Untitled design 2025 11 01T114953.014

വർക്കലയിലെ കസ്റ്റഡി മർദ്ദനവുവായി ബന്ധപ്പെട്ട് പരാതിക്കാരന് സംസ്ഥാന സർക്കാർ ഒരു ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ചെയര്‍പേഴ്‌സണ്‍ ജസ്റ്റിസ് അലക്‌സാണ്ടര്‍ തോമസ് ഉത്തരവിറക്കി. വർക്കല സ്റ്റേഷൻ എസ്ഐ പി ആര്‍ രാഹുലിനെതിരായ പരാതിയിലാണ് മനുഷ്യാവകാശ കമ്മീഷൻ്റെ നടപടി. പിഴ എസ് എയിൽ നിന്ന് സർക്കാർ ഈടാക്കണമെന്നും ഉത്തരവില്‍ പറയുന്നു. രണ്ട് മാസത്തിനകം തുക നല്‍കിയില്ലെങ്കില്‍ 8 ശതമാനം പലിശ നല്‍കണമെന്നും ഉത്തരവില്‍ പറയുന്നു. കൊല്ലം ചാത്തന്നൂർ സ്വദേശിയും നിർമ്മാണ തൊഴിലാളിയുമായ സുരേഷിന്റെ പരാതിയിലാണ് നടപടി. മണ്ണെടുപ്പ് പരാതിയിലാണ് സുരേഷിനെ പൊലീസ് പിടിച്ചു കൊണ്ടുപോയത്, പിന്നീട് സ്റ്റേഷനിൽ വെച്ച് ക്രൂരമായി മർദ്ദിച്ചു എന്നാണ് പരാതി.

 

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *