◾https://dailynewslive.in/ സൗദി അറേബ്യയില്‍ ഉംറ തീര്‍ത്ഥാടനം കഴിഞ്ഞ് മടങ്ങിയ സംഘം സഞ്ചരിച്ച ബസ് കത്തി 42 ഹൈദരാബാദ് സ്വദേശികള്‍ക്ക് ദാരുണാന്ത്യം. ടാങ്കര്‍ ലോറിയുമായി കൂട്ടിയിടിച്ചതിന് പിന്നാലെ ബസിന് തീപ്പിടിക്കുകയായിരുന്നു. 20 സ്ത്രീകളും 11 കുട്ടികളും മരിച്ചവരില്‍ ഉള്‍പ്പെടും. 43 പേരായിരുന്നു ബസില്‍ ഉണ്ടായിരുന്നത്. അപകടത്തില്‍നിന്ന് ഒരാള്‍ മാത്രം രക്ഷപ്പെട്ടതായാണ് വിവരം. ഇന്ത്യന്‍ സമയം പുലര്‍ച്ചെ 1.30 ഓടെയായിരുന്നു സംഭവം. ബദറിനും മദീനക്കും ഇടയിലുളള മുഫറഹാത്ത് എന്ന സ്ഥലത്തുവെച്ചായിരുന്നു അപകടം. മല്ലെപ്പള്ളിയിലെ ബസാര്‍ഗഢില്‍നിന്നുള്ള 16 പേരെ തിരിച്ചറിഞ്ഞതായി തെലങ്കാന […]
സ്വര്‍ണവില ഇന്ന് വീണ്ടും കുറഞ്ഞു
കഴിഞ്ഞ ദിവസം ഒറ്റയടിക്ക് 1440 രൂപ കുറഞ്ഞതോടെ 92,000ല്‍ താഴെയെത്തിയ സ്വര്‍ണവില ഇന്ന് വീണ്ടും കുറഞ്ഞു. ഇന്ന് പവന് 80 രൂപയാണ് കുറഞ്ഞത്. 91,640 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ പുതിയ വില. ഗ്രാമിന് ആനുപാതികമായി പത്തു രൂപയാണ് കുറഞ്ഞത്. 11,455 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഈ മാസത്തിന്റെ തുടക്കത്തില്‍ 90,200 രൂപയായിരുന്നു സ്വര്‍ണവില. അഞ്ചിന് 89,080 രൂപയായി താഴ്ന്നു. പിന്നീട് 89,000നും 90,000നും ഇടയില്‍ ചാഞ്ചാടി നിന്ന സ്വര്‍ണവില പടിപടിയായി ഉയര്‍ന്ന് വ്യാഴാഴ്ച […]
ആപ്പിളിന്റെ ഇന്ത്യയിലെ സാന്നിധ്യം ശക്തിപ്പെടുത്തുന്നു
ആപ്പിളിന്റെ ഇന്ത്യയിലെ വില്‍പ്പനക്കാര്‍ അവരുടെ പ്രാദേശിക സാന്നിധ്യം ശക്തിപ്പെടുത്തുന്നതായി റിപ്പോര്‍ട്ടുകള്‍. ആപ്പിള്‍ ഐഫോണിന് ഘടകഭാഗങ്ങള്‍ നിര്‍മിച്ചു നല്‍കുന്ന ടി.ഡി കോണെക്സ് ഫെസിലിറ്റി ഉയര്‍ത്താനായി കാര്യമായ നിക്ഷേപം നടത്തുകയാണ്. ആപ്പിള്‍ ഐഫോണ്‍ നിര്‍മാതാക്കളായ ഫോക്സ്‌കോണിന്റെ ഉപകമ്പനിയായ യുഴാന്‍ ടെക്നോളജി തമിഴ്നാട് യൂണിറ്റില്‍ നിന്ന് ഡിസ്പ്ലേ മൊഡ്യൂളുകളുടെ കയറ്റുമതി ആരംഭിച്ചിട്ടുമുണ്ട്. തമിഴ്‌നാട്ടിലെ ഒറഗഡത്ത് പ്ലാന്റുള്ള സിംഗപ്പൂര്‍ ആസ്ഥാനമായുള്ള ടിഡി കോണക്സ്, 200 കോടി രൂപയുടെ നിക്ഷേപം നടത്തി സൗകര്യം വികസിപ്പിക്കാനാണ് ഉദ്ദേശിക്കുന്നത്. നിലവിലുള്ള സൗകര്യത്തിന് സമീപം ഏകദേശം 20 ഏക്കര്‍ […]
രാജമൗലി ചിത്രം ‘വാരാണസി’ ട്രെയിലര്‍
ബാഹുബലിക്ക് മുകളില്‍ ദൃശ്യവിസ്മയം ഒരുക്കി സംവിധായകന്‍ എസ്.എസ് രാജമൗലി. ‘എസ്എസ്എംബി 29’ എന്ന് താത്കാലികമായി പേരിട്ടിരുന്ന ചിത്രത്തിന്റെ പേരും ട്രെയിലറും പുറത്തുവിട്ടാണ് രാജമൗലി ആരാധകരുടെ പ്രതീക്ഷകള്‍ വാനോളം ഉയര്‍ത്തിയത്. ‘വാരാണസി’ എന്നു പേരിട്ടിരിക്കുന്ന ചിത്രം പല യുഗങ്ങളിലൂടെുള്ള കാഴ്ചകളിലൂടെ പ്രേക്ഷകരെ കൊണ്ടുപോകുന്നു. ഇതു വരെ കാണാത്ത ബ്രഹ്മാണ്ഡ കാഴ്ചകളാണ് രാജമൗലി പുതിയ ചിത്രത്തില്‍ ഒരുക്കിവച്ചിരിക്കുന്നത്. സിഇ 512-ലെ വാരാണസി കാണിച്ചുകൊണ്ടാണ് ട്രെയിലര്‍ തുടങ്ങുന്നത്. പിന്നീട് 2027-ല്‍ ഭൂമിയെ ലക്ഷ്യമാക്കി വരുന്ന ശാംഭവി എന്ന ഛിന്നഗ്രഹമാണ് കാണിക്കുന്നത്. തുടര്‍ന്നങ്ങോട്ട് […]
ക്രൈം ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍ ‘ധീരം’ പ്രൊമോ സോംഗ്
ഇന്ദ്രജിത്ത് സുകുമാരന്‍ പൊലീസ് വേഷത്തില്‍ എത്തുന്ന ക്രൈം ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍ ‘ധീര’ത്തിന്റെ പ്രൊമോ സോംഗ് റിലീസ് ചെയ്തു. മണികണ്ഠന്‍ അയ്യപ്പ സംഗീതം ഒരുക്കിയ ഗാനം ആലപിച്ചിരിക്കുന്നത് ഇമ്പച്ചിയും ശ്രുതി ശിവദാസും ചേര്‍ന്നാണ്. ഇമ്പച്ചിയും ബികെ ഹരിനാരായണനും ചേര്‍ന്നാണ് വരികള്‍ എഴുതിയിരിക്കുന്നത്. മുന്‍പും പൊലീസ് വേഷങ്ങള്‍ കൈകാര്യം ചെയ്തിട്ടുണ്ടെങ്കിലും, ഇത്തവണ ഒരു ഹൈ വോള്‍ട്ടേജ് കഥാപാത്രമായാണ് ഇന്ദ്രജിത്ത് എത്തുന്നത്. റെമോ എന്റര്‍ടൈന്‍മെന്റ്‌സിന്റെ ബാനറില്‍ റെമോഷ് എം.എസ്, മലബാര്‍ ടാക്കീസിന്റെ ബാനറില്‍ ഹാരിസ് അമ്പഴത്തിങ്കല്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രം […]
ഇന്ധന മീറ്ററിലെ തകരാര്‍ സൗജന്യമായി പരിഹരിക്കും
ഇന്ധന മീറ്ററിലെ തകരാര്‍ സൗജന്യമായി പരിഹരിച്ചു നല്‍കുമെന്ന് അറിയിച്ച് മാരുതി സുസുക്കി. ഗ്രാന്‍ഡ് വിറ്റാര എസ്യുവിയുടെ 39,506 യൂണിറ്റുകളുടെ തകരാറാണ് പരിഹരിച്ചു നല്‍കുക. സ്പീഡോമീറ്റര്‍ അസംബ്ലിയിലെ ഫ്യുവല്‍ ലെവല്‍ ഇന്‍ഡിക്കേറ്ററിലും ലോ ഫ്യുവല്‍ വാണിങ് ലൈറ്റിലുമാണ് നേരിയ തകരാര്‍ സംഭവിച്ചത്. 2024 ഡിസംബര്‍ 9-നും 2025 ഏപ്രില്‍ 29-നും ഇടയില്‍ നിര്‍മ്മിച്ച വാഹനങ്ങളിലാണ് ഈ പ്രശ്‌നം കണ്ടെത്തിയത്. ഇവയില്‍ തെറ്റായ ഇന്ധന നിലയാണ് കാണിക്കാന്‍ സാധ്യതയുള്ളത്. അതിനാല്‍ തന്നെ എസ്യുവി അപ്രതീക്ഷിതമായി ഇന്ധനം തീര്‍ന്ന് നിലച്ചുപോകാനുള്ള സാധ്യതയും […]
മഴയും വെയിലും അവളും
തമിഴകത്തെ അറിയപ്പെട്ട കവയിത്രിയും ആക്ടിവിസ്റ്റും ദ്രാവിഡ മുന്നേറ്റകഴകം നേതാവും പാര്‍ലമെന്റ് അംഗവുമാണ് തമിഴച്ചി തങ്കപാണ്ഡ്യന്‍. ഒരു നല്ല ഭരതനാട്യകലാകാരിയും സ്വതന്ത്ര പത്ര പ്രവര്‍ത്തകയുംകൂടിയാണ് ഈ ബഹുമുഖപ്രതിഭ. ശ്രീലങ്കന്‍, ആസ്‌ട്രേലിയന്‍, തമിഴ് സാഹിത്യത്തിലെ പോസ്റ്റ് കൊളോണിയല്‍ പ്രവണതകളെക്കുറിച്ച് ഗവേഷണതാത്പര്യത്തോടെ പഠിക്കുന്ന ഈ എഴുത്തുകാരിയുടെ മികച്ച ഏതാനും കവിതകളാണ് ഇവിടെ സമാഹരിക്കപ്പെട്ടിരിക്കുന്നത്. മലയാളത്തിലെ പ്രശസ്ത വിവര്‍ത്തകരിലൊരാളായ ഡോ. ടി.എം. രഘുറാം മൂലകൃതിയോട് അങ്ങേയറ്റം നീതിപുലര്‍ത്തിക്കൊണ്ട് പരിഭാഷപ്പെടുത്തിയിരിക്കുന്നു. സ്ത്രീയുടെ അനന്തമായി തുറന്ന മനസ്സിന്റെ സര്‍വ്വാഖ്യാന സൗന്ദര്യശക്തിയും ഈ കവിതകളിലുടനീളം തെളിയുന്നുണ്ട്. ‘മഴയും […]
ശൈത്യകാലത്തെ ചര്‍മത്തിലെ വരള്‍ച്ച
ശൈത്യകാലത്ത് നേരിടാന്‍ പോകുന്ന ഒരു പ്രധാന പ്രശ്‌നം ചര്‍മത്തിലെ വരള്‍ച്ചയാണ്. വരണ്ട ചര്‍മത്തില്‍ ഈര്‍പ്പം നിലനിര്‍ത്താന്‍ മോസ്ചറൈസേഷനും ലോഷനും മാത്രം പുരട്ടിയിട്ടു കാര്യമില്ല. ഡയറ്റ് കൂടി ശ്രദ്ധിക്കണം. ചര്‍മത്തിന്റെ ആരോഗ്യത്തിന് ജലാംശം അനിവാര്യമാണ്. ശരീരത്തില്‍ നിര്‍ജ്ജലീകരണം സംഭവിക്കുമ്പോള്‍ ചര്‍മത്തില്‍ ഈര്‍പ്പം നഷ്ടപ്പെടുകയും വരണ്ടതുമാകുന്നു. ശൈത്യകാലത്ത് ശരീരത്തില്‍ ജലാംശം നിലനിര്‍ത്തുന്നതിന് ധാരാളം വെള്ളം കുടിക്കുന്നതിനൊപ്പം ജലാംശം അടങ്ങിയ ഭക്ഷണങ്ങളും കഴിക്കാന്‍ ശ്രദ്ധിക്കുക. ചായയും കാപ്പിയും പരമാവധി ഒഴിവാക്കാം. പകരം തുളസി, പെരുംജീരകം, ചാമോമൈന്‍ തുടങ്ങിയ ഹെര്‍ബല്‍ ചായകള്‍ പരീക്ഷിക്കാം. […]
മദ്ധ്യാഹ്ന വാർത്തകൾ
കേരളത്തിലെ എസ്‌ഐആര്‍ നടപടികള്‍ അടിയന്തിരമായി നിർത്തി വയ്ക്കാന്‍ ഉത്തരവിടണമെന്ന് ആവശ്യപ്പെട്ട് മുസ്ലിം ലീഗ് സുപ്രീം കോടതിയെ സമീപിച്ചു. എസ്‌ഐആര്‍ നടപടിനടപടികളില്‍ ഏര്‍പ്പെട്ടിരിക്കുന്ന ജീവനക്കാര്‍ക്ക് സമ്മര്‍ദ്ദം താങ്ങാന്‍ ആകുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് മുസ്ലിം ലീഗിന്റെ ഹര്‍ജി. മുസ്ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി ആണ് ലീഗിന് വേണ്ടി സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്. കണ്ണൂർ പയ്യന്നൂർ ഏറ്റുകുടുക്കയിൽ ബിഎൽഒ അനീഷ് ജോർജ് ജീവനൊടുക്കിയ സംഭവത്തിൽ സിപിഎമ്മിനെതിരെ ആരോപണവുമായി കോൺഗ്രസ് നേതാക്കൾ. സിപിഎം പ്രവർത്തകർ അനീഷ് ജോർജിനെ ഭീഷണിപ്പെടുത്തിയിരുന്നുവെന്ന് പ്രതിപക്ഷ […]
പയ്യന്നൂരിൽ ബിഎൽഒ ജീവനൊടുക്കിയ സംഭവത്തിൽ സിപിഎമ്മിനെതിരെ ആരോപണവുമായി കോൺഗ്രസ് നേതാക്കൾ
കണ്ണൂർ പയ്യന്നൂർ ഏറ്റുകുടുക്കയിൽ ബിഎൽഒ അനീഷ് ജോർജ് ജീവനൊടുക്കിയ സംഭവത്തിൽ സിപിഎമ്മിനെതിരെ ആരോപണവുമായി കോൺഗ്രസ് നേതാക്കൾ. സിപിഎം പ്രവർത്തകർ അനീഷ് ജോർജിനെ ഭീഷണിപ്പെടുത്തിയിരുന്നുവെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശനും കെപിസിസി പ്രസിഡൻ്റ് സണ്ണി ജോസഫ് എംഎൽഎയും ആരോപിച്ചു. സംഭവത്തിൽ വസ്തുനിഷ്ഠമായ അന്വേഷണം വേണമെന്ന് കെപിസിസി പ്രസിഡൻ്റും ഗൗരവമായ അന്വേഷണം വേണമെന്ന് പ്രതിപക്ഷ നേതാവും ആവശ്യപ്പെട്ടു. ബിജെപിയുടെ ദുരുദ്ദേശം മറ്റൊരു തലത്തിൽ ദുരുദ്ദേശത്തോടെ തന്നെ സിപിഎം നടപ്പാക്കുന്നു. ബിജെപിയിൽ രണ്ട് പേർ ആത്മഹത്യ ചെയ്തു. സാമ്പത്തികമായ ഗുരുതര ആരോപണം […]
