കാലത്തെ അതിജീവിക്കുന്ന നാടകങ്ങള്‍ മലയാളത്തില്‍ വളരെ കുറവാണ്. നമ്മുടെ നാടകസാഹിത്യം തന്നെ എത്രയോ ചെറുതാണ്! വിരലിലെണ്ണാവുന്ന നാടകങ്ങള്‍ മാത്രം. ഒരു ഉത്തമമായ ഏകാങ്കനാടകം മലയാളത്തില്‍ ചൂണ്ടിക്കാട്ടാന്‍ ബുദ്ധിമുട്ടായിരിക്കുമെന്നാണ് തോന്നുന്നത്. ഈയൊരു പശ്ചാത്തലത്തില്‍ വേണം പുതുതായി വന്നുകൊണ്ടിരിക്കുന്ന ഏകാങ്ക നാടകങ്ങളെ സമീപിക്കാന്‍. അങ്ങനെ സമീപിക്കുമ്പോള്‍ ഏറ്റവും ചെറിയ സംഭാവന പോലും നമ്മുടെ നാടകസാഹിത്യത്തിന് മുതല്‍ക്കൂട്ടാകും. നാടകകൃതികളുടെ എണ്ണംതന്നെ കുറഞ്ഞുവരുന്ന ഈ കാലഘട്ടത്തിലാണ് തമ്പി ആന്റണിയുടെ ഏകാങ്കങ്ങള്‍ വരുന്നത്. ‘അക്കല്‍ ദാമയിലെ കള്ളന്‍’. തമ്പി ആന്റണി. ഒലീവ് പബ്‌ളിക്കേഷന്‍സ്. വില 199 രൂപ.
അക്കല്‍ ദാമയിലെ കള്ളന്‍
