ദുല്‍ഖര്‍ സല്‍മാനെ നായകനാക്കി നഹാസ് ഹിദായത്ത് സംവിധാനം ചെയ്ത ബിഗ് ബജറ്റ് ഫാന്റസി ത്രില്ലര്‍ ‘ഐ ആം ഗെയിം’ ചിത്രത്തില്‍ വിക്കി എന്ന കഥാപാത്രമായി മികച്ച പ്രകടനം കാഴ്ചവച്ച, യുവതാരം ആന്റണി വര്‍ഗീസിന്റെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്ത് വിട്ടിരു. വളരെ നിര്‍ണായകമായ കഥാപാത്രമാണ് ആന്റണി വര്‍ഗീസ് ചിത്രത്തില്‍ ചെയ്തിരിക്കുന്നത്. ക്രിക്കറ്റ് മത്സരത്തിനും ഏറെ പ്രാധാന്യമുള്ള ‘ഐ ആം ഗെയി’മിന്റെ കഥയില്‍, ക്രിക്കറ്റ് താരം ആയാണ് ആന്റണി വര്‍ഗീസ് എത്തുന്നത്. വേഫെറര്‍ ഫിലിംസിന്റെ ബാനറില്‍ ദുല്‍ഖര്‍ സല്‍മാനും ജോം വര്‍ഗീസും ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചത്. സജീര്‍ ബാബ, ഇസ്മായില്‍ അബൂബക്കര്‍, ബിലാല്‍ മൊയ്ദു എന്നിവര്‍ തിരക്കഥ ഒരുക്കിയിരിക്കുന്നു. സജീര്‍ ബാബ, ആദര്‍ശ് സുകുമാരന്‍, ഷബാസ് റഷീദ് എന്നിവര്‍ ചേര്‍ന്നാണ് സംഭാഷണങ്ങള്‍ രചിച്ചിരിക്കുന്നത്. മിഷ്കിന്, കതിര്, കായദു ലോഹര്‍, പാര്‍ത്ഥ് തിവാരി, സംയുക്ത വിശ്വനാഥന്, വിനയ് ഫോര്‍ട്ട് തുടങ്ങിയവരും ചിത്രത്തിലുണ്ട്.
ക്രിക്കറ്റ് താരമായി ആന്റണി വര്‍ഗീസിന്റെ ക്യാരക്ടര്‍ പോസ്റ്റര്‍
