ബോളിവുഡ് സൂപ്പര്‍ താരം രണ്‍വീര്‍ സിങ്ങിനെ നായകനാക്കി ആദിത്യ ധര്‍ സംവിധാനം ചെയ്ത മാസ്സ് ആക്ഷന്‍ ത്രില്ലര്‍ ‘ധുരന്ദറി’ന്റെ ട്രെയിലര്‍ പുറത്ത്. മലയാളി താരം സാറാ അര്‍ജുന്റെ ബോളിവുഡ് അരങ്ങേറ്റം കുറിക്കുന്ന ചിത്രമാണ് ‘ധുരന്ദര്‍’. വമ്പന്‍ ആക്ഷനുകളുമായി സ്‌പൈ ത്രില്ലര്‍ ചിത്രമായാണ് ‘ധുരന്ദര്‍’ എത്തുന്നത് എന്നാണ് ട്രെയ്‌ലര്‍ നല്‍കുന്ന സൂചന. അക്ഷയ് ഖന്ന, ആര്‍. മാധവന്‍, സഞ്ജയ് ദത്ത്, അര്‍ജുന്‍ രാംപാല്‍ എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നു. ദേശീയ സുരക്ഷാ ഉപദേഷ്ടാവായ അജിത് ഡോവല്‍ ആയാണ് മാധവന്‍ ചിത്രത്തില്‍ എത്തുന്നത് എന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. ബാലതാരമായി മലയാളികളുടെ മനസ്സില്‍ ഇടംപിടിച്ച സാറ അര്‍ജുന്റെ ഗ്ലാമറസ് മേക്കോവറും മുന്‍പ് ചര്‍ച്ചയായിരുന്നു. ചിത്രത്തില്‍ സ്‌പൈ ആയാണ് രണ്‍വീര്‍ എത്തുന്നത് എന്നാണ് റിപ്പോര്‍ട്ട്. ‘ഉറി ദ് സര്‍ജിക്കല്‍ സ്‌ട്രൈക്ക്’ എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ സംവിധായകന്‍ ആദിത്യ ധര്‍ ആണ് ‘ധുരന്ദര്‍’ സംവിധാനം ചെയ്യുന്നത്. ശാശ്വന്ത് സച്ച്‌ദേവാണ് ചിത്രത്തിന്റെ സംഗീതം. ചിത്രം 2025 ഡിസംബര്‍ 5 ന് ആഗോള റിലീസായെത്തും.
രണ്‍വീര്‍ സിങ്ങ് നായകനായ ‘ധുരന്ദര്‍’ ട്രെയിലര്‍
