അതിദാരിദ്ര്യ മുക്തി കൈവരിക്കുന്നതിൽ കേരളത്തിൻ്റെ മുന്നേറ്റം കണ്ണടച്ച് ഇരുട്ടാക്കുന്നവർ കാണണമെന്ന് വിശദീകരിക്കുന്ന പോസ്റ്റുമായി മന്ത്രി എംബി രാജേഷ്. അതിദാരിദ്ര്യമുക്തി കൈവരിച്ച കേരളത്തെ കുറിച്ച് അന്താരാഷ്ട്ര മാധ്യമമായ ദി ഇക്കണോമിസ്റ്റ് പ്രസിദ്ധീകരിച്ച ലേഖനം പരാമർശിച്ചാണ് മന്ത്രിയുടെ പോസ്റ്റ് . ലോക മുതലാളിത്തത്തിന്റെ ജിഹ്വ എന്ന് വിശേഷിപ്പിക്കപ്പെടുന്ന സോഷ്യലിസ്റ്റ് ആഭിമുഖ്യം തീരെയില്ലാത്ത മാധ്യമം കേരളത്തിൻ്റെ നേട്ടത്തെ പ്രശംസിച്ച് പ്രസിദ്ധീകരിച്ച ലേഖനമാണ് മന്ത്രി ഉയർത്തിക്കാട്ടുന്നത്. സാമൂഹ്യക്ഷേമ രംഗത്ത് ഇന്ത്യ കേരളത്തിൽ നിന്ന് പലതും പഠിക്കാനുണ്ടെന്ന് പറയുന്ന ലേഖനത്തിൽ വികസന-ക്ഷേമ സൂചികകളിൽ മുന്നിലുള്ള സ്കാൻ്റിനേവിയൻ രാജ്യങ്ങൾ ലോകത്തിന് മുന്നിൽ ഉയർത്തിക്കാട്ടുന്ന നേട്ടങ്ങളുമായി കേരളത്തിൻ്റെ നേട്ടങ്ങളെ താരതമ്യം ചെയ്യുന്നുണ്ട്. സമീപ വർഷങ്ങളിൽ കേരളം നിക്ഷേപ സൗഹൃദ സംസ്ഥാനമായി മാറിയതിനെ മുൻകാലങ്ങളിലെ രാഷ്ട്രീയ സമീപനം പരാമർശിച്ചുകൊണ്ടാണ് ലേഖനത്തിൽ വിശദീകരിക്കുന്നത്.
കേരളത്തെ പ്രശംസിച്ചുള്ള ലേഖനം ഉയർത്തിക്കാട്ടി മന്ത്രി എംബി രാജേഷ്
