തമിഴകത്തെ അറിയപ്പെട്ട കവയിത്രിയും ആക്ടിവിസ്റ്റും ദ്രാവിഡ മുന്നേറ്റകഴകം നേതാവും പാര്‍ലമെന്റ് അംഗവുമാണ് തമിഴച്ചി തങ്കപാണ്ഡ്യന്‍. ഒരു നല്ല ഭരതനാട്യകലാകാരിയും സ്വതന്ത്ര പത്ര പ്രവര്‍ത്തകയുംകൂടിയാണ് ഈ ബഹുമുഖപ്രതിഭ. ശ്രീലങ്കന്‍, ആസ്‌ട്രേലിയന്‍, തമിഴ് സാഹിത്യത്തിലെ പോസ്റ്റ് കൊളോണിയല്‍ പ്രവണതകളെക്കുറിച്ച് ഗവേഷണതാത്പര്യത്തോടെ പഠിക്കുന്ന ഈ എഴുത്തുകാരിയുടെ മികച്ച ഏതാനും കവിതകളാണ് ഇവിടെ സമാഹരിക്കപ്പെട്ടിരിക്കുന്നത്. മലയാളത്തിലെ പ്രശസ്ത വിവര്‍ത്തകരിലൊരാളായ ഡോ. ടി.എം. രഘുറാം മൂലകൃതിയോട് അങ്ങേയറ്റം നീതിപുലര്‍ത്തിക്കൊണ്ട് പരിഭാഷപ്പെടുത്തിയിരിക്കുന്നു. സ്ത്രീയുടെ അനന്തമായി തുറന്ന മനസ്സിന്റെ സര്‍വ്വാഖ്യാന സൗന്ദര്യശക്തിയും ഈ കവിതകളിലുടനീളം തെളിയുന്നുണ്ട്. ‘മഴയും വെയിലും അവളും’. ഡിസി ബുക്‌സ്. വില 123 രൂപ.
മഴയും വെയിലും അവളും
