിച്ച് മാരുതി സുസുക്കി. ഇന്ത്യന്‍ വിപണിയില്‍ 2023 ല്‍ പുറത്തിറങ്ങിയ അഞ്ച് ഡോര്‍ 4ഃ4 ജിംനിയുടെ ഒരു ലക്ഷം യൂണിറ്റുകളാണ് ഇന്ത്യയില്‍ നിര്‍മിച്ച് വിവിധ രാജ്യങ്ങളിലേയ്ക്ക് കയറ്റി അയച്ചത്. ഇതോടെ ഫ്രോങ്‌സിന് ശേഷം ഏറ്റവും കുടുതല്‍ കയറ്റുമതി ചെയ്യുന്ന ഇന്ത്യന്‍ നിര്‍മിത സുസുക്കി വാഹനവും ജിംനിയായി മാറി. ജൂലൈ 2023 മുതല്‍ സെപ്റ്റംബര്‍ 2025 വരെയുള്ള കാലയളവില്‍ ഒരു ലക്ഷം യൂണിറ്റുകള്‍ ജപ്പാന്‍ അടക്കം 100 രാജ്യങ്ങളിലെക്ക് കയറ്റി അയച്ചപ്പോള്‍ ജിംനിയുടെ 27812 യൂണിറ്റുകളാണ് ഇന്ത്യയില്‍ മാത്രം വിറ്റത്. ജിംനി നോമാഡ് എന്ന പേരില്‍ ജപ്പാനീസ് വിപണിയില്‍ ജനുവരിയില്‍ പുറത്തിറങ്ങിയ വാഹനത്തിന് ഇതിനകം തന്നെ 50000 ബുക്കിങ്ങുകള്‍ ലഭിച്ചു. ജപ്പാനില്‍ കൂടാതെ മെക്‌സിക്കോ, ഓസ്‌ട്രേലിയ, ദക്ഷിണാഫ്രിക്ക, ചിലെ തുടങ്ങിയ രാജ്യങ്ങളിലാണ് ജിംനി ഏറ്റവും അധികം വില്‍ക്കുന്നത്.

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *