5 52

ഐപിഒകള്‍ വഴി ഏറ്റവും കൂടുതല്‍ തുക സമാഹരിച്ച മാസമായി ഈ ഒക്ടോബര്‍ മാറിയിരിക്കുകയാണ്. ഈ മാസം 14 ഐപിഒകളിലായി 46,000 കോടി രൂപയാണ് കമ്പനികള്‍ സമാഹരിച്ചത്. രണ്ട് മെഗാ ഐപിഒകളാണ് റെക്കോഡിലേക്ക് എത്താന്‍ സഹായിച്ചത്. ടാറ്റ ക്യാപിറ്റല്‍സിന്റെ ഐപിഒ 15,512 കോടി രൂപയുടേതായിരുന്നു. എല്‍ജി ഇലക്ട്രോണിക്സ് ഇന്ത്യ സമാഹരിച്ചത് 11,607 കോടി രൂപയും. ഇന്ന് (ഒക്ടോബര്‍ 31) ലെന്‍സ്‌കാര്‍ട്ട് സെല്യൂഷന്‍സ് ഐപിഒ കൂടി എത്തുന്നുണ്ട്. 7,278 കോടി രൂപയുടേതാണ് ഇത്. 2024 ഒക്ടോബറിലെ റെക്കോഡാണ് ഈ മാസം മറികടന്നത്. കഴിഞ്ഞ വര്‍ഷം 6 ഐപിഒകള്‍ ചേര്‍ന്ന് 38,690 കോടി രൂപ സമാഹരിച്ചിരുന്നു. ഏറ്റവും കൂടുതല്‍ തുക സമാഹരിച്ചതില്‍ മൂന്നാംസ്ഥാനത്തുള്ളത് 2021 നവംബര്‍ മാസമാണ്. അന്ന് 9 ഐപിഒകളില്‍ നിന്നായി 35,665 കോടി രൂപയാണ് സമാഹരിച്ചത്. 8 ഐപിഒകളില്‍ നിന്നായി 31,145 കോടി രൂപ സമാഹരിച്ച 2024 നവംബറാണ് നാലാംസ്ഥാനത്ത്. 2022 മെയ് മാസം 8 ഐപിഒകളില്‍ നിന്നായി 29,510 കോടി രൂപ കളക്ട് ചെയ്തു. 2025ല്‍ ഇതുവരെ 89 ഐപിഒകളാണ് നടന്നത്. ആകെ സമാഹരിച്ചത് 1.38 ലക്ഷം കോടി രൂപയാണ്. 2024ല്‍ ഐപിഒ വഴി 1.6 ലക്ഷം കോടി രൂപയാണ് സമാഹരിച്ചത്. ഈ റെക്കോഡ് മറികടക്കുമെന്നാണ് പ്രതീക്ഷ.

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *