കേരളത്തിൽ എസ്ഐആർ നടപ്പാക്കുന്നതിന്റെ ഭാഗമായുള്ള എന്യൂമറേഷൻ ഫോം വിതരണം ചെയ്യുന്നതിന് ബൂത്ത് ലെവൽ ഓഫീസർമാർക്ക് ബുദ്ധിമുട്ടില്ലെന്ന് ഉറപ്പാക്കുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ. ബിഎൽഓമാരുടെ പരിശ്രമത്തെ അഭിനന്ദിക്കുന്നതായും 96 ശതമാനത്തോളം ഫോമുകൾ വിതരണം ചെയ്തതായും രത്തൻ ഖേൽക്കർ അറിയിച്ചു. ഫോം ശേഖരിക്കുന്നതിന് ബിഎൽ ഒമാർക്ക് സൗകര്യം ഒരുക്കും. ക്യാമ്പുകൾ അടക്കം ജില്ലാ ഭരണകൂടങ്ങൾ സജ്ജമാക്കും. എന്യൂമറേഷൻ ഫോമുകൾ ശേഖരിക്കുന്നതിനായി കൂടുതൽ ഏജന്റുമാരെ നിർദേശിക്കണമെന്നും ഹെൽപ് ഡെസ്കുകൾ സ്ഥാപിക്കണമെന്നും പാർട്ടികളോട് അദ്ദേഹം ആവശ്യപ്പെട്ടു. ഡിസംബർ നാലിനകം എന്യൂമറേഷൻ ഫോം […]
രണ്‍വീര്‍ സിങ്ങ് നായകനായ ‘ധുരന്ദര്‍’ ട്രെയിലര്‍
ബോളിവുഡ് സൂപ്പര്‍ താരം രണ്‍വീര്‍ സിങ്ങിനെ നായകനാക്കി ആദിത്യ ധര്‍ സംവിധാനം ചെയ്ത മാസ്സ് ആക്ഷന്‍ ത്രില്ലര്‍ ‘ധുരന്ദറി’ന്റെ ട്രെയിലര്‍ പുറത്ത്. മലയാളി താരം സാറാ അര്‍ജുന്റെ ബോളിവുഡ് അരങ്ങേറ്റം കുറിക്കുന്ന ചിത്രമാണ് ‘ധുരന്ദര്‍’. വമ്പന്‍ ആക്ഷനുകളുമായി സ്‌പൈ ത്രില്ലര്‍ ചിത്രമായാണ് ‘ധുരന്ദര്‍’ എത്തുന്നത് എന്നാണ് ട്രെയ്‌ലര്‍ നല്‍കുന്ന സൂചന. അക്ഷയ് ഖന്ന, ആര്‍. മാധവന്‍, സഞ്ജയ് ദത്ത്, അര്‍ജുന്‍ രാംപാല്‍ എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നു. ദേശീയ സുരക്ഷാ ഉപദേഷ്ടാവായ അജിത് ഡോവല്‍ ആയാണ് മാധവന്‍ […]
ധ്യാന്‍ ശ്രീനിവാസന്‍ അധ്യാപകനായ ‘കല്യാണമരം’
മീരാ വാസുദേവ്, ആതിര പട്ടേല്‍, ദേവനന്ദ ജിബിന്‍, ധ്യാന്‍ ശ്രീനിവാസന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി മറിയം സിനിമാസിന്റെ ബാനറില്‍ സംവിധായകന്‍ രാജേഷ് അമനകര ഒരുക്കുന്ന ഫാമിലി എന്റര്‍ടെയ്‌നറായ ‘കല്യാണമര’ത്തിന്റെ ചിത്രീകരണം ആരംഭിച്ചു. ധ്യാനിന്റെ കഴിഞ്ഞ സിനിമകളില്‍ നിന്നൊക്കെ ഏറെ വ്യത്യസ്തമാണ് കല്യാണമരത്തിലെ സജിന്‍മാഷ്. ചെറിയ ഇടവേളയ്ക്ക് ശേഷം മീരാ വാസുദേവ് മലയാളത്തിലേക്ക് ചുവടുവെയ്ക്കുന്ന സിനിമ കൂടിയാണ് കല്യാണമരം. മലയാളികളുടെ ഏറെ പ്രിയങ്കരിയായ ബാലതാരം ദേവനന്ദയും യൂത്തിന്റെ പ്രിയപ്പെട്ട നടിയായ ആതിര പട്ടേലും മികച്ച പ്രകടനമാണ് ചിത്രത്തില്‍ കാഴ്ച […]
130 ശതമാനത്തിന്റെ വര്‍ധനവുമായി ടാറ്റ ഹാരിയര്‍
കഴിഞ്ഞ മാസത്തെ വില്‍പന കണക്കില്‍ ഹാരിയര്‍ എസ്‌യുവിയ്ക്കും വന്‍ മുന്നേറ്റമുണ്ടാക്കാന്‍ കഴിഞ്ഞതിന്റെ ആഹ്‌ളാദത്തിലാണ് ടാറ്റ. ഒക്ടോബറില്‍ ഹാരിയറിന്റെ 4483 യൂണിറ്റുകളാണ് നിരത്തിലെത്തിയത്. 2024 ഒക്ടോബറില്‍ 1947 യൂണിറ്റുകള്‍ മാത്രം വിറ്റ സ്ഥാനത്താണ് ഈ നേട്ടം. കഴിഞ്ഞ വര്‍ഷത്തില്‍ നിന്നും 130 ശതമാനത്തിന്റെ വര്‍ധനവ്. കഴിഞ്ഞ രണ്ടുമാസങ്ങളില്‍ മാരുതിയില്‍ നിന്നും ഒന്നാംസ്ഥാനം കയ്യടക്കി. ഹാരിയര്‍ കൂടി മുന്നേറ്റം തുടരുമ്പോള്‍ ടാറ്റയ്ക്കിത് ഇരട്ടിമധുരത്തിന്റെ കാലമാണ്. ഫിയര്‍ലെസ്, പ്യുവര്‍, അഡ്വഞ്ചര്‍ തുടങ്ങി വിവിധ പെര്‍സോണകളില്‍ ഹാരിയര്‍ ലഭിക്കും. 170 ബിഎച്ച്പി കരുത്തും […]
ഒളിക്കളി
രാത്രിയുടെ അനന്തമായ സാദ്ധ്യതകള്‍ തിരിച്ചറിഞ്ഞ് അവയെ തന്റേതായ ഇഷ്ടങ്ങള്‍ക്കും ആഗ്രഹസഫലീകരണത്തിനും ഉപയോഗിക്കാനാവുന്ന മനുഷ്യരെ താന്തോന്നികള്‍ എന്നാവാം സമൂഹം വിലയിരുത്തുക. അല്ലെങ്കില്‍ സാമൂഹ്യവിരുദ്ധര്‍ എന്നുമാവാം. അങ്ങനെ സമൂഹത്തിന്റെ നന്മയുടെ സര്‍ട്ടിഫിക്കറ്റ് ഇല്ലാത്തവരും പക്ഷേ, വളരെ വ്യത്യസ്തമായി ജീവിക്കുന്നവരുമായ കുറെ മനുഷ്യരെയാണ് ‘ഒളിക്കളി’ എന്ന പുതിയ സമാഹാരത്തിലൂടെ അനില്‍ ദേവസ്സി പരിചയപ്പെടുത്തുന്നത്. മനുഷ്യന്‍ എന്നത് വളരെ സുന്ദരമായൊരുപദമായിരുന്നു എന്ന പൊതുപറച്ചിലൊക്കെ വെറും പൊള്ളയായിരുന്നു എന്ന് ഓര്‍മ്മപ്പെടുത്തുന്നവരാണ് ഈ കഥാലോകത്ത് നാം കണ്ടുമുട്ടുന്നവരൊക്കെ. ‘ഒളിക്കളി’. അനില്‍ ദേവസി. ഡിസി ബുക്‌സ്. വില […]
ഹൃദയാരോഗ്യം സംരക്ഷിക്കാന്‍ മത്തങ്ങ വിത്തുകള്‍
മഗ്‌നീഷ്യവും സിങ്കും നിറയെ ആന്റിഓക്‌സിഡന്റുകളും അടങ്ങിയ മത്തങ്ങ വിത്തുകള്‍ ഹൃദയാരോഗ്യത്തെ സംരക്ഷിക്കാന്‍ മികച്ചൊരു ഓപ്ഷനാണെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. ഇതില്‍ അടങ്ങിയ മഗ്‌നീഷ്യം ഉയര്‍ന്ന രക്തസമ്മര്‍ദത്തെ കുറയ്ക്കാനും ഹൃദയമിടിപ്പ് ക്രമീകരിക്കാനും സഹായിക്കും. ചീത്ത കൊളസ്‌ട്രോളിനെ കുറച്ചുകൊണ്ട് ആരോഗ്യകരമായ കൊളസ്‌ട്രോള്‍ നിലനിര്‍ത്താനും പ്രതിരോധ സംവിധാനം ശക്തിപ്പെടുത്താനും ഇതില്‍ അടങ്ങിയ സിങ്ക് സഹായിക്കും. കൂടാതെ ആന്റിഓക്സിഡന്റുകളും ആരോഗ്യകരമായ കൊഴുപ്പും ശരീരവീക്കം കുറച്ച്, രക്തക്കുഴലുകള്‍ തകരാറിലാകുന്നത് തടയാനും സഹായിക്കുന്നതാണ്. മാഗ്നീഷ്യം, പ്രോട്ടീന്‍, സിങ്ക്, അയേണ്‍, പൊട്ടാസ്യം തുടങ്ങിയ നിരവധി പോഷകങ്ങളുടെ കലവറയാണ് മത്തങ്ങ […]
ചാവേർ ആക്രമണങ്ങളെ ന്യായീകരിച്ചുകൊണ്ടുള്ള ഡോ. ഉമർ നബിയുടെ വീഡിയോ പുറത്ത്
ദില്ലിയിലെ ചെങ്കോട്ട ആക്രമണത്തിന് മുൻപായി ചാവേർ ആക്രമണങ്ങളെ ന്യായീകരിച്ചുകൊണ്ടുള്ള ഡോ. ഉമർ നബിയുടെ വീഡിയോ പുറത്ത്. ടെലഗ്രാം ഗ്രൂപ്പുകളിലാണ് വീഡിയോ വന്നത്. ചാവേര്‍ ആക്രമണത്തെക്കുറിച്ച് നിരവധി വാദങ്ങളുണ്ടെന്ന് ഡോ. ഉമര്‍ വീഡിയോയില്‍ പറയുന്നു. ഒരു പ്രത്യേക സ്ഥലത്തു വെച്ച് ഒരു പ്രത്യേക സമയത്ത് താന്‍ മരിക്കുമെന്ന് കരുതി ഒരു വ്യക്തി മരിക്കാന്‍ പോകുന്നതിനെയാണ് രക്തസാക്ഷിത്വം എന്ന് പറയുന്നതെന്നാണ് ഉമര്‍ വീഡിയോയില്‍ വിശദീകരിക്കുന്നു. നേരത്തെ തന്നെ ഇയാൾ ചാവേറാകാനുള്ള മാനസികാവസ്ഥയിൽ എത്തിയിരുന്നു എന്നാണ് അന്വേഷണ സംഘത്തിന്‍റെ നിഗമനം. ‘വൈറ്റ് കോളര്‍’ […]
മണ്ഡലകാല സർവ്വീസിനൊരുങ്ങി കെഎസ്ആർടിസി
മണ്ഡലകാല സർവ്വീസിനായി ആദ്യഘട്ടത്തിൽ കെഎസ്ആർടിസി 450 ബസുകൾ സർവീസ് നടത്തും. നിലയ്ക്കൽ- പമ്പ ചെയിൻ സർവീസ് ഓരോ മിനിറ്റിലും മൂന്ന് ബസുകൾ വീതം ഭക്തരുടെ തിരക്കനുസരിച്ച് ഓപ്പറേറ്റ് ചെയ്യുന്നുണ്ട്. 248 ദീർഘദൂര സർവീസുകളും വിവിധ ഡിപ്പോകളിൽ നിന്ന് പമ്പയിലേക്ക് നടത്തുന്നുണ്ട്. തിരുവനന്തപുരം, പത്തനംതിട്ട, ചെങ്ങന്നൂർ, കോട്ടയം, എറണാകുളം തുടങ്ങി പ്രധാന കേന്ദ്രങ്ങളിൽ നിന്ന് പമ്പയിലേക്ക് ബസ് സർവീസ് ഉണ്ട്. ചെങ്ങന്നൂർ, തിരുവല്ല, കോട്ടയം റെയിൽവേ സ്റ്റേഷനുകളിലെത്തുന്ന തീർഥാടകരെ പമ്പയിലെത്തിക്കുന്നതിനും സർവീസുകൾ നടക്കുന്നുണ്ട്. ഭക്തരുടെ എണ്ണം കൂടുന്നതിനനുസരിച്ച് കൂടുതൽ ബസുകൾ […]
ശബരിമല ദർശനത്തിന് വൻ തിരക്ക്
ശബരിമലയിൽ ഇന്നലെ മാത്രം മല കയറിയത് ഒരു ലക്ഷത്തിലധികം ഭക്തർ. ഒന്നര ദിവസത്തിനിടെ 1,63,000 ൽ അധികം പേർ മല ചവിട്ടി. ദർശനത്തിനു വേണ്ടിയുള്ള കാത്തിരിപ്പ് 10 മണിക്കൂർ വരെ നീണ്ടുനിന്നതായിരുന്നു. മണിക്കൂറുകൾ വരി നിന്നാണ് തീർത്ഥാടകർ അയ്യനെ തൊഴുതു മടങ്ങുന്നത്. സന്നിധാനത്ത് തിരക്ക് കൂടുന്നത് നിയന്ത്രിക്കാൻ പമ്പ മുതൽ ക്രമീകരണം ഉണ്ടാകും. അതേസമയം ശബരിമല സ്വർണ്ണക്കൊള്ളയിൽ സന്നിധാനത്ത് എസ്ഐടി നടത്തിയ ശാസ്ത്രീയ പരിശോധന പൂർത്തിയായി. ഇന്ന് പുലർച്ചെയാണ് പരിശോധന അവസാനിച്ചത്. കട്ടിളപാളികളിലും ശ്രീകോവിലിന് ചുറ്റുമുള്ള സ്വർണം […]
ബീഹാർ തെരഞ്ഞെടുപ്പ് ഫലം റദ്ദാക്കണം എന്നാവശ്യപ്പെട്ട് സുപ്രീംകോടതിയിൽ ഹർജി
ബീഹാർ തെരഞ്ഞെടുപ്പ് ഫലം റദ്ദാക്കണം എന്നാവശ്യപ്പെട്ട് പൊതുപ്രവർത്തകൻ സാബു സ്റ്റീഫൻ സുപ്രീംകോടതിയിൽ ഹർജി നല്കി. തെരഞ്ഞെടുപ്പിൽ വ്യാപക ക്രമക്കേട് നടന്നെന്നും ഫലം റദ്ദാക്കണമെന്നും ഹര്‍ജിയിലുണ്ട്. ശതമാന കണക്ക് അല്ലാതെ എത്ര പേർ വോട്ട് ചെയ്തെന്ന് കമ്മീഷൻ വ്യക്തമാക്കിയിട്ടില്ലെന്നും, ഫോം 20 പ്രസിദ്ധീകരിക്കാൻ നിർദ്ദേശിക്കണമെന്നും ക്രമക്കേടുകളിൽ ജൂഡീഷ്യൽ അന്വേഷണം വേണമെന്നും സത്യപ്രതിജ്ഞ ചടങ്ങുകൾ തടയണമെന്നും ഹർജിയിൽ പറഞ്ഞിട്ടുണ്ട്.
