മുൻ പാക് പ്രസിഡൻ്റ് പർവേസ് മുഷാറഫിനെ അമേരിക്ക വില കൊടുത്ത് വാങ്ങിയെന്ന്, അമേരിക്കൻ ചാര സംഘടനയായ സിഐഎയിൽ പ്രവർത്തിച്ച ജോൺ കിരിയാകു. വാർത്താ ഏജൻസിയായ എഎൻഐക്ക് നൽകിയ അഭിമുത്തിലാണ് ഇദ്ദേഹം വൻ വെളിപ്പെടുത്തലുകൾ നടത്തിയിരിക്കുന്നത്. പാകിസ്ഥാൻ്റെ ആണവായുധങ്ങളുടെ നിയന്ത്രണം അമേരിക്കയ്ക്ക് മുഷാറഫ് നൽകിയെന്നും ബേനസീർ ഭൂട്ടോ വിദേശത്ത് ആഡംബര ജീവിതം നയിച്ചുവെന്നുമടക്കം വെളിപ്പെടുത്തലുകൾ ഇദ്ദേഹം ഉയർത്തി. നീണ്ട 15 വർഷക്കാലം സിഐഎയിൽ അനലിസ്റ്റായും പിന്നീട് തീവ്രവാദ വിരുദ്ധ വിഭാഗത്തിൽ പാകിസ്ഥാനിലടക്കം പ്രവർത്തിച്ച സിഐഎ ഏജൻ്റാണ് ജോൺ കിരിയാകു. അഴിമതി കൊണ്ട് മൂടിയ രാജ്യമാണ് പാകിസ്ഥാനെന്ന് ഇദ്ദേഹം കുറ്റപ്പെടുത്തുന്നു.
മുൻ പാക് പ്രസിഡൻ്റ് പർവേസ് മുഷാറഫിനെ അമേരിക്ക വില കൊടുത്ത് വാങ്ങിയെന്ന്, അമേരിക്കൻ ചാര സംഘടനയായ സിഐഎയിൽ പ്രവർത്തിച്ച ജോൺ കിരിയാകു
