രാജ്യത്തെ പ്രധാനമന്ത്രി ജന്‍ധന്‍ യോജന അക്കൗണ്ടുകളില്‍ നാലിലൊന്ന് പ്രവര്‍ത്തനരഹിതം. ആഗസ്റ്റ് 12 വരെയുള്ള കണക്കനുസരിച്ച് രാജ്യത്ത് 59.04 കോടി ജന്‍ധന്‍ അക്കൗണ്ടുകളാണുള്ളത്. ഇവയിലെ ആകെ നിക്ഷേപം 3.15 ലക്ഷം കോടി രൂപയിലധികമാണ്. ആകെ അക്കൗണ്ടുകളില്‍ 32.89 കോടി സ്ത്രീകളുടെയും ട്രാന്‍സ്ജെന്‍ഡര്‍ അക്കൗണ്ട് ഉടമകളുടെയും പേരിലാണ്. പുരുഷന്മാരുടെ പേരിലുള്ളത് 26.14 കോടി അക്കൗണ്ടുകളാണ്. 5.72 കോടി അക്കൗണ്ടുകളില്‍ ബാലന്‍സ് പൂജ്യമാണ്. 15.37 കോടി അക്കൗണ്ടുകള്‍ പ്രവര്‍ത്തനരഹിതമാണ്. പൂജ്യം ബാലന്‍സുള്ള ജന്‍ധന്‍ അക്കൗണ്ടുകള്‍ ഏറ്റവും കൂടുതലുള്ളത് ഉത്തര്‍പ്രദേശിലാണ്- 95.92 ലക്ഷം. ബിഹാറില്‍ 62.35 ലക്ഷം, പശ്ചിമ ബംഗാളില്‍ 37.20 ലക്ഷം, അസമില്‍ 36.30 ലക്ഷം, മഹാരാഷ്ട്രയില്‍ 36.04 ലക്ഷം എന്നിങ്ങനെയാണ് മറ്റു സംസ്ഥാനങ്ങളിലെ സ്ഥിതി. 2014 ആഗസ്റ്റിലാണ് രാജ്യത്തെ എല്ലാ കുടുംബങ്ങള്‍ക്കും അടിസ്ഥാന ബാങ്കിങ് സൗകര്യം ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെ ജന്‍ധന്‍ പദ്ധതി ആരംഭിച്ചത്.
ജന്‍ധന്‍ അക്കൗണ്ടുകളില്‍ നാലിലൊന്ന് പ്രവര്‍ത്തനരഹിതം
