Posted inഷോർട് ന്യൂസ്

സായാഹ്ന വാര്‍ത്തകള്‍ | നവംബര്‍ 1, ശനിയാഴ്ച

◾https://dailynewslive.in/ കേരളത്തെ അതിദാരിദ്ര്യ മുക്ത സംസ്ഥാനമായി നിയമസഭയില്‍ പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇന്ന് ചേര്‍ന്ന പ്രത്യേക നിയമസഭാ സമ്മേളനത്തിലായിരുന്നു പ്രഖ്യാപനം. എന്നാല്‍ ഇതിനെ പ്രതിപക്ഷം എതിര്‍ത്തു. സഭയോട് സഹകരിക്കാന്‍ ബുദ്ധിമുട്ടുണ്ടെന്നും സഭ ചേര്‍ന്നത് ചട്ടം ലംഘിച്ചെന്നും പ്രതിപക്ഷം വിമര്‍ശിച്ചു. സഭാ കവാടത്തില്‍ കുത്തിയിരുന്നു മുദ്രാവാക്യം വിളിച്ച പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ചു. ◾https://dailynewslive.in/ ഇന്ന് ചേര്‍ന്ന നിയമസഭാ സമ്മേളനം സര്‍ക്കാര്‍ പ്രഹസനമാക്കിയെന്നും സഭയില്‍ ചര്‍ച്ച ചെയ്യാതെയാണ് മുഖ്യമന്ത്രി കേരളം അതിദാരിദ്ര്യ മുക്ത സംസ്ഥാനമാണെന്ന പ്രഖ്യാപനം നടത്തിയതെന്നും വി […]

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

ടോമിന്‍ ജെ തച്ചങ്കരി പ്രതിയായ അനധികൃത സ്വത്ത് സമ്പാദനക്കേസിൽ വിചാരണ തുടങ്ങി

അനധികൃത സ്വത്ത് സമ്പാദനക്കേസുമായി ബന്ധപ്പെട്ട് മുൻ ഡിജിപി ടോമിൻ തച്ചങ്കരി ഇന്ന് കോടതിയിൽ ഹാജരായി. കോട്ടയം വിജിലൻസ് കോടതിയിൽ 28 ദിവസം തുടർച്ചയായുള്ള വിചാരണയാണ് തുടങ്ങിയത്. രണ്ട് സാക്ഷികളെയും ഇന്ന് വിസ്തരിച്ചു. 128 സാക്ഷികളാണുള്ളത്. 145 രേഖകൾ അന്വേഷണ സംഘം കോടതിയിൽ ഹാജരാക്കിയിരുന്നു ആറുമാസത്തിനകം വിചാരണ പൂർത്തിയാക്കാൻ നേരത്തെ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. സർവീസ് കാലാവധിയിൽ വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദനം നടത്തിയെന്നാണ് പരാതി.

Posted inബിസിനസ്സ്

സ്വര്‍ണവിലയില്‍ ഇന്ന് നേരിയ കുറവ്, പവന് 90,200 രൂപ!

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്ന് നേരിയ കുറവ്. കേരളപ്പിറവി ദിനത്തില്‍ ഗ്രാമിന് 25 രൂപയാണ് കുറഞ്ഞത്. ഇന്നത്തെ ഗ്രാം വില 11,275 രൂപയാണ്. പവന് 90,200 രൂപയും. ഒരു പവനില്‍ കുറഞ്ഞ്ത് 200 രൂപയാണ്. ലൈറ്റ് വെയിറ്റ് ആഭരണങ്ങള്‍ നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന 18 കാരറ്റ് സ്വര്‍ണത്തിന്റെ വില 20 രൂപ കുറഞ്ഞ് 9,270 രൂപയിലെത്തി. വെള്ളിവില ഇന്നും 157 രൂപയില്‍ തുടരുന്നു. സ്വര്‍ണവിലയില്‍ റെക്കോഡ് തൊട്ട മാസമാണ് കടന്നുപോകുന്നത്. ഒക്ടോബര്‍ തുടക്കത്തില്‍ 87,440 രൂപയായിരുന്ന സ്വര്‍ണവില പിന്നീട് കുതിച്ചുയരുന്നതാണ് […]

Posted inടെക്നോളജി

ജിയോ ഉപഭോക്താക്കള്‍ക്ക് ഇനി ജെമിനി പ്രോ സൗജന്യം

റിലയന്‍സ് ജിയോ ഉപഭോക്താക്കള്‍ക്ക് ജെമിനി പ്രോ സൗജന്യമായി ലഭിക്കും. ഇതിനായി റിലയന്‍സും ഗൂഗ്‌ളും തമ്മില്‍ കരാറൊപ്പിട്ടു. 18 മാസത്തേക്കുള്ള സൗജന്യ സേവനമാണ് റിലയന്‍സിന് ലഭിക്കുക. 35,000 രൂപയുടെ സേവനങ്ങളാണ് പൂര്‍ണമായും റിലയന്‍സ് സൗജന്യമായി നല്‍കുക. 18 മുതല്‍ 25 വരെ പ്രായമുള്ള ജിയോ ഉപഭോക്താക്കള്‍ക്കാണ് സൗജന്യസേവനം ലഭിക്കുക. ഇതിന് 349 രൂപയുടേതോ അതിന് മുകളിലുള്ളതോ ആയ 5ജി പ്ലാന്‍ എടുക്കണം. ഒക്ടോബര്‍ 30 മുതല്‍ പുതിയ പ്ലാന്‍ ആരംഭിക്കും. നിശ്ചിതകാലത്തേക്ക് മാത്രമേ പുതിയ പ്ലാന്‍ സബ്‌സ്‌ക്രിപ്ഷന്‍ സാധിക്കുവെന്ന് […]

Posted inവിനോദം

‘ചത്ത പച്ച: റിങ് ഓഫ് റൗഡീസ്’ ടീസര്‍

റെസ്ലിങില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ട് മലയാളത്തില്‍ ഒരുക്കുന്ന പാന്‍ ഇന്ത്യന്‍ റെസ്ലിങ് ആക്ഷന്‍ കോമഡി എന്റര്‍ടെയ്‌നര്‍ ‘ചത്ത പച്ച: റിങ് ഓഫ് റൗഡീസ്’ ടീസര്‍ എത്തി. മോഹന്‍ലാലിന്റെ അനന്തരവനും ജീത്തു ജോസഫ്, രാജീവ് രവി, മോഹന്‍ലാല്‍ എന്നിവര്‍ക്കൊപ്പം സംവിധാന സഹായിയായി ജോലിയും ചെയ്തിട്ടുള്ള അദ്വൈത് നായര്‍ ആണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. അര്‍ജുന്‍ അശോകന്‍ നായകനായി എത്തുന്ന ചിത്രത്തില്‍ റോഷന്‍ മാത്യു, മാര്‍ക്കോ എന്ന സിനിമയില്‍ വിക്ടര്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ഇഷാന്‍ ഷൗക്കത്, വിശാഖ് നായര്‍, […]

Posted inവിനോദം

‘മഹാകാളി’ ചിത്രത്തിലെ നായികയായി ഭൂമി ഷെട്ടി

ഹനുമാന്‍ എന്ന ബ്ലോക്ക്ബസ്റ്റര്‍ ചിത്രത്തിലൂടെ പ്രശാന്ത് വര്‍മ്മ സിനിമാറ്റിക് യൂണിവേഴ്സ് സൃഷ്ടിച്ച സംവിധായകന്‍ പ്രശാന്ത് വര്‍മയുടെ രചനയില്‍ ഒരുങ്ങുന്ന പുതിയ ചിത്രമായ ‘മഹാകാളി’യിലെ നായികയായി ഭൂമി ഷെട്ടി. ചിത്രത്തിലെ നായികയെ അവതരിപ്പിച്ചു കൊണ്ടുള്ള പോസ്റ്റര്‍ പുറത്ത്. ഇന്ത്യന്‍ സിനിമയിലേക്ക് ഒരു വനിതാ സൂപ്പര്‍ ഹീറോയെ അവതരിപ്പിക്കുന്ന ചിത്രം പ്രശാന്ത് വര്‍മ്മ സിനിമാറ്റിക് യൂണിവേഴ്‌സിലെ മൂന്നാം ചിത്രമായി ആണ് ഒരുങ്ങുന്നത്. ചിത്രം സംവിധാനം ചെയ്യുന്നത് പൂജ അപര്‍ണ്ണ കൊല്ലുരുവാണ്. ആര്‍കെഡി സ്റ്റുഡിയോയുടെ ബാനറില്‍ റിവാസ് രമേശ് ദുഗ്ഗല്‍ നിര്‍മ്മിക്കുന്ന […]

Posted inഓട്ടോമോട്ടീവ്

ചെന്നൈയില്‍ 3,250 കോടി രൂപ നിക്ഷേപിച്ച് ഫോഡ്

ചെന്നൈയില്‍ പുതു തലമുറ എന്‍ജിനുകള്‍ നിര്‍മിക്കുന്ന പ്ലാന്റില്‍ 3,250 കോടി രൂപ നിക്ഷേപിക്കാന്‍ അമേരിക്കന്‍ കാര്‍ നിര്‍മാതാക്കളായ ഫോഡ്. മറൈമലൈ നഗര്‍ ഫാക്ടറിയെ കയറ്റുമതി കേന്ദ്രമാക്കി വികസിപ്പിച്ചെടുക്കാനാണ് ഫോഡിന്റെ ശ്രമം. 2029 മുതല്‍ പ്രതിവര്‍ഷം 2,35,000 എന്‍ജിനുകള്‍ നിര്‍മിക്കുന്ന കേന്ദ്രമായി ഇതിനെ മാറ്റാനാണ് ഫോഡ് പരിശ്രമിക്കുന്നത്. 2024 സെപ്റ്റംബറില്‍ ഒപ്പുവെച്ച രേഖകളെ അടിസ്ഥാനപ്പെടുത്തി തമിഴ്നാട് സര്‍ക്കാരുമായി ഫോഡ് ധാരണാപത്രം ഒപ്പുവെച്ചു കഴിഞ്ഞു. ഫോഡ് ഇന്ത്യയുടെ പ്രതിനിധികള്‍ ഇതിന്റെ ഭാഗമായി തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിനുമായി കൂടിക്കാഴ്ച്ച നടത്തി. […]

Posted inപുസ്തകങ്ങൾ

ശരീരഗാന്ധിയും ഭാഷാഗ്രാംഷിയും

മോഹന്‍ദാസ് ഗാന്ധിയും അന്റോണിയോ ഗ്രാംഷിയും ആശയപരമായി ഒന്നിച്ചുനില്‍ക്കുന്ന മനോഹരമായ ഇടങ്ങളിലൊന്ന് സാമ്രാജ്യത്വ – സ്വേച്ഛാധികാരങ്ങള്‍ക്കെതിരായ പോരാട്ടങ്ങളുടെ ഭൂമികയാണ്. ഗാന്ധി ഇന്ത്യയിലും ഗ്രാംഷി ഇറ്റലിയിലും സ്വാതന്ത്ര്യപ്പോരാട്ടങ്ങളുടെ പതാക വഹിച്ചു. വിരുദ്ധവഴികളിലും രീതികളിലും വിശ്വസിച്ചിരുന്ന ഇരുവരെയും ചേര്‍ത്തുനിര്‍ത്തി ആലോചിക്കാനുള്ള പുതിയ ഇടം തേടുകയാണ് ശരീരഗാന്ധിയും ഭാഷാഗ്രാംഷിയും എന്ന പുസ്തകത്തിലൂടെ പി.എം. ഗിരീഷ് ചെയ്യുന്നത്. ഗാന്ധിയും ഗ്രാംഷിയും നടത്തിയ ഭാഷാവിചാരങ്ങളുടെ പൊരുളന്വേഷിക്കുന്ന ഗ്രന്ഥം. ‘ശരീരഗാന്ധിയും ഭാഷാഗ്രാംഷിയും’. പി.എം ഗിരീഷ്. മാതൃഭൂമി. വില 340 രൂപ.  

Posted inആരോഗ്യം

ആഴ്ചയില്‍ രണ്ടോ മൂന്നോ തവണ മാത്രം ഓട്‌സ് കഴിക്കാം

എല്ലാ ദിവസവും രാവിലെ ഓട്‌സ് കഴിക്കുന്നതിനു പകരം ആഴ്ചയില്‍ രണ്ടോ മൂന്നോ തവണ മാത്രം ഉള്‍പ്പെടുത്തുന്നതാണ് നല്ലതെന്ന് പോഷകാഹാര വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. ഓട്‌സില്‍ ഫൈറ്റിക് ആസിഡ് അടങ്ങിയിട്ടുണ്ട്. ഇത് കാല്‍സ്യം, ഇരുമ്പ്, സിങ്ക് തുടങ്ങിയ ധാതുക്കള്‍ ആഗിരണം ചെയ്യുന്നത് തടസപ്പെടുത്തുന്നു. ദിവസവും ഓട്‌സ് രാവിലെ കഴിക്കുന്നത് പോഷകക്കുറവിലേക്ക് നയിക്കാന്‍ സാധ്യതയുണ്ട്. അല്ലെങ്കില്‍, പാകം ചെയ്യുന്നതിന് മുന്‍പ് ഓട്‌സ് വെള്ളത്തില്‍ കുതിര്‍ക്കുകയോ പുളിപ്പിക്കുകയോ ചെയ്യണം. ഇതിലൂടെ ഓട്‌സില്‍ അടങ്ങിയ ഫൈറ്റിക് ആസിഡ് ഒഴിവാക്കാന്‍ സഹായിക്കും. ഓട്‌സ് പതിവാക്കുന്ന ശരീരഭാരം […]

Posted inഷോർട് ന്യൂസ്

മദ്ധ്യാഹ്ന വാർത്തകൾ

കേരളത്തെ അതിദാരിദ്ര്യ മുക്ത സംസ്ഥാനമായി പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഇന്ന് ചേർന്ന പ്രത്യേക നിയമസഭാ സമ്മേളനത്തിലായിരുന്നു പ്രഖ്യാപനം. എന്നാൽ ഇതിനെ പ്രതിപക്ഷം എതിർത്തു. സഭയോട് സഹകരിക്കാൻ ബുദ്ധിമുട്ടുണ്ടെന്നും സഭ ചേർന്നത് ചട്ടം ലംഘിച്ചെന്നും പ്രതിപക്ഷം വിമർശിച്ചു. സഭാ കവാടത്തിൽ കുത്തിയിരുന്നു മുദ്രാവാക്യം വിളിച്ച പ്രതിപക്ഷം സഭ ബഹിഷ്കരിച്ചു.   ഇന്ന് ചേർന്ന സഭാ സമ്മേളനം സർക്കാർ പ്രഹസനമാക്കിയെന്നും സഭയിൽ ചർച്ച ചെയ്യാതെയാണ് മുഖ്യമന്ത്രി കേരളം അതിദാരിദ്ര്യ മുക്ത സംസ്ഥാനമാണെന്ന പ്രഖ്യാപനം നടത്തിയതെന്നും വി ഡി സതീശൻ […]