ഗാന്ധിജിയുടെയും ശ്രീനാരായണഗുരുവിന്റെയും ജീവിതത്തെ ആസ്പദമാക്കി എഴുതിയ രണ്ട് നാടകങ്ങള്‍. ഗാന്ധിയുടെ ദക്ഷിണാഫ്രിക്കന്‍ ജീവിതവും സത്യാഗ്രഹസമരത്തിന്റെ വളര്‍ച്ചയുമാണ് ഉപ്പ് എന്ന നാടകം. ജാതിമതഭേദങ്ങളെ അംഗീകരിക്കാത്ത ശ്രീനാരായണഗുരുവിന്റെ മതേതരവ്യക്തിത്വത്തെ കണ്ടെടുക്കുന്ന നാടകമാണ് ഗുരു. സാമൂഹിക നവോത്ഥാനത്തിന് ഊര്‍ജ്ജം പകര്‍ന്ന രണ്ടു മഹാമനീഷികളുടെ ആശയലോകത്തെ സമകാലികതയില്‍ പുനഃപ്രതിഷ്ഠിക്കുകയാണ് സച്ചിദാനന്ദന്‍ രണ്ട് നാടകങ്ങളിലൂടെ. ‘രണ്ടു നാടകങ്ങള്‍’. സച്ചിദാനന്ദന്‍. ഡിസി ബുക്‌സ. വില 152 രൂപ.
രാത്രി വാർത്തകൾ
എൽഡിഎഫ്, യുഡിഎഫ് എതിര്‍പ്പിനിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണത്തിന് തുടക്കം. സംസ്ഥാനത്തെ എസ്ഐആർ ഗവർണർ രാജേന്ദ്ര ആർലേക്കർ ഉദ്ഘാടനം ചെയ്തു. രാജ് ഭവനിലാണ് തീവ്ര വോട്ടര്‍പട്ടിക പരിഷ്കരണം തുടങ്ങിയത്. എല്ലാവരും സഹകരിക്കണമെന്നും ആരെയും ഒഴിവാക്കിയിട്ടില്ലെന്ന് ഉറപ്പാക്കണമെന്നും സമഗ്രവും കൃത്യവും ആയ പട്ടിക വഴി സ്വതന്ത്രവും നിഷ്പക്ഷവുമായ തെരഞ്ഞെടുപ്പ് സാധ്യമാകണമെന്നും ഗവർണർ പറഞ്ഞു. ഉമ്മൻ ചാണ്ടിയുടെ ഭരണകാലത്ത് സാമൂഹിക ക്ഷേമ പെൻഷൻ കുടിശ്ശിക ഉണ്ടായിരുന്നില്ലെന്ന പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ അവകാശവാദത്തിന് മറുപടിയുമായി മുൻധനമന്ത്രി […]
ഭക്ഷണശേഷം നാല് മണിക്കൂര്‍ കഴിഞ്ഞ് യോഗ ചെയ്യാം
രാവിലെ വെറും വയറ്റിലാണ് യോഗ ചെയ്യുന്നതെങ്കില്‍ അതാണ് ഉത്തമം. കട്ടിയുള്ള ഭക്ഷണത്തിന് ശേഷം യോഗ ചെയ്യരുത്. അങ്ങനെയുണ്ടെങ്കില്‍ കുറഞ്ഞത് നാല് മണിക്കൂറിന് ശേഷം യോഗ ചെയ്യാം. ലഘുവായി ഭക്ഷണം കഴിക്കുകയാണെങ്കില്‍ യോഗയ്ക്ക് മുന്‍പ് രണ്ട് മണിക്കൂറെങ്കിലും ഇടവേള എടുക്കണം. യോഗയ്ക്ക് അര മണിക്കൂര്‍ മുമ്പ് ജ്യൂസ് കുടിക്കാം. യോഗ ചെയ്യുന്നതിന് 15 മിനിറ്റ് മുന്‍പ് വെള്ളവും കുടിക്കാം. അതേസമയം, യോഗ ചെയ്യുന്നതിനിടയില്‍ വെള്ളം കുടിക്കാതിരിക്കുന്നതാണ് ഉത്തമം. ഉണര്‍ന്ന് രണ്ട് മണിക്കൂറിന് ശേഷമാണ് യോഗയ്ക്കായി സമയം കണ്ടെത്തുന്നതെങ്കില്‍ അത്രയും […]
പിഎം ശ്രീ പദ്ധതിക്കെതിരെ നടത്തിയ സമരവുമായി ബന്ധപ്പെട്ട് ഖേദ പ്രകടനവുമായി എഐവൈഎഫ്
പിഎം ശ്രീ പദ്ധതിക്കെതിരെ നടത്തിയ സമരവുമായി ബന്ധപ്പെട്ട് ഖേദ പ്രകടനവുമായി എഐവൈഎഫ് . സംഭവത്തിൽ വിദ്യാഭ്യാസ മന്ത്രിക്ക് വേദന ഉണ്ടായെങ്കിൽ ഖേദമുണ്ടെന്ന് എഐവൈഎഫ് സംസ്ഥാന സെക്രട്ടറി ടിടി ജിസ്‌മോൻ പറഞ്ഞു. ചൂണ്ടിക്കാണിച്ചത് മന്ത്രിയുടെ ജാഗ്രതക്കുറവാണെന്നും എഐഎസ്എഫും- എഐവൈഎഫും കൈകൊണ്ട നിലപാടുകൾ തികച്ചും ആശയപരം മാത്രമാണെന്നും ടിടി ജിസ്‌മോൻ പുറത്തിറക്കിയ വാർത്താകുറിപ്പിൽ പറഞ്ഞു. സിപിഐ മന്ത്രിമാർക്കെതിരേയും എഐവൈഎഫ്, എഐഎസ്എഫ് എന്നീ സംഘടനകളുടെ സമരത്തിനുമെതിരെ മന്ത്രി ശിവൻ കുട്ടി രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഖേദം പ്രകടിപ്പിച്ചുള്ള ടിടി ജിസ്മോൻ്റെ പ്രസ്താവന […]
എംഎല്‍എ ആന്‍റണി രാജു പ്രതിയായ തൊണ്ടി മുതൽ തിരിമറിക്കേസിൽ പ്രതികൾക്കെതിരെ കുടുതൽ വകുപ്പുകൾ ചുമത്തണമെന്ന് ഹൈക്കോടതി ഉത്തരവ്
എംഎല്‍എ ആന്‍റണി രാജു പ്രതിയായ തൊണ്ടി മുതൽ തിരിമറിക്കേസിൽ പ്രതികൾക്കെതിരെ കുടുതൽ വകുപ്പുകൾ ചുമത്തണമെന്ന് ഹൈക്കോടതി ഉത്തരവ്. നാനൂറ്റി ഒൻപതാം വകുപ്പ് പ്രകാരമുളള പൊതുസേവകർ ഉൾപ്പെട്ട വഞ്ചനാക്കേസുകൂടി ഉൾപ്പെടുത്താനാണ് നിർദേശം. ഗൂഡാലോചന, വഞ്ചന, തെളിവുകൾ അപ്രത്യക്ഷമാക്കൽ, തെറ്റായ തെളിവുകൾ കെട്ടിച്ചമയ്ക്കൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് നിലവിൽ പ്രതികൾക്കെതിരെ നെടുമങ്ങാട് കോടതിയിൽ വിചാരണ നടന്നത്.
തദ്ദേശ തെരഞ്ഞെടുപ്പിൽ ഇടതു മുന്നണിക്കെതിരെ പരസ്യമായി പ്രചാരണത്തിനിറങ്ങുമെന്ന് കേരള ആശ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് വികെ സദാനന്ദൻ
തദ്ദേശ തെരഞ്ഞെടുപ്പിൽ ഇടതു മുന്നണിക്കെതിരെ പരസ്യമായി പ്രചാരണത്തിനിറങ്ങുമെന്ന് കേരള ആശ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് വികെ സദാനന്ദൻ. സമരത്തിൽ നിന്ന് പിന്മാറില്ലെന്നും സമര രൂപം മാറ്റുമെന്നും ആശാ വർക്കർമാർ നടത്തിയ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. തദ്ദേശ തെരഞ്ഞെടുപ്പിൽ അവഗണിച്ചവർക്ക് വോട്ടില്ല എന്ന പ്രചാരണം ഉയർത്തി വീടുകൾ കയറും. സംസ്ഥാനത്തെ മുഴുവൻ പഞ്ചായത്തുകളിലും പ്രചാരണം നടത്തും. കേരളപ്പിറവി ദിനത്തിൽ ആശമാർ വിജയദിനം നടത്തുകയും സംസ്ഥാനത്തെ മുഴുവൻ ആശമാരെയും പങ്കെടുപ്പിക്കുമെന്നും വികെ സദാനന്ദൻ പറഞ്ഞു.
കലൂർ സ്റ്റേഡിയം നവീകരണത്തിൽ മെല്ലെപ്പോക്കെന്ന പരാതിയുമായി സ്റ്റേഡിയത്തിലെ വ്യാപാരികൾ
കലൂർ സ്റ്റേഡിയം നവീകരണത്തിൽ മെല്ലെപ്പോക്കെന്ന പരാതിയുമായി സ്റ്റേഡിയത്തിലെ വ്യാപാരികൾ. നവീകരണം നീണ്ടുപോകുന്നത് കച്ചവടത്തെ ബാധിക്കുന്നുണ്ടെന്ന് വ്യാപാരികൾ പറഞ്ഞു. സ്റ്റേഡിയം നവീകരണം 30നകം തന്നെ പൂർത്തിയാക്കണമെന്ന് സ്പോൺസറോട് ആവശ്യപ്പെട്ടിരിക്കുകയാണ് ജിസിഡിഎ. പൂർത്തിയായതും ബാക്കിയുള്ളതുമായ ജോലികൾ ജിസിഡിഎ വിലയിരുത്തും.
എസ്ഐടി കസ്റ്റഡിയിലുള്ള ഉണ്ണികൃഷ്ണൻ പോറ്റിയെ കോടതി റിമാന്‍ഡ് ചെയ്തു
ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് എസ്ഐടി കസ്റ്റഡിയിലുള്ള ഉണ്ണികൃഷ്ണൻ പോറ്റിയെ കോടതി റിമാന്‍ഡ് ചെയ്തു. ദ്വാരപാലക ശില്പങ്ങളിലെ സ്വർണ മോഷണക്കേസിൽ 14 ദിവസത്തെ കസ്റ്റഡി കാലാവധി പൂർത്തിയായതോടെയാണ് ഉണ്ണികൃഷ്ണൻ പോറ്റിയെ റിമാൻഡ് ചെയ്തത്. അപസ്മാര ബാധിതനാണെന്നും ജയിലിൽ പോകാൻ ബുദ്ധിമുട്ടുണ്ടെന്നും ഉണ്ണികൃഷ്ണൻ പോറ്റിയുടെ അഭിഭാഷകൻ പറഞ്ഞു. എന്നാല്‍ വൈദ്യ പരിശോധനയ്ക്കുള്ള സജ്ജീകരണങ്ങൾ ഉണ്ടെന്ന് പ്രോസിക്യൂഷൻ ബോധിപ്പിച്ചു. ഉണ്ണികൃഷ്ണൻ പോറ്റിയെ തിരുവനന്തപുരം സ്പെഷൽ സബ് ജയിലിലേക്ക് മാറ്റി. അതേസമയം, ശബരിമല ശ്രീകോവിൽ കട്ടിളപ്പാളിയിലെ സ്വർണ്ണം തട്ടിയെടുത്ത കേസിൽ ഉണ്ണിക്കൃഷ്ണൻ പോറ്റിയുടെ […]
എൽഡിഎഫ് സർക്കാരിനെ വിമർശിച്ച് പ്രിയങ്ക ഗാന്ധി
പിഎം ശ്രീയിൽ സർക്കാരിൻ്റെ നിലപാടിൽ വ്യക്തതയില്ലെന്ന് വയനാട് എംപി പ്രിയങ്ക ഗാന്ധി കുറ്റപ്പെടുത്തി. രണ്ട് വള്ളത്തിൽ ചവിട്ടരുതെന്നും ഇത്തരം വിഷയങ്ങളിൽ കൃത്യമായ നിലപാടെടുക്കണമെന്നും പ്രിയങ്ക വ്യക്തമാക്കി. അതേസമയം, പിഎം ശ്രീ പദ്ധതിയിൽ കേരളത്തിൻ്റെ കത്ത് കിട്ടിയ ശേഷം തുടർനടപടി ആലോചിക്കുമെന്ന് കേന്ദ്ര സർക്കാർ വൃത്തങ്ങൾ അറിയിച്ചു. ധനസഹായം നല്‍കേണ്ട സ്കൂളുകളുടെ പട്ടിക ഇതിനകം തന്നെ തയ്യാറാക്കി കഴിഞ്ഞു. പദ്ധതിക്ക് കീഴിലെ വ്യവസ്ഥകൾ നടപ്പാക്കുന്നത് അനിശ്ചിത കാലം നീട്ടിക്കൊണ്ടുപോകാനാകില്ല. സർവ്വ ശിക്ഷാ അഭിയാനടക്കമുള്ള ഫണ്ട് നല്‍കാനാകുമോ എന്നതും കത്ത് […]
ശ്രം ശക്തി നീതി 2025 എന്ന പുതിയ കരട് തൊഴിൽ നയം തൊഴിലാളി വിരുദ്ധവും സംസ്ഥാനങ്ങളുടെ അവകാശങ്ങളെ കവർന്നെടുക്കുന്നതുമാണെന്ന് മന്ത്രി വി ശിവൻകുട്ടി
കേന്ദ്ര തൊഴിൽ മന്ത്രാലയം പുറത്തിറക്കിയ ശ്രം ശക്തി നീതി 2025 എന്ന പുതിയ കരട് തൊഴിൽ നയം അങ്ങേയറ്റം തൊഴിലാളി വിരുദ്ധവും സംസ്ഥാനങ്ങളുടെ അവകാശങ്ങളെ കവർന്നെടുക്കുന്നതുമാണെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി. ഭരണഘടനാപരമായ തൊഴിലാളി അവകാശങ്ങളെയും സാമൂഹ്യനീതി എന്ന സങ്കൽപ്പത്തെയും പൂർണ്ണമായും നിരാകരിക്കുന്ന ഈ നയത്തെ കേരള സർക്കാർ ശക്തമായി എതിർക്കുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. തൊഴിലാളികളുടെ അവകാശങ്ങളെക്കുറിച്ച് സംസാരിക്കുന്ന ഒരു നയരേഖയ്ക്ക് ആധാരമായി ഇന്ത്യൻ ഭരണഘടനയ്ക്ക് പകരം മനുസ്മൃതി പോലുള്ള പ്രാചീന ഗ്രന്ഥങ്ങളെയും രാജധർമ്മം, […]
