Posted inവിനോദം

‘കരിക്ക്’ ടീം സിനിമയിലേക്ക്

വെബ് സീരീസിലൂടെ കേരളക്കരയാകെ തരംഗമായ ‘കരിക്ക്’ ടീം സിനിമയിലേക്ക്. ‘കരിക്ക് സ്റ്റുഡിയോസ്’ എന്ന പേരിലാണ് ടീം ചലച്ചിത്ര നിര്‍മാണത്തിലേക്ക് ചുവടുവയ്ക്കുന്നത്. ഡോ അനന്തു പ്രൊഡക്ഷന്‍സുമായി ചേര്‍ന്നാണ് കരിക്ക് സ്റ്റുഡിയോസിന്റെ ആദ്യ സിനിമയെത്തുന്നത്. നിഖില്‍ പ്രസാദ് ആണ് കരിക്കിന്റെ ആദ്യ സിനിമ സംവിധാനം ചെയ്യുന്നത്. നിഖില്‍ പ്രസാദ് സ്ഥാപിച്ച കരിക്ക് മലയാളത്തില്‍ ഏറ്റവും കൂടുതല്‍ പ്രേക്ഷകരുള്ള ഡിജിറ്റല്‍ പ്ലാറ്റ്‌ഫോം കൂടിയാണ്. കരിക്ക് ടീം ഒരുക്കുന്ന ആദ്യ സിനിമയുടെ ടൈറ്റില്‍ ഉള്‍പ്പെടെ കൂടുതല്‍ വിവരങ്ങള്‍ ഉടന്‍ പുറത്ത് വിടും. ചിത്രം […]

Posted inഓട്ടോമോട്ടീവ്

വെന്യു എന്‍ ലൈന്‍ ബുക്കിങ്ങ് ആരംഭിച്ചു

വെന്യുവിന്റെ പെര്‍ഫോമന്‍സ് മോഡല്‍ എന്‍ ലൈന്‍ അവതരിപ്പിച്ച് ഹ്യുണ്ടേയ്. നവംബര്‍ നാലിന് പുതിയ മോഡല്‍ പുറത്തിറക്കുന്നതിന്റെ മുന്നോടിയായി വെന്യു എന്‍ ലൈനിന്റെ ബുക്കിങ്ങും കമ്പനി ആരംഭിച്ചിട്ടുണ്ട്. പുതിയ വെന്യുവിനെ അടിസ്ഥാനപ്പെടുത്തിയാണ് പെര്‍ഫോമന്‍സ് മോഡലിന്റെ രൂപകല്‍പന. 120 ബിഎച്ച്പി കരുത്തുള്ള 1 ലീറ്റര്‍ പെട്രോള്‍ എന്‍ജിനോടെ മാത്രം ലഭിക്കുന്ന ചെറു എസ്‌യുവിക്ക് മാനുവല്‍ ഡിസിടി ഗിയര്‍ബോക്‌സ് മോഡലുകളുണ്ട്. പുതിയ വെന്യുവിന്റെ സാധാരണ മോഡലുമായി താരതമ്യം ചെയ്യുമ്പോള്‍, എന്‍ ലൈനിന്റെ ഏറ്റവും വലിയ മാറ്റങ്ങള്‍ ബാഹ്യ രൂപകല്‍പനയിലാണ്. വെന്യു എന്‍ […]

Posted inപുസ്തകങ്ങൾ

മഹാപ്രസ്ഥാനം

ശ്രീബുദ്ധന്റെ ജീവചരിത്രനോവല്‍. മരണത്തിന്റെയും ദുഃഖത്തിന്റെയും കാരണം തേടി സിദ്ധാര്‍ത്ഥന്റെ ബുദ്ധനിലേക്കുള്ള ഒട്ടും സുഗമമല്ലാത്ത പരിണാമയാത്രയാണ് മഹാപ്രസ്ഥാനം. ആധുനിക മനുഷ്യന്റെ അസ്തിത്വപരമായ വ്യഥകളെ ബുദ്ധന്റെ ദുഃഖങ്ങളില്‍ കണ്ടെത്തുന്ന ഈ നോവല്‍ മാടമ്പ് കുഞ്ഞുകുട്ടന്റെ ദാര്‍ശനികമായ ആഖ്യാനരീതികൊണ്ട് സവിശേഷമാണ്. ‘മഹാപ്രസ്ഥാനം’. മാടമ്പ് കുഞ്ഞുകുട്ടന്‍. ഡിസി ബുക്‌സ്. വില 304 രൂപ.  

Posted inആരോഗ്യം

ഭക്ഷണത്തോടൊപ്പം വെള്ളം കുടിക്കുന്നത് നല്ലതല്ല!

ഭക്ഷണത്തോടൊപ്പം അമിതമായി വെള്ളം കുടിക്കുന്നത് നല്ലതല്ലെന്നാണ് വിദഗ്ധര്‍ പറയുന്നത്. ഭക്ഷണം ശരിയായി ദഹിക്കാന്‍ ആവശ്യമായ എന്‍സൈമുകളെ നേര്‍പ്പിക്കാന്‍ വെള്ളത്തിന് കഴിയും. അതേസമയം ചെറിയ അളവില്‍ കുടിക്കുന്നത് പ്രശ്നമില്ല. എയ്റേറ്റഡ് പാനീയങ്ങള്‍ ഭക്ഷണത്തിനൊപ്പം കുടിക്കുന്നത് ഒഴിവാക്കണമെന്നും വിദഗ്ധര്‍ പറയുന്നു. ഭക്ഷണത്തിനൊപ്പം വെള്ളം കുടിക്കുമ്പോള്‍ അല്‍പം നാരങ്ങയോ ഇഞ്ചിനീരോ ചേര്‍ക്കുന്നതില്‍ കുഴപ്പമുല്ല. നേരിയ ചൂടില്‍ വെള്ളം കുടിക്കുന്നത് കുഴപ്പമില്ലെങ്കിലും തണുത്ത വെള്ളം കുടിക്കുന്നത് ഒഴിവാക്കുന്നതാണ് നല്ലത്. തണുത്ത വെള്ളം കുടിക്കുന്നത് ഭക്ഷണത്തിലുള്ള എണ്ണമയമടങ്ങിയ പദാര്‍ത്ഥങ്ങളെ കട്ടിയാക്കുകയും ഇത് വളരെ പെട്ടെന്ന് […]

Posted inഷോർട് ന്യൂസ്

സായാഹ്ന വാര്‍ത്തകള്‍ | ഒക്ടോബര്‍ 31, വെള്ളിയാഴ്ച

◾https://dailynewslive.in/ അതിദരിദ്രരില്ലാത്ത സംസ്ഥാനമെന്ന സര്‍ക്കാരിന്റെ അവകാശവാദം തെറ്റാണെന്നും സര്‍ക്കാര്‍ കള്ളക്കണക്ക് കൊണ്ട് കൊട്ടാരം പണിയുകയാണെന്നും പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. രാജ്യത്തെ ആദ്യ അതിദാരിദ്ര്യ മുക്ത സംസ്ഥാനമെന്ന പ്രഖ്യാപനം കേരളം നാളെ നടത്താനൊരുങ്ങുന്ന വേളയിലാണ് പ്രതിപക്ഷ നേതാവിന്റെ ചോദ്യം. ഭക്ഷണം, പാര്‍പ്പിടം, ആരോഗ്യം, വരുമാനം എന്നിവ ഇല്ലാത്തവരെയാണ് അതിദരിദ്രരായി കണക്കാക്കുന്നതെന്നും ഇങ്ങനെ ലക്ഷക്കണക്കിനു പേര്‍ കേരളത്തിലുണ്ടെന്നും ഇവരില്‍ ചിലരെ മാത്രം ഉള്‍പ്പെടുത്തിയാണ് സര്‍ക്കാര്‍ അതീവദരിദ്രരുടെ പട്ടിക ഉണ്ടാക്കിയതെന്നും സതീശന്‍ പറഞ്ഞു. എല്‍ഡിഎഫ് പ്രകടന പത്രികയില്‍ പറയുന്നത് 4.5 ലക്ഷം […]

Posted inബിസിനസ്സ്

ഐപിഒകള്‍ വഴി ഏറ്റവും കൂടുതല്‍ തുക സമാഹരിച്ച് ഒക്ടോബര്‍

ഐപിഒകള്‍ വഴി ഏറ്റവും കൂടുതല്‍ തുക സമാഹരിച്ച മാസമായി ഈ ഒക്ടോബര്‍ മാറിയിരിക്കുകയാണ്. ഈ മാസം 14 ഐപിഒകളിലായി 46,000 കോടി രൂപയാണ് കമ്പനികള്‍ സമാഹരിച്ചത്. രണ്ട് മെഗാ ഐപിഒകളാണ് റെക്കോഡിലേക്ക് എത്താന്‍ സഹായിച്ചത്. ടാറ്റ ക്യാപിറ്റല്‍സിന്റെ ഐപിഒ 15,512 കോടി രൂപയുടേതായിരുന്നു. എല്‍ജി ഇലക്ട്രോണിക്സ് ഇന്ത്യ സമാഹരിച്ചത് 11,607 കോടി രൂപയും. ഇന്ന് (ഒക്ടോബര്‍ 31) ലെന്‍സ്‌കാര്‍ട്ട് സെല്യൂഷന്‍സ് ഐപിഒ കൂടി എത്തുന്നുണ്ട്. 7,278 കോടി രൂപയുടേതാണ് ഇത്. 2024 ഒക്ടോബറിലെ റെക്കോഡാണ് ഈ മാസം […]

Posted inടെക്നോളജി

ചാറ്റ് ബാക്കപ്പുകള്‍ക്ക് പാസ്‌കീ എന്‍ക്രിപ്ഷന്‍

ചാറ്റ് ബാക്കപ്പുകള്‍ക്ക് പാസ്‌കീ എന്‍ക്രിപ്ഷന്‍ ഉപയോഗിച്ച് കൂടുതല്‍ സുരക്ഷ നല്‍കാനുള്ള സൗകര്യം നടപ്പിലാക്കി വാട്സ്ആപ്പ്. പുതിയ സംവിധാനം വരുന്നതോടെ ഉപയോക്താക്കള്‍ക്ക് അവരുടെ ബാക്കപ്പ് ആക്‌സസ് ചെയ്യുന്നതിന് ആറ് അക്ക പിന്‍ കോഡോ 64 അക്ക എന്‍ക്രിപ്ഷന്‍ കീയോ ഉപയോഗിക്കേണ്ടി വരില്ല. അതായത് നമ്മുടെ ഫോണിലെ സുരക്ഷാ സംവിധാനങ്ങളായ ഫിംഗര്‍പ്രിന്റ് (വിരലടയാളം), ഫേസ് ഐഡി, സ്‌ക്രീന്‍ ലോക്ക് പിന്‍ എന്നിവ ഉപയോഗിച്ച് ചാറ്റ് ബാക്കപ്പുകള്‍ക്ക് സുരക്ഷയൊരുക്കും. ഇത് ആപ്പിളിന്റെ ഐക്ലൗഡിലും ഗൂഗിള്‍ ഡ്രൈവിലും ബാക്കപ്പ് ചെയ്യുന്ന ചാറ്റുകള്‍ക്ക് ഒരുപോലെ […]

Posted inവിനോദം

രാജേഷ് ധ്രുവ നായകനായ ചിത്രം ‘പീറ്റര്‍’ ടീസര്‍

സുകേഷ് ഷെട്ടി സംവിധാനം ചെയ്ത്, രവി ഹീരേമത്തും രാകേഷ് ഹെഗ്ഗഡെയും ചേര്‍ന്ന് വൃദ്ധി സ്റ്റുഡിയോസിന്റെ ബാനറില്‍ നിര്‍മിക്കുന്ന ‘പീറ്റര്‍’ ടീസര്‍ പുറത്ത്. രാജേഷ് ധ്രുവ നായകനായി എത്തുന്ന ചിത്രം ഒരു സസ്‌പെന്‍സ് ത്രില്ലര്‍ ആയാണ് ഒരുക്കിയിരിക്കുന്നത്. ‘ദൂരദര്‍ശന’ എന്ന ശ്രദ്ധേയ ചിത്രത്തിന് ശേഷം സുകേഷ് ഷെട്ടി സംവിധാനം ചെയ്ത ഈ ചിത്രത്തില്‍ രവിക്ഷ, ജാന്‍വി റായല എന്നിവരാണ് പ്രധാന സ്ത്രീ കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ആക്ഷനും ശക്തമായ ഇമോഷനും മിസ്റ്ററിയും കോര്‍ത്തിണക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നതെന്ന് ടീസര്‍ സൂചിപ്പിക്കുന്നു. വളരെ […]

Posted inവിനോദം

ബാച്ച്ലര്‍ പാര്‍ട്ടിയുടെ രണ്ടാം ഭാഗം ഒരുങ്ങുന്നു

അമല്‍ നീരദിന്റെ സിനിമകളില്‍ കള്‍ട്ട് ഫാന്‍സുള്ള ചിത്രമാണ് ‘ബാച്ച്ലര്‍ പാര്‍ട്ടി’. ആസിഫ് അലി, റഹ്മാന്‍, ഇന്ദ്രജിത്ത്, കലാഭവന്‍ മണി, വിനായകന്‍ തുടങ്ങിയവര്‍ പ്രധാന വേഷങ്ങളിലെത്തിയ ചിത്രം ഇന്നും സിനിമാപ്രേമികള്‍ തേടിച്ചെല്ലുന്ന ചിത്രമാണ്. ബാച്ച്ലര്‍ പാര്‍ട്ടിയുടെ രണ്ടാം ഭാഗം അണിയറയില്‍ തയ്യാറെടുക്കുന്നുവെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ പറയുന്നത്. സൗബിന്‍ ഷാഹിര്‍, ശ്രീനാഥ് ഭാസി, നസ്ലെന്‍ എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രമാണ് ബാച്ച്ലര്‍ പാര്‍ട്ടി 2 എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ചിത്രത്തില്‍ ടൊവിനോ തോമസ് അതിഥി വേഷത്തിലെത്തുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ബാച്ച്ലര്‍ പാര്‍ട്ടിയുടെ […]

Posted inഓട്ടോമോട്ടീവ്

ലാന്‍ഡ് ക്രൂസര്‍ എഫ്‌ജെയുടെ പുതിയ മോഡല്‍ ഇന്ത്യയിലും

ജപ്പാന്‍ മോട്ടര്‍ ഷോയില്‍ ടൊയോട്ട പ്രദര്‍ശിപ്പിച്ച ലാന്‍ഡ് ക്രൂസര്‍ എഫ്‌ജെയുടെ പുതിയ മോഡല്‍ ഇന്ത്യന്‍ വിപണിയിലുമെത്തും. 2028 ല്‍ പുതിയ മോഡല്‍ ഇന്ത്യയിലെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ടൊയോട്ടയുടെ മഹാരാഷ്ട്രയിലെ ഛത്രപതി സംഭാജിനഗര്‍ പ്ലാന്റില്‍ നിന്ന് പുറത്തിറങ്ങുന്ന ആദ്യത്തെ വാഹമായിരിക്കും ലാന്‍ഡ് ക്രൂസര്‍ എഫ്‌ജെ. 2028 ഓഗസ്റ്റില്‍ പുതിയ ലാന്‍ഡ് ക്രൂസറിന്റെ നിര്‍മാണം ഇന്ത്യയില്‍ ആരംഭിക്കും. വര്‍ഷം 89000 യൂണിറ്റ് വരെ നിര്‍മിക്കാനാണ് ടൊയോട്ട ലക്ഷ്യം വയ്ക്കുന്നത് അതില്‍ 40000 യൂണിറ്റ് വരെ മിഡില്‍ ഈസ്റ്റ് അടക്കമുള്ള വിപണികളിലേയ്ക്ക് കയറ്റുമതി […]