Posted inഓട്ടോമോട്ടീവ്

ഈ ബ്രാന്‍ഡ് വെബ്സൈറ്റില്‍ നിന്ന് നീക്കം ചെയ്ത് ഹോണ്ട

ഇന്ത്യന്‍ ഉപഭോക്താക്കളെ അമ്പരപ്പിച്ച് ജാപ്പനീസ് ടൂവീലര്‍ ബ്രാന്‍ഡായ ഹോണ്ട. കമ്പനി തങ്ങളുടെ ഔദ്യോഗിക വെബ്സൈറ്റില്‍ നിന്ന് CBR1000RR-R ഫയര്‍ബ്ലേഡ് എസ്പി, റെബല്‍ 500 എന്നിവ നീക്കം ചെയ്തു. CBR1000RR-R ഫയര്‍ബ്ലേഡ് മുമ്പ് ഇന്ത്യയില്‍ വില്‍പ്പനയ്ക്കുണ്ടായിരുന്നു, ഹോണ്ട അടുത്തിടെ അതിന്റെ ഉയര്‍ന്ന-സ്‌പെക്ക് ‘SP’ അവതാരത്തില്‍ അത് വീണ്ടും അവതരിപ്പിച്ചു. പക്ഷേ കമ്പനി ഇപ്പോള്‍ മോഡല്‍ വെബ്സൈറ്റില്‍ നിന്ന് നിശബ്ദമായി നീക്കം ചെയ്തു. ഇത് ഇനി വാങ്ങാന്‍ ലഭ്യമല്ലെന്ന് സൂചിപ്പിക്കുന്നു. റെബല്‍ 500 നും സമാനമായ വിധി നേരിടേണ്ടി വന്നു. […]

Posted inആരോഗ്യം

ഹൃദയാരോഗ്യത്തിന് ഒഴിവാക്കേണ്ട നാല് ശീലങ്ങള്‍

ഹൃദയാരോഗ്യം മെച്ചപ്പെടാന്‍ ഒഴിവാക്കേണ്ട നാല് ശീലങ്ങളറിയാം. സിഗരറ്റ് വലിക്കുന്നത് ഒഴിവാക്കുക, മദ്യപാനം ഒഴിവാക്കുക, ശീതളപാനീയങ്ങള്‍ ഒഴിവാക്കുക, ശുദ്ധീകരിച്ച മാവ് കൊണ്ട് ഉണ്ടാക്കുന്ന ഭക്ഷണ സാധനങ്ങള്‍ കഴിക്കുന്നത് ഒഴിവാക്കുക. അമിതമായ മദ്യപാനവും പുകവലിയും ഉയര്‍ന്ന രക്തസമ്മര്‍ദം അഥവ ഹൈപ്പര്‍ടെന്‍ഷന് കാരണമാകും. ഉയര്‍ന്ന രക്തസമ്മര്‍ദം ഒരു വ്യക്തിയുടെ ഹൃദയപേശികളില്‍ സമ്മര്‍ദം ചെലുത്തും, അതിന്റെ ഫലമായി ഹൃദയാഘാതം സംഭവിക്കാം. ഉയര്‍ന്ന അളവില്‍ പഞ്ചസാര അടങ്ങിയ ശീതളപാനീയങ്ങളെ നിശബ്ദ കൊലയാളി എന്നാണ് അറിയപ്പെടുന്നത്. ഇവയില്‍ അടങ്ങിയ പഞ്ചസാര രക്തത്തിലെ പഞ്ചസാരയുടെ അളവു പെട്ടെന്ന് […]

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

വർക്കല കസ്റ്റഡി മർദ്ദനത്തില്‍ പരാതിക്കാരന് ഒരു ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവ്

വർക്കലയിലെ കസ്റ്റഡി മർദ്ദനവുവായി ബന്ധപ്പെട്ട് പരാതിക്കാരന് സംസ്ഥാന സർക്കാർ ഒരു ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ചെയര്‍പേഴ്‌സണ്‍ ജസ്റ്റിസ് അലക്‌സാണ്ടര്‍ തോമസ് ഉത്തരവിറക്കി. വർക്കല സ്റ്റേഷൻ എസ്ഐ പി ആര്‍ രാഹുലിനെതിരായ പരാതിയിലാണ് മനുഷ്യാവകാശ കമ്മീഷൻ്റെ നടപടി. പിഴ എസ് എയിൽ നിന്ന് സർക്കാർ ഈടാക്കണമെന്നും ഉത്തരവില്‍ പറയുന്നു. രണ്ട് മാസത്തിനകം തുക നല്‍കിയില്ലെങ്കില്‍ 8 ശതമാനം പലിശ നല്‍കണമെന്നും ഉത്തരവില്‍ പറയുന്നു. കൊല്ലം ചാത്തന്നൂർ സ്വദേശിയും നിർമ്മാണ തൊഴിലാളിയുമായ സുരേഷിന്റെ പരാതിയിലാണ് നടപടി. […]

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

തദ്ദേശ സ്ഥാപന തെരഞ്ഞെടുപ്പിൽ എഐ ഉപയോഗിച്ചുള്ള പ്രചാരണങ്ങൾക്ക് കർശന നിരീക്ഷണം ഏർപ്പെടുത്തി

തദ്ദേശ സ്ഥാപന തെരഞ്ഞെടുപ്പിൽ ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് ഉപയോഗിച്ചുള്ള പ്രചാരണങ്ങൾക്ക് കർശന നിരീക്ഷണം ഏർപ്പെടുത്തിയതായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ ഷാജഹാൻ അറിയിച്ചു. ആധുനിക സാങ്കേതിക വിദ്യകളിലൂടെ വ്യാജ ചിത്രങ്ങളും ശബ്ദ സന്ദേശങ്ങളും തെറ്റായ വിവരങ്ങളും നിർമ്മിക്കുന്നതും അവ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ ഉപയോഗിക്കുന്നതിനുമെതിരെ ശക്തമായ നടപടികളുണ്ടാവും. ഐ ടി ആക്റ്റ് 2000, ഐടി (ഡിജിറ്റൽ മീഡിയ എത്തിക്സ് കോഡ് ) റൂൾസ് 2021, ഭാരതീയ ന്യായ സംഹിത 2023, മാതൃകാ പെരുമാറ്റചട്ടം എന്നിവയിലുള്ള എല്ലാ വ്യവസ്ഥകളും ഇത്തരം ഉള്ളടക്കങ്ങളുടെ […]

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

ശബരിമലയിൽ വൃശ്ചിക പുലരിയിൽ നടത്തിയ ആദ്യ നെയ്യഭിഷേകം രാഷ്ട്രപതിയുടെ പേരിൽ

ശബരിമലയിൽ വൃശ്ചിക പുലരിയിൽ നടത്തിയ ആദ്യ നെയ്യഭിഷേകം രാഷ്ട്രപതി ദ്രൌപതി മുർമുവിന്റെ പേരിൽ. തുലാമാസ പൂജ വേളയിലാണ് രാഷ്ട്രപതി സന്നിധാനത്ത്  എത്തിയിരുന്നത് അന്ന് നെയ്യഭിഷേകം നടത്താൻ സാധിച്ചിരുന്നില്ല. തുടർന്ന് ഇന്നാണ് നെയ്യഭിഷേകം നടത്തിയത്. അതേസമയം മണ്ഡലകാലത്തിൻ്റെ ആരംഭദിനമായ ഇന്ന്  ഭക്തജനങ്ങളുടെ നീണ്ട തിരക്കാണ് സന്നിധാനത്ത് അനുഭവപ്പെട്ടത്. വൃശ്ചികപുലരിയിൽ പുതിയ മേൽശാന്തിമാരാണ് നട തുറന്നത്. ഡിസംബര്‍ 26നാണ് അങ്കി ചാർത്തിയുള്ള ദീപാരാധന. മണ്ഡലപൂജ 27നാണ്. 27ന് രാത്രി നടയടക്കുന്നതോടെ മണ്ഡലകാലം പൂർത്തിയാകും. തുടര്‍ന്ന് ഡിസംബര്‍ 30ന് വൈകിട്ട് മകരവിളക്ക് […]

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

കേരളത്തെ പ്രശംസിച്ചുള്ള ലേഖനം ഉയർത്തിക്കാട്ടി മന്ത്രി എംബി രാജേഷ്

അതിദാരിദ്ര്യ മുക്തി കൈവരിക്കുന്നതിൽ കേരളത്തിൻ്റെ മുന്നേറ്റം കണ്ണടച്ച് ഇരുട്ടാക്കുന്നവർ കാണണമെന്ന് വിശദീകരിക്കുന്ന പോസ്റ്റുമായി മന്ത്രി എംബി രാജേഷ്. അതിദാരിദ്ര്യമുക്തി കൈവരിച്ച കേരളത്തെ കുറിച്ച് അന്താരാഷ്ട്ര മാധ്യമമായ ദി ഇക്കണോമിസ്റ്റ് പ്രസിദ്ധീകരിച്ച ലേഖനം പരാമർശിച്ചാണ് മന്ത്രിയുടെ പോസ്റ്റ് . ലോക മുതലാളിത്തത്തിന്റെ ജിഹ്വ എന്ന് വിശേഷിപ്പിക്കപ്പെടുന്ന സോഷ്യലിസ്റ്റ് ആഭിമുഖ്യം തീരെയില്ലാത്ത മാധ്യമം കേരളത്തിൻ്റെ നേട്ടത്തെ പ്രശംസിച്ച് പ്രസിദ്ധീകരിച്ച ലേഖനമാണ് മന്ത്രി ഉയർത്തിക്കാട്ടുന്നത്. സാമൂഹ്യക്ഷേമ രംഗത്ത് ഇന്ത്യ കേരളത്തിൽ നിന്ന് പലതും പഠിക്കാനുണ്ടെന്ന് പറയുന്ന ലേഖനത്തിൽ വികസന-ക്ഷേമ സൂചികകളിൽ മുന്നിലുള്ള […]

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്ക്ക് വധശിക്ഷ വിധിച്ചു

ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്ക്ക് വധശിക്ഷ വിധിച്ച് ബംഗ്ലാദേശ് കുറ്റകൃത്യ ട്രിബ്യുണൽ. കൂട്ടക്കൊല, വധശ്രമം, മനുഷ്യാവകാശ ലംഘനം തുടങ്ങിയ കുറ്റകൃത്യങ്ങളാണ് ഹസീനയ്ക്കെതിരെ ചുമത്തിയിരിക്കുന്നത്. ഹസീന മനുഷ്യരാശിക്കെതിരായ കുറ്റകൃത്യം ചെയ്‌തെന്നാണ് കോടതിയുടെ കണ്ടെത്തൽ. അതേസമയം ഹസീനയ്ക്ക് ജയിൽ ശിക്ഷയോ വധശിക്ഷയോ വിധിച്ചാൽ തെരുവിലിറങ്ങി പ്രതിഷേധിക്കാൻ അവരുടെ പാർട്ടി ആയ അവാമി ലീഗ് ആഹ്വനം  ചെയ്തിരുന്നു. കഴിഞ്ഞ വർഷം ജൂലൈ 15 നും ഓഗസ്റ്റ് 15 നും ഇടയിൽ നടന്ന പ്രക്ഷോഭങ്ങളെ അടിച്ചമർത്താൻ ഹസീനയുടെ സർക്കാർ അതിക്രൂരമായ മനുഷ്യാവകാശ […]

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

പയ്യന്നൂരിൽ ബി എൽ ഒ അനീഷ് ജോർജ് ജീവനൊടുക്കിയ സംഭവത്തിൽ പ്രതികരിച്ച് എംവി ഗോവിന്ദൻ

ബൂത്ത് ലെവല്‍ ഓഫീസർമാർക്ക് അതികഠിനമായ ജോലി ഭാരമുണ്ടെന്നും ഒരാളുടേയും വോട്ടവകാശം ഇല്ലാതാകരുതെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. സർക്കാരും രാഷ്ട്രീയ പാർട്ടികളും നിയമ പോരാടാടത്തിലാണെന്നും കണ്ണൂ‌ർ പയ്യന്നൂരിലെ ബി എൽ ഒ അനീഷ് ജോർജിൻ്റെ മരണത്തിന് പിന്നിൽ രാഷ്ട്രീയ സമ്മർദ്ദം എന്ന അരോപണം അസംബന്ധമാണ്, ഈ ആരോപണം ബിജെപിയെ സഹായിക്കാനാണെന്നും പ്രതിപക്ഷ നേതാവ് അടക്കം ചെയ്യുന്നത് അത്തരം സഹായമാണ് എന്നും എംവി ഗോവിന്ദൻ പറഞ്ഞു.

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

വൈഷ്ണ സുരേഷിന്‍റെ പേര് വോട്ടർ പട്ടികയിൽ നിന്ന് ഒഴിവാക്കിയ സംഭവത്തിൽ ഈ മാസം 20നുള്ളിൽ തീരുമാനം എടുക്കണമെന്ന് ഹൈക്കോടതി

തിരുവനന്തപുരം കോർ‍പ്പറേഷനിലെ യുഡിഎഫ് സ്ഥാനാർത്ഥി വൈഷ്ണ സുരേഷിന്‍റെ പേര് വോട്ടര്‍ പട്ടികയിൽ നിന്ന് ഒഴിവാക്കിയതിനെതിരായ ഹര്‍ജി പരിഗണിച്ചുകൊണ്ട് ഹൈക്കോടതി ഇടക്കാല ഉത്തരവിറക്കി. വൈഷ്ണയുടെ പേര് വോട്ടർ പട്ടികയിൽ നിന്ന് ഒഴിവാക്കിയ സംഭവത്തിൽ ഈ മാസം 20നുള്ളിൽ ജില്ലാ കളക്ടര്‍ തീരുമാനം എടുക്കണമെന്ന് ഹൈക്കോടതി വ്യക്തമാക്കി. നടപടിയെ വിമര്‍ശിച്ച കോടതി അനാവശ്യ രാഷ്ട്രീയം മാത്രമാണ് ഇതെന്നും വ്യക്തമാക്കി. വൈഷ്ണക്കെതിരെ പരാതി നൽകിയ സിപിഎം നടപടിയെയാണ് ഹൈക്കോടതി വിമര്‍ശിച്ചത്. ഒരു യുവ സ്ഥാനാര്‍ത്ഥി മത്സരിക്കാൻ വരുമ്പോള്‍ ഇങ്ങനെയാണോ കാണിക്കേണ്ടതെന്നും കോടതി […]

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

ക്ഷേമപെൻഷൻ വിതരണം വ്യാഴാഴ്ച മുതൽ

സാമൂഹ്യ സുരക്ഷ, ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കൾക്കുള്ള രണ്ട് മാസത്തെ പെൻഷൻ വിതരണം വ്യാഴാഴ്ച മുതൽ ആരംഭിക്കും. ഒരു ഗുണഭോക്താവിന് ഇത്തവണ 3600 രൂപ ലഭിക്കും. നേരത്തെ കുടിശ്ശികയായി നിൽക്കുന്ന 1600 രൂപയും നവംബർ മാസം മുതല്‍ വർധിപ്പിച്ച 2000 രൂപയും ചേർന്നാണ് ഈ തുക. പെൻഷൻ വിതരണത്തിനായി ധനവകുപ്പ് ഒക്ടോബർ 31-ന് 1864 കോടി രൂപ അനുവദിച്ചിരുന്നു. ആകെ 63,77,935 പേർക്കാണ് ഈ പെൻഷൻ ലഭിക്കുന്നത്.