ഗാന്ധിജിയുടെയും ശ്രീനാരായണഗുരുവിന്റെയും ജീവിതത്തെ ആസ്പദമാക്കി എഴുതിയ രണ്ട് നാടകങ്ങള്‍. ഗാന്ധിയുടെ ദക്ഷിണാഫ്രിക്കന്‍ ജീവിതവും സത്യാഗ്രഹസമരത്തിന്റെ വളര്‍ച്ചയുമാണ് ഉപ്പ് എന്ന നാടകം. ജാതിമതഭേദങ്ങളെ അംഗീകരിക്കാത്ത ശ്രീനാരായണഗുരുവിന്റെ മതേതരവ്യക്തിത്വത്തെ കണ്ടെടുക്കുന്ന നാടകമാണ് ഗുരു. സാമൂഹിക നവോത്ഥാനത്തിന് ഊര്‍ജ്ജം പകര്‍ന്ന രണ്ടു മഹാമനീഷികളുടെ ആശയലോകത്തെ സമകാലികതയില്‍ പുനഃപ്രതിഷ്ഠിക്കുകയാണ് സച്ചിദാനന്ദന് രണ്ട് നാടകങ്ങളിലൂടെ. ‘രണ്ടു നാടകങ്ങള്‍’. സച്ചിദാനന്ദന്. ഡിസി ബുക്സ. വില 152 രൂപ.
