അമല്‍ നീരദിന്റെ സിനിമകളില്‍ കള്‍ട്ട് ഫാന്‍സുള്ള ചിത്രമാണ് ‘ബാച്ച്ലര്‍ പാര്‍ട്ടി’. ആസിഫ് അലി, റഹ്മാന്‍, ഇന്ദ്രജിത്ത്, കലാഭവന്‍ മണി, വിനായകന്‍ തുടങ്ങിയവര്‍ പ്രധാന വേഷങ്ങളിലെത്തിയ ചിത്രം ഇന്നും സിനിമാപ്രേമികള്‍ തേടിച്ചെല്ലുന്ന ചിത്രമാണ്. ബാച്ച്ലര്‍ പാര്‍ട്ടിയുടെ രണ്ടാം ഭാഗം അണിയറയില്‍ തയ്യാറെടുക്കുന്നുവെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ പറയുന്നത്. സൗബിന്‍ ഷാഹിര്‍, ശ്രീനാഥ് ഭാസി, നസ്ലെന്‍ എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രമാണ് ബാച്ച്ലര്‍ പാര്‍ട്ടി 2 എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ചിത്രത്തില്‍ ടൊവിനോ തോമസ് അതിഥി വേഷത്തിലെത്തുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ബാച്ച്ലര്‍ പാര്‍ട്ടിയുടെ തുടര്‍ച്ചയാകില്ലെന്നും മറിച്ച് സ്പിരിച്വല്‍ സീക്വല്‍ എന്ന നിലയിലായിരിക്കും ഈ ചിത്രം ഒരുക്കുകയെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. നേരത്തെ ആദ്യ ഭാഗത്തില്‍ പൃഥ്വിരാജ് ചെയ്തതു പോലൊരു കാമിയോ ആയിരിക്കും ടൊവിനോയുടേതെന്നാണ് കരുതപ്പെടുന്നത്. ചിത്രത്തിനായി തന്റെ 20 ദിവസത്തെ ഡേറ്റാണ് ടൊവിനോ നല്‍കിയതെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. അതേസമയം ആവേശം, പൊന്മാന്‍ എന്ന സിനിമകളിലൂടെ കയ്യടി നേടിയ സജിന്‍ ഗോപുവും ചിത്രത്തിലുണ്ടെന്നാണ് കരുതപ്പെടുന്നത്.
ബാച്ച്ലര്‍ പാര്‍ട്ടിയുടെ രണ്ടാം ഭാഗം ഒരുങ്ങുന്നു
