4 26

ഇന്ധന മീറ്ററിലെ തകരാര്‍ സൗജന്യമായി പരിഹരിച്ചു നല്‍കുമെന്ന് അറിയിച്ച് മാരുതി സുസുക്കി. ഗ്രാന്‍ഡ് വിറ്റാര എസ്യുവിയുടെ 39,506 യൂണിറ്റുകളുടെ തകരാറാണ് പരിഹരിച്ചു നല്‍കുക. സ്പീഡോമീറ്റര്‍ അസംബ്ലിയിലെ ഫ്യുവല്‍ ലെവല്‍ ഇന്‍ഡിക്കേറ്ററിലും ലോ ഫ്യുവല്‍ വാണിങ് ലൈറ്റിലുമാണ് നേരിയ തകരാര്‍ സംഭവിച്ചത്. 2024 ഡിസംബര്‍ 9-നും 2025 ഏപ്രില്‍ 29-നും ഇടയില്‍ നിര്‍മ്മിച്ച വാഹനങ്ങളിലാണ് ഈ പ്രശ്‌നം കണ്ടെത്തിയത്. ഇവയില്‍ തെറ്റായ ഇന്ധന നിലയാണ് കാണിക്കാന്‍ സാധ്യതയുള്ളത്. അതിനാല്‍ തന്നെ എസ്യുവി അപ്രതീക്ഷിതമായി ഇന്ധനം തീര്‍ന്ന് നിലച്ചുപോകാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല. പ്രശ്‌നമുള്ള വാഹനങ്ങളുടെ ഉടമകളെ അംഗീകൃത ഡീലര്‍ വര്‍ക്ക്ഷോപ്പുകള്‍ വഴി ബന്ധപ്പെടുകയാണ് ചെയ്യുക. കമ്പനി സ്പീഡോമീറ്റര്‍ അസംബ്ലി പരിശോധിക്കുകയും തകരാറുള്ള യൂണിറ്റ് സൗജന്യമായി മാറ്റി സ്ഥാപിക്കുകയും ചെയ്യും. ഉപഭോക്താക്കള്‍ക്ക് മാരുതി സുസുക്കിയുടെ ഔദ്യോഗിക വെബ്സൈറ്റില്‍ വെഹിക്കിള്‍ ഐഡന്റിഫിക്കേഷന്‍ നമ്പര്‍ അല്ലെങ്കില്‍ ഷാസി നമ്പര്‍ നല്‍കി പരിശോധിക്കാവുന്നതാണ്.

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *