ബാഹുബലിക്ക് മുകളില്‍ ദൃശ്യവിസ്മയം ഒരുക്കി സംവിധായകന്‍ എസ്.എസ് രാജമൗലി. ‘എസ്എസ്എംബി 29’ എന്ന് താത്കാലികമായി പേരിട്ടിരുന്ന ചിത്രത്തിന്റെ പേരും ട്രെയിലറും പുറത്തുവിട്ടാണ് രാജമൗലി ആരാധകരുടെ പ്രതീക്ഷകള്‍ വാനോളം ഉയര്‍ത്തിയത്. ‘വാരാണസി’ എന്നു പേരിട്ടിരിക്കുന്ന ചിത്രം പല യുഗങ്ങളിലൂടെുള്ള കാഴ്ചകളിലൂടെ പ്രേക്ഷകരെ കൊണ്ടുപോകുന്നു. ഇതു വരെ കാണാത്ത ബ്രഹ്മാണ്ഡ കാഴ്ചകളാണ് രാജമൗലി പുതിയ ചിത്രത്തില്‍ ഒരുക്കിവച്ചിരിക്കുന്നത്. സിഇ 512-ലെ വാരാണസി കാണിച്ചുകൊണ്ടാണ് ട്രെയിലര്‍ തുടങ്ങുന്നത്. പിന്നീട് 2027-ല്‍ ഭൂമിയെ ലക്ഷ്യമാക്കി വരുന്ന ശാംഭവി എന്ന ഛിന്നഗ്രഹമാണ് കാണിക്കുന്നത്. തുടര്‍ന്നങ്ങോട്ട് അന്റാര്‍ട്ടിക്കയിലെ റോസ് ഐസ് ഷെല്‍ഫ്, ആഫ്രിക്കയിലെ അംബോസെലി വനം, ബിസിഇ 7200-ലെ ലങ്കാനഗരം, വാരാണസിയിലെ മണികര്‍ണികാ ഘട്ട് തുടങ്ങിയവയെല്ലാം ട്രെയിലറില്‍ പ്രത്യക്ഷപ്പെടുന്നു. ട്രെയിലറിന്റെ അവസാന ഭാഗത്താണ് നായകന്‍ മഹേഷ് ബാബു കയ്യില്‍ ത്രിശൂലമേന്തി കാളയുടെ പുറത്ത് എത്തുന്നത്. ചിത്രം 2027 ലാകും പുറത്തിറങ്ങുക.
