Posted inപുസ്തകങ്ങൾ

അക്കല്‍ ദാമയിലെ കള്ളന്‍

കാലത്തെ അതിജീവിക്കുന്ന നാടകങ്ങള്‍ മലയാളത്തില്‍ വളരെ കുറവാണ്. നമ്മുടെ നാടകസാഹിത്യം തന്നെ എത്രയോ ചെറുതാണ്! വിരലിലെണ്ണാവുന്ന നാടകങ്ങള്‍ മാത്രം. ഒരു ഉത്തമമായ ഏകാങ്കനാടകം മലയാളത്തില്‍ ചൂണ്ടിക്കാട്ടാന്‍ ബുദ്ധിമുട്ടായിരിക്കുമെന്നാണ് തോന്നുന്നത്. ഈയൊരു പശ്ചാത്തലത്തില്‍ വേണം പുതുതായി വന്നുകൊണ്ടിരിക്കുന്ന ഏകാങ്ക നാടകങ്ങളെ സമീപിക്കാന്‍. അങ്ങനെ സമീപിക്കുമ്പോള്‍ ഏറ്റവും ചെറിയ സംഭാവന പോലും നമ്മുടെ നാടകസാഹിത്യത്തിന് മുതല്‍ക്കൂട്ടാകും. നാടകകൃതികളുടെ എണ്ണംതന്നെ കുറഞ്ഞുവരുന്ന ഈ കാലഘട്ടത്തിലാണ് തമ്പി ആന്റണിയുടെ ഏകാങ്കങ്ങള്‍ വരുന്നത്. ‘അക്കല്‍ ദാമയിലെ കള്ളന്‍’. തമ്പി ആന്റണി. ഒലീവ് പബ്‌ളിക്കേഷന്‍സ്. വില […]

Posted inആരോഗ്യം

പൗഡര്‍ ഉപയോഗം ആരോഗ്യത്തിന് അത്ര സുരക്ഷിതമല്ല!

നിരന്തരമായ പൗഡര്‍ ഉപയോഗം ആരോഗ്യത്തിന് അത്ര സുരക്ഷിതമല്ലെന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്. പ്രകൃതിയിലെ ചില പാറകളില്‍ കാണുന്ന ഹൈഡ്രേറ്റഡ് മഗ്‌നീഷ്യം സിലിക്കേറ്റ് എന്ന പ്രകൃതിദത്ത ധാതുവായ ‘ടാല്‍ക്’ ആണ് ടാല്‍ക്കം പൗഡറുകളിലെ പ്രധാന ചേരുവ. ഇവ വളരെ പെട്ടെന്ന് ഈര്‍പ്പം വലിച്ചെടുക്കുകയും ചര്‍മം മിനുസമുള്ളതാക്കുകയും ചെയ്യും. ഇവ ശുദ്ധീകരിച്ചാണ് കോസ്‌മെറ്റിക് ഉപയോഗത്തിനായി എടുക്കുന്നത്. എന്നാല്‍ ഇത് പലപ്പോഴും നടക്കാറില്ല, ഇതില്‍ ആസ്ബറ്റോസ് എന്ന മറ്റൊരു ധാതുവിന്റെ സാന്നിധ്യം ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുമെന്ന് പഠനങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു. ടാല്‍ക്കം പൗഡറിന്റെ […]

Posted inഷോർട് ന്യൂസ്

മദ്ധ്യാഹ്ന വാർത്തകൾ

തെരുവുനായ വിഷയത്തിൽ വീണ്ടും നിലപാട് കടുപ്പിച്ച് സുപ്രീംകോടതി. സുപ്രീംകോടതി നോട്ടീസിന് മറുപടി നൽകാത്ത കേരളം അടക്കം സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാർ നേരിട്ട് ഹാജരായേ മതിയാകൂ എന്ന് ജസ്റ്റിസ് വിക്രം നാഥ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. ചീഫ് സെക്രട്ടറിമാരെ ഓൺലൈനായി ഹാജരാകാൻ അനുവദിക്കണമെന്ന് കേന്ദ്ര ആവശ്യം തള്ളിയാണ് കോടതി നിർദ്ദേശം.   ആർഎസ്പി നേതാവ് ടി ജെ ചന്ദ്രചൂഡന്റെ പേരിലുള്ള പുരസ്കാരദാന വേദിയിൽ സിപിഎം നേതാവ് ജി സുധാകരനെ പുകഴ്ത്തി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ജി […]

Posted inഷോർട് ന്യൂസ്

പ്രഭാത വാര്‍ത്തകള്‍ | ഒക്ടോബര്‍ 31, വെള്ളിയാഴ്ച

◾https://dailynewslive.in/ വനിതാ ലോകകപ്പ് ക്രിക്കറ്റില്‍ നിലവിലെ ചാമ്പ്യന്‍മാരായ ഓസ്ട്രേലിയയെ തകര്‍ത്ത് ഇന്ത്യ ഫൈനലില്‍. കരുത്തരായ ഓസ്ട്രേലിയ ഉയര്‍ത്തിയ 339 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യം ജെമീമ റോഡ്രിഗസിന്റെ അപരാജിത സെഞ്ചുറിയുടെയും ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറിന്റെ അര്‍ധസെഞ്ചുറിയുടെയും കരുത്തില്‍ ഇന്ത്യ 48.3 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ മറികടന്നു. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ 49.5 ഓവറില്‍ 338 റണ്‍സിന് ഓള്‍ ഔട്ടാവുകയായിരുന്നു. 93 പന്തില്‍ 119 റണ്‍സെടുത്ത് വെടിക്കെട്ട് സെഞ്ചുറി നേടിയ ഫോബെ ലിച്ച്ഫീല്‍ഡാണ് ഓസീസിന്റെ […]

Posted inലേറ്റസ്റ്റ്

അടുത്ത ചീഫ് ജസ്സിസ് ഓഫ് ഇന്ത്യയായി ജസ്റ്റിസ് സൂര്യകാന്തിനെ നിയമിച്ചു

അടുത്ത ചീഫ് ജസ്സിസ് ഓഫ് ഇന്ത്യയായി ജസ്റ്റിസ് സൂര്യകാന്തിനെ നിയമിച്ചു. അടുത്ത മാസം 24ന് സത്യപ്രതിജ്ഞ ചെയ്യും. ഇതുസംബന്ധിച്ച് രാഷ്ട്രപതി നിയമന ഉത്തരവ് പുറത്തിറക്കി. നിലവിലെ ചീഫ് ജസ്റ്റിസ് ബി ആർ ഗവായ് വിരമിക്കുന്നതോടെയാണ് നിയമനം. 53ാമത് ചീഫ് ജസ്റ്റിസ് ആയിരിക്കും ജസ്റ്റിസ് സൂര്യകാന്ത്. 2027 ഫെബ്രുവരി 9 വരെയായിരിക്കും കാലാവധി.  

Posted inലേറ്റസ്റ്റ്

എൽഡിഎഫ്, യുഡിഎഫ് എതിര്‍പ്പിനിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണത്തിന് തുടക്കം

എൽഡിഎഫ്, യുഡിഎഫ് എതിര്‍പ്പിനിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണത്തിന് തുടക്കം. സംസ്ഥാനത്തെ എസ്ഐആർ ​ഗവർണർ രാജേന്ദ്ര ആർലേക്കർ ഉദ്ഘാടനം ചെയ്തു. രാജ് ഭവനിലാണ് തീവ്ര വോട്ടര്‍പട്ടിക പരിഷ്കരണം തുടങ്ങിയത്. എല്ലാവരും സഹകരിക്കണമെന്നും ആരെയും ഒഴിവാക്കിയിട്ടില്ലെന്ന് ഉറപ്പാക്കണമെന്നും ​സമഗ്രവും കൃത്യവും ആയ പട്ടിക വഴി സ്വതന്ത്രവും നിഷ്പക്ഷവുമായ തെരഞ്ഞെടുപ്പ് സാധ്യമാകണമെന്നും ഗവർണർ പറഞ്ഞു.

Posted inബിസിനസ്സ്

മികച്ച നേട്ടവുമായി കേരള ബാങ്ക്

സംസ്ഥാനത്തെ ബാങ്കിങ് രംഗത്ത് മികച്ച നേട്ടവുമായി കേരള ബാങ്ക്. 23,000 കോടിയോളം രൂപയുടെ ബിസിനസാണ് അഞ്ച് വര്‍ഷം കൊണ്ട് വര്‍ധിപ്പിക്കാനായത്. 2019ല്‍ 1,01,194.41 കോടി രൂപയായിരുന്ന ബിസിനസ് 1,24,000 കോടി രൂപയായി ഉയര്‍ന്നു. 2024 സെപ്റ്റംബര്‍ മുതല്‍ 2025 സെപ്റ്റംബര്‍ വരെ മാത്രം ബിസിനസില്‍ 7900 കോടി രൂപ വര്‍ധിപ്പിക്കാനായി. ബാങ്കിന്റെ നിക്ഷേപം 2020 മാര്‍ച്ചില്‍ 61037 കോടിയായിരുന്നത് നിലവില്‍ 71877 കോടി രൂപയാണ്. ഒരു വര്‍ഷത്തിനിടെ 5543 കോടി രൂപയുടെ വര്‍ധനവാണുണ്ടായത്. പ്രമുഖ വാണിജ്യ ബാങ്കുകള്‍ക്ക് […]

Posted inവിനോദം

‘കാന്ത’ സിനിമയുടെ ടൈറ്റില്‍ ട്രാക്ക് പുറത്ത്

ദുല്‍ഖര്‍ സല്‍മാന്‍ നായകനായെത്തുന്ന ‘കാന്ത’ സിനിമയുടെ ടൈറ്റില്‍ ട്രാക്ക് ‘റേജ് ഓഫ് കാന്ത’ പുറത്ത്. ജാനു ചന്ദര്‍ സംഗീതം നല്‍കിയ ടൈറ്റില്‍ ട്രാക്ക് ആലപിച്ചരിക്കുന്നത് സിദ്ധാര്‍ഥ് ബസ്‌റൂര്‍ ആണ്. സെല്‍വമണി സെല്‍വരാജ് രചിച്ചു സംവിധാനം ചെയ്ത ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് ദുല്‍ഖര്‍ സല്‍മാന്റെ ഉടമസ്ഥതയിലുള്ള വേഫേറര്‍ ഫിലിംസ്, റാണ ദഗ്ഗുബതിയുടെ ഉടമസ്ഥതയിലുള്ള സ്പിരിറ്റ് മീഡിയ എന്നിവര്‍ ചേര്‍ന്നാണ്. ദുല്‍ഖര്‍ സല്‍മാന്‍, ജോം വര്‍ഗീസ്, റാണ ദഗ്ഗുബതി, പ്രശാന്ത് പോട്ട്‌ലൂരി എന്നിവരാണ് ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍. ചിത്രം നവംബര്‍ 14 ന് […]

Posted inഓട്ടോമോട്ടീവ്

വെര്‍സിസ്-എക്‌സ് 300 പുതിയ പതിപ്പ് ഇന്ത്യയില്‍

ജാപ്പനീസ് ടൂവീലര്‍ ബ്രാന്‍ഡായ കവാസാക്കി തങ്ങളുടെ വെര്‍സിസ്-എക്‌സ് 300 ന്റെ 2026 പതിപ്പ് ഇന്ത്യന്‍ വിപണിയില്‍ പുറത്തിറക്കി. കമ്പനി അതിന്റെ എക്‌സ്-ഷോറൂം വിലയില്‍ മാറ്റം വരുത്തിയിട്ടില്ല എന്നത് ശ്രദ്ധേയമാണ്. 3.49 ലക്ഷം രൂപ വിലയില്‍ മോട്ടോര്‍സൈക്കിള്‍ തുടര്‍ന്നും ലഭ്യമാകും. പുതിയ കളര്‍ ഓപ്ഷന്‍ മാത്രമാണ് ഏക മാറ്റം. കറുപ്പും പച്ചയും ചേര്‍ന്ന സിംഗിള്‍ ഡ്യുവല്‍-ടോണ്‍ പെയിന്റ് സ്‌കീമില്‍, പുതുക്കിയ ഗ്രാഫിക്‌സോടെ ഇത് ലഭ്യമാകും. ഇന്ത്യയില്‍ ലഭ്യമായ ഏറ്റവും താങ്ങാനാവുന്ന ഇരട്ട സിലിണ്ടര്‍ അഡ്വഞ്ചര്‍ ടൂററാണ് വെര്‍സിസ്-എക്‌സ് 300. […]

Posted inവിനോദം

ശ്രീനാഥ് ഭാസിയുടെ ‘പൊങ്കാല’ ഡിസംബര്‍ 5ന്

ശ്രീനാഥ് ഭാസിയെ നായകനാക്കി ആക്ഷന് കൂടുതല്‍ പ്രാധാന്യം കൊടുത്തു കൊണ്ട് എ.ബി ബിനില്‍ കഥയും തിരക്കഥയും രചിച്ചു സംവിധാനം ചെയ്യുന്ന പൊങ്കാല ഡിസംബര്‍ 5ന് തിയേറ്ററില്‍ എത്തും. ആക്ഷന് ഏറെ പ്രാധാന്യം കൊടുത്ത് ഒരുങ്ങുന്ന ‘പൊങ്കാല’ ശ്രീനാഥ് ഭാസിയുടെ ‘മഞ്ഞുമ്മല്‍ ബോയ്‌സ്’ എന്ന ഹിറ്റ് ചിത്രത്തിനു ശേഷം ഒരു നടന്ന സംഭവത്തെ ആസ്പദമാക്കി ഒരുങ്ങുന്ന ചിത്രം കൂടിയാണ്. ആക്ഷന്‍ കോമഡി ത്രില്ലര്‍ ശ്രേണിയില്‍ പെടുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് വൈപ്പിന്‍ ചെറായി ഭാഗങ്ങളിലായിരുന്നു. ഗ്ലോബല്‍ പിക്‌ചേഴ്‌സ് എന്റര്‍ടൈന്മെന്റ്, ജൂനിയര്‍ […]