Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

പമ്പയില്‍ എത്തുന്ന തീര്‍ഥാടകര്‍ക്ക് അധികം കാത്തുനില്‍ക്കാതെ സുഗമമായി ദര്‍ശനം നടത്തുന്നതിന് സൗകര്യമൊരുക്കുമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് കെ ജയകുമാര്‍

പമ്പയില്‍ എത്തുന്ന തീര്‍ഥാടകര്‍ക്ക് അധികം കാത്തുനില്‍ക്കാതെ സുഗമമായി ദര്‍ശനം നടത്തുന്നതിന് സൗകര്യമൊരുക്കുമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് കെ ജയകുമാര്‍. സന്നിധാനത്ത് മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പമ്പയില്‍ തീര്‍ഥാടകരുടെ എണ്ണം കൂടുന്നതിനനുസരിച്ച് നിലയ്ക്കലില്‍ നിയന്ത്രിക്കും. വരിയില്‍ നില്‍ക്കുന്ന എല്ലാവര്‍ക്കും കുടിവെള്ളവും ബിസ്‌കറ്റും ഉറപ്പാക്കും. ശുചിമുറികള്‍ കൃത്യമായി വൃത്തിയാക്കുന്നതിന് 200 പേരെ അധികമായി വിന്യസിച്ചിട്ടുണ്ടെന്നും പ്രസിഡന്‍റ് പറഞ്ഞു.

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

ശബരിമലയിൽ തിരക്ക് നിയന്ത്രണവിധേയമെന്ന് ഡിജിപി റവാഡ ചന്ദ്രശേഖർ

ശബരിമലയിൽ തിരക്ക് നിയന്ത്രണവിധേയമെന്ന് ഡിജിപി റവാഡ ചന്ദ്രശേഖർ. നവംബർ 17 ന് ഒരു ലക്ഷത്തിന് മുകളിൽ തീർത്ഥാടകർ വന്നുവെന്നും ഡിജിപി വ്യക്തമാക്കി. വെർച്ചുൽ ക്യൂ ബുക്ക് ചെയ്ത ദിവസം തന്നെ വരണമെന്നും ഡിജിപി നിർദേശിച്ചു. സ്പോട്ട് ബുക്കിംഗ് നിയന്ത്രിച്ചിട്ടുണ്ട്. ശബരിമലയിൽ ആവശ്യത്തിന് പൊലീസ് ഉണ്ട്. പെട്ടെന്ന് ജനമൊഴുക്ക് വന്നതാണ് പ്രശ്‌നമായത്. 5000 ബസ് വന്നതായും വന്നവർക്ക് ദർശനം അനുവദിച്ചതായും ഡിജിപി പറഞ്ഞു.  

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

ശബരിമല ദർശനത്തിനായി ഭക്തരുടെ വലിയ തിരക്ക് അനുഭവപ്പെടുന്നത് കണക്കിലെടുത്ത് ഒരു ദിവസത്തെ റിയൽ ടൈം ബുക്കിംഗ്  20000 പേർക്ക് മാത്രമായി നിജപ്പെടുത്തും

ശബരിമല ദർശനത്തിനായി ഭക്തരുടെ വലിയ തിരക്ക് അനുഭവപ്പെടുന്നത് കണക്കിലെടുത്ത് ഒരു ദിവസത്തെ റിയൽ ടൈം ബുക്കിംഗ്  20000 പേർക്ക് മാത്രമായി നിജപ്പെടുത്തും. കൂടുതലായി എത്തുന്നവർക്ക് അടുത്ത ദിവസം ദർശനത്തിനുള്ള ക്രമീകരണ ഏർപ്പെടുത്തും. ഇതിനായി ഭക്തർക്ക് തങ്ങാൻ നിലക്കലിൽ സൗകര്യമൊരുക്കും. മരക്കൂട്ടം ശരംകുത്തി സന്നിധാനം പാതയിലെ ക്യൂ കോംപ്ലക്സുകൾ കൂടുതൽ പ്രവർത്തനക്ഷമമാക്കും.

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

എൽഡിഎഫ് ഭരണകാലത്ത് കേരളത്തിൽ വികസനവും യുഡിഎഫ് കാലത്ത് അധോ​ഗതിയുമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

എൽഡിഎഫ് ഭരണകാലത്ത് കേരളത്തിൽ വികസനവും യുഡിഎഫ് കാലത്ത് അധോ​ഗതിയുമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. 2021ൽ തുടർഭരണം ഉണ്ടായതോടെ പുറകോട്ട് പോക്കുണ്ടായിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. തിരുവനന്തപുരം കോർപ്പറേഷൻ എൽഡിഎഫ് തെരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Posted inഷോർട് ന്യൂസ്

രാത്രി വാർത്തകൾ 

  എൽഡിഎഫ് ഭരണകാലത്ത് കേരളത്തിൽ വികസനവും യുഡിഎഫ് കാലത്ത് അധോ​ഗതിയുമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. 2021ൽ തുടർഭരണം ഉണ്ടായതോടെ പുറകോട്ട് പോക്കുണ്ടായിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. തിരുവനന്തപുരം കോർപ്പറേഷൻ എൽഡിഎഫ് തെരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.   ശബരിമല ദർശനത്തിനായി ഭക്തരുടെ വലിയ തിരക്ക് അനുഭവപ്പെടുന്നത് കണക്കിലെടുത്ത് ഒരു ദിവസത്തെ റിയൽ ടൈം ബുക്കിംഗ് (സ്പോട് ബുക്കിംഗ്) 20000 പേർക്ക് മാത്രമായി നിജപ്പെടുത്തും. കൂടുതലായി എത്തുന്നവർക്ക് അടുത്ത ദിവസം ദർശനത്തിനുള്ള ക്രമീകരണ ഏർപ്പെടുത്തും. ഇതിനായി ഭക്തർക്ക് […]

Posted inബിസിനസ്സ്

പ്രവര്‍ത്തനം അവസാനിപ്പിച്ച് ബിറ്റ്കോയിന്‍ കമ്പനി

ബിറ്റ്കോയിന്‍ അടക്കമുള്ള ക്രിപ്റ്റോകറന്‍സികള്‍ നേരിടുന്നത് സമാനതകളില്ലാത്ത തകര്‍ച്ച. പ്രമുഖ ക്രിപ്റ്റോകറന്‍സിയായ ബിറ്റ്കോയിന്‍ മൂല്യം ഒരുമാസത്തിനിടെ 25-30 ശതമാനത്തിനടുത്താണ് ഇടിഞ്ഞത്. 1,26,000 ഡോളര്‍ വരെ ഉയര്‍ന്ന ബിറ്റ്കോയിന്‍ വില നിലവില്‍ 91,040 ഡോളറിലാണ്. നിക്ഷേപകരുടെ ക്രിപ്റ്റോ മൂല്യത്തില്‍ കഴിഞ്ഞ ആറാഴ്ച്ചയ്ക്കിടെ 1.2 ട്രില്യണ്‍ ഡോളറിന്റെ നഷ്ടമാണ് രേഖപ്പെടുത്തിയത്. ക്രിപ്റ്റോകറന്‍സികളിലെല്ലാം വീഴ്ച്ച പ്രകടമാണെങ്കിലും സ്ഥിതിഗതികള്‍ ഇത്രത്തോളം രൂക്ഷമാക്കിയത് ബിറ്റ്കോയിന്റെ ഇടിവാണ്. കഴിഞ്ഞ 30 ദിവസത്തിനിടെ ദീര്‍ഘകാല നിക്ഷേപകര്‍ 8,15,000 ബിറ്റ്കോയിനാണ് വിറ്റഴിച്ചത്. 2024 ജനുവരിക്ക് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന ഇടപാടാണിത്. […]

Posted inവിനോദം

‘ഫ്രണ്ട്‌സ്’ തമിഴ് പതിപ്പിന്റെ റീ റിലീസ് ട്രെയിലര്‍

വിജയ്- സൂര്യ കൂട്ടുകെട്ടിലിറങ്ങിയ ‘ഫ്രണ്ട്‌സ്’ എന്ന ചിത്രത്തിന്റെ റീ റിലീസ് ട്രെയിലര്‍ റിലീസ് ചെയ്തു. നവംബര്‍ 21ന് ചിത്രം തിയറ്ററുകളില്‍ എത്തും. മികച്ച 4കെ ദൃശ്യ നിലവാരത്തിലും, ശബ്ദത്തിലും പുനരവതരിപ്പിക്കുന്ന ചിത്രം ജാഗ്വാര്‍ സ്റ്റുഡിയോസിന്റെ ബാനറില്‍ ബി.വിനോദ് ജെയിന്‍ ആണ് വീണ്ടും തിയറ്ററില്‍ എത്തിക്കുന്നത്. റിലീസായത്തിന്റെ 24-ാം വര്‍ഷം ആണ് ഫ്രണ്ട്‌സ് വീണ്ടും തിയറ്ററുകളിലേക്ക് എത്തുന്നത്. മലയാള സിനിമയിലെ വന്‍ ഹിറ്റുകളിലൊന്നായിരുന്നു സിദ്ദിഖ് സംവിധാനം ചെയ്ത ഫ്രണ്ട്‌സ്. സിദ്ദിഖ് തന്നെ ഈ സിനിമ 2001ല്‍ തമിഴിലേക്ക് റീമേക്ക് […]

Posted inവിനോദം

‘ദശാവതാരം’ മലയാളം ടീസര്‍ പുറത്ത്

സീ സ്റ്റുഡിയോയുമായി സഹകരിച്ച് മാക്‌സ് മാര്‍ക്കറ്റിംഗ് അവതരിപ്പിക്കുന്ന ‘ദശാവതാരം’ മലയാളം ടീസര്‍ പുറത്ത്. മറാത്തിയിലെ ബ്ലോക്ക്ബസ്റ്റര്‍ ആയി മാറിയ ഈ ചിത്രത്തിന്റെ മലയാളം പതിപ്പ് 2025 ഡിസംബര്‍ 12 ന് കേരളത്തില്‍ റിലീസ് ചെയ്യും. സുബോധ് ഖാനോല്‍ക്കര്‍ രചിച്ചു സംവിധാനം ചെയ്ത ചിത്രം മലയാളത്തില്‍ അവതരിപ്പിക്കുന്നത് മാക്‌സ് മാര്‍ക്കറ്റിംഗ് ബാനറില്‍ ഉമേഷ് കുമാര്‍ ബന്‍സാല്‍, ബവേഷ് ജനവ്‌ലേക്കര്‍, വരുണ്‍ ഗുപ്ത എന്നിവരാണ്. ദിലീപ് പ്രഭാവല്‍ക്കര്‍, മഹേഷ് മഞ്ജരേക്കര്‍, ഭരത് ജാദവ്, സിദ്ധാര്‍ത്ഥ് മേനോന്‍, പ്രിയദര്‍ശിനി ഇന്‍ഡാല്‍ക്കര്‍, വിജയ് […]

Posted inഓട്ടോമോട്ടീവ്

വില്‍പ്പന പൂജ്യമായി നിസാന്‍ എക്സ്-ട്രെയില്‍

ഇന്ത്യന്‍ വിപണിയില്‍ വില്‍പ്പന നേടാന്‍ സാധിക്കാതെ ജാപ്പനീസ് വാഹന ബ്രാന്‍ഡായ നിസാന്റെ പ്രീമിയം എസ്യുവിയായ എക്സ്-ട്രെയില്‍. 2025 ഒക്ടോബറില്‍ ഈ എസ്യുവിയുടെ ഒരു യൂണിറ്റ് പോലും വിറ്റുപോയില്ല. കഴിഞ്ഞ അഞ്ച് മാസമായി വില്‍പ്പന പൂജ്യം യൂണിറ്റുകളില്‍ തുടരുന്നു എന്നതാണ് അതിലും അമ്പരപ്പിക്കുന്ന കാര്യം. 2025 മെയ് മാസത്തില്‍ 20 യൂണിറ്റുകള്‍ വിറ്റഴിച്ചെങ്കിലും അതിനുശേഷം വാഹനത്തിന്റെ വില്‍പ്പനയില്‍ വലിയ ഇടിവ് സംഭവിച്ചിട്ടുണ്ട് എന്നാണ്. 2025 മെയ് മാസത്തിനുശേഷം അതിന്റെ അക്കൗണ്ട് തുറന്നിട്ടുപോലുമില്ല. ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്ക് പ്രീമിയം അനുഭവം നല്‍കുക […]

Posted inGeneral

ആവേ മരിയ ആനന്ദവല്ലി

ചില ബന്ധങ്ങള്‍ അങ്ങനെയാണ്; ഒരു മധുരനൊമ്പരമായി ഹൃദയത്തില്‍ ചേര്‍ത്തുവയ്ക്കാന്‍മാത്രം വിധിക്കപ്പെട്ടതായിരിക്കും. ചിലത് സമാന്തരരേഖകള്‍പോലെ നീണ്ടുപോകും. മറ്റു ചിലത്, ഉള്ളിലിരുന്ന് ശ്വാസംമുട്ടി മരിക്കും. ചിലതാകട്ടെ, തോളോടുതോള്‍ ചേര്‍ന്ന് എക്കാലവും നിലനില്‍ക്കും. അത് സൗഹൃദമായാലും പ്രണയമായാലും. ഉക്തി, മോഹിത്, രേണുക, അരവിന്ദ്, ലോകേശ്വര്‍നാഥ്, നരേന്ദ്രന്‍, വിശ്വംഭരി… താളം തെറ്റി തുടങ്ങിയ ഈ ജീവിതങ്ങള്‍ നമ്മോട് പറയുന്നതിതാണ്. ഈ കഥകള്‍ക്ക് ചോരയുടെ മണമുണ്ട്. കണ്ണീരിന്റെ നനവുണ്ട്. ‘ആവേ മരിയ ആനന്ദവല്ലി’. കാവ്യ തെരേസ. ഡിസി ബുക്‌സ്. വില 379 രൂപ.