1 27

മീരാ വാസുദേവ്, ആതിര പട്ടേല്‍, ദേവനന്ദ ജിബിന്‍, ധ്യാന്‍ ശ്രീനിവാസന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി മറിയം സിനിമാസിന്റെ ബാനറില്‍ സംവിധായകന്‍ രാജേഷ് അമനകര ഒരുക്കുന്ന ഫാമിലി എന്റര്‍ടെയ്‌നറായ ‘കല്യാണമര’ത്തിന്റെ ചിത്രീകരണം ആരംഭിച്ചു. ധ്യാനിന്റെ കഴിഞ്ഞ സിനിമകളില്‍ നിന്നൊക്കെ ഏറെ വ്യത്യസ്തമാണ് കല്യാണമരത്തിലെ സജിന്‍മാഷ്. ചെറിയ ഇടവേളയ്ക്ക് ശേഷം മീരാ വാസുദേവ് മലയാളത്തിലേക്ക് ചുവടുവെയ്ക്കുന്ന സിനിമ കൂടിയാണ് കല്യാണമരം. മലയാളികളുടെ ഏറെ പ്രിയങ്കരിയായ ബാലതാരം ദേവനന്ദയും യൂത്തിന്റെ പ്രിയപ്പെട്ട നടിയായ ആതിര പട്ടേലും മികച്ച പ്രകടനമാണ് ചിത്രത്തില്‍ കാഴ്ച വെയ്ക്കുന്നത്. കല്യാണമരം വളരെ വ്യത്യസ്തമായ ഒരു കുടുംബകഥയാണ്. പ്രശാന്ത് മുരളി, മനോജ് കെ.യു, പ്രബിന്‍ ബാലന്‍, അമല്‍ രാജ് ദേവ്. ഓമനയമ്മ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍. നിര്‍മ്മാതാവായ സജി കെ.ഏലിയാസ് പരിസ്ഥിതി പ്രവര്‍ത്തകന്റെ വേഷത്തിലും സിനിമയില്‍ എത്തുന്നുണ്ട്.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *