ചാറ്റ് ബാക്കപ്പുകള്‍ക്ക് പാസ്‌കീ എന്‍ക്രിപ്ഷന്‍ ഉപയോഗിച്ച് കൂടുതല്‍ സുരക്ഷ നല്‍കാനുള്ള സൗകര്യം നടപ്പിലാക്കി വാട്സ്ആപ്പ്. പുതിയ സംവിധാനം വരുന്നതോടെ ഉപയോക്താക്കള്‍ക്ക് അവരുടെ ബാക്കപ്പ് ആക്‌സസ് ചെയ്യുന്നതിന് ആറ് അക്ക പിന്‍ കോഡോ 64 അക്ക എന്‍ക്രിപ്ഷന്‍ കീയോ ഉപയോഗിക്കേണ്ടി വരില്ല. അതായത് നമ്മുടെ ഫോണിലെ സുരക്ഷാ സംവിധാനങ്ങളായ ഫിംഗര്‍പ്രിന്റ് (വിരലടയാളം), ഫേസ് ഐഡി, സ്‌ക്രീന്‍ ലോക്ക് പിന്‍ എന്നിവ ഉപയോഗിച്ച് ചാറ്റ് ബാക്കപ്പുകള്‍ക്ക് സുരക്ഷയൊരുക്കും. ഇത് ആപ്പിളിന്റെ ഐക്ലൗഡിലും ഗൂഗിള്‍ ഡ്രൈവിലും ബാക്കപ്പ് ചെയ്യുന്ന ചാറ്റുകള്‍ക്ക് ഒരുപോലെ ബാധകമാണ്. ആദ്യം വാട്സ്ആപ്പിലെ സെറ്റിംഗ്സിലെത്തി ചാറ്റ് ഓപ്ഷന്‍ തിരഞ്ഞെടുക്കണം. ഇവിടെ ചാറ്റ് ബാക്കപ്പ് എന്നൊരു ഓപ്ഷന്‍ കാണാന്‍ കഴിയും. ഇതില്‍ നിന്നും എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്റ്റഡ് ബാക്കപ്പിലെത്തി പാസ്‌കീ എന്‍ക്രിപ്ഷന്‍ എനേബിള്‍ ചെയ്യാവുന്നതാണ്. ഇത് എനേബിള്‍ ചെയ്താല്‍ ചാറ്റ് ബാക്കപ്പിനെ വാട്സ്ആപ്പ് തന്നെ ഓട്ടോമാറ്റിക്കായി ഫോണിന്റെ സുരക്ഷാ സംവിധാനങ്ങളുമായി ബന്ധിപ്പിക്കും. പിന്നീട് ബാക്കപ്പ് ഡാറ്റ തുറക്കാന്‍ ഫോണിലെ ഫിംഗര്‍ പ്രിന്റോ ഫേസ് ഐഡിയോ മതിയാകും.
ചാറ്റ് ബാക്കപ്പുകള്‍ക്ക് പാസ്‌കീ എന്‍ക്രിപ്ഷന്‍
