മെമ്മറി ചിപ്പ് വില ഏകദേശം നാലിരട്ടിയായതോടെ ഇന്ത്യയുടെ ബജറ്റ് സ്മാര്‍ട്ട്‌ഫോണ്‍ വിപണി ചുരുങ്ങുകയും ആളുകള്‍ 5ജി ഉപേക്ഷിച്ച് 4ജിയിലേക്ക് മടങ്ങുകയും ചെയ്യുന്നു. ഇത് മനസ്സിലാക്കി സ്മാര്‍ട്ട് ഫോണ്‍ നിര്‍മാതാക്കള്‍ 4ജി പോര്‍ട്ട്‌ഫോളിയോ വിപുലീകരിച്ചു. 15,000 രൂപയില്‍ താഴെ വിലയുള്ള സ്മാര്‍ട്ട്‌ഫോണുകള്‍ ഉള്‍പ്പെടുന്ന മാസ്-മാര്‍ക്കറ്റ് സെഗ്മെന്റില്‍ ജൂണ്‍ പാദത്തില്‍ ഇറക്കുമതിയില്‍ 45 ശതമാനമാണ് ഇടിവ് രേഖപ്പെടുത്തിയത്. 2026ലെ രണ്ടാംപാദത്തില്‍ 4ജി സ്മാര്‍ട്ട്‌ഫോണിന്റെ ഇറക്കുമതി 40 ശതമാനം വര്‍ധിച്ചു. ആകെ സ്മാര്‍ട്ട്‌ഫോണ്‍ വില്‍പനയില്‍ 4ജി ഒരു വര്‍ഷം മുമ്പ് ആറ് ശതമാനമായിരുന്നത് 12 ശതമാനമായി ഉയര്‍ന്നു. ഏപ്രില്‍-ജൂണ്‍ പാദത്തില്‍ ഇന്ത്യയിലെ മൊത്തത്തിലുള്ള സ്മാര്‍ട്ട്‌ഫോണ്‍ ഇറക്കുമതിയില്‍ പത്ത് ശതമാനം കുറവുണ്ടായി. സ്മാര്‍ട്ട്‌ഫോണ്‍ വില്‍പന കുത്തനെ കുറയുന്നതിനാല്‍ ജി.എസ്.ടി 18 ശതമാനമുള്ളത് കുറക്കാര്‍ കേന്ദ്ര സര്‍ക്കാര്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ടുണ്ടായിരുന്നു.
5ജി ഉപേക്ഷിച്ച് ആളുകള്‍ 4ജിയിലേക്ക് മടങ്ങുന്നു
