തൃശൂര്‍ ആസ്ഥാനമായ പ്രമുഖ സ്വകാര്യ ബാങ്കായ സൗത്ത് ഇന്ത്യന്‍ ബാങ്ക് വായ്പകളുടെ അടിസ്ഥാന പലിശനിരക്ക് നാളെ (നവംബര്‍ 20) പ്രാബല്യത്തില്‍ വരുംവിധം കുറച്ചു. മാര്‍ജിനല്‍ കോസ്റ്റ് ഓഫ് ഫണ്ട്സ് ബേസ്ഡ് ലെന്‍ഡിംഗ് റേറ്റ് ( എം.സി.എല്‍.ആര്‍) ആണ് 0.05 ശതമാനം കുറച്ചത്. പുതുക്കിയ നിരക്കുകള്‍ പ്രകാരം ഓവര്‍നൈറ്റ് കാലാവധിയുള്ള വായ്പകളുടെ എം.സി.എല്‍.ആര്‍ 8.20 ശതമാനത്തില്‍ നിന്ന് 8.15 ശതമാനമാകും. ഒരുമാസക്കാലവധിയുള്ള വായ്പകളുടെ എം.സി.എല്‍.ആര്‍ 8.65ല്‍ നിന്ന് 8.60 ശതമാനത്തിലേക്കും മൂന്നുമാസ കാലാവധിയുള്ളവയുടേത് 9.605 ശതമാനത്തില്‍ നിന്ന് 9.55 […]
ഗൂഗിള്‍ ജെമിനി 3 സൗജന്യമായി ജിയോയില്‍
ജിയോ അണ്‍ലിമിറ്റഡ് ഉപയോക്താക്കള്‍ക്ക് ഗൂഗിള്‍ ജെമിനി 3-യുടെ അധിക സേവനം സൗജന്യമായി. നിലവില്‍ ജിയോ അണ്‍ലിമിറ്റഡ് 5 ജി ഉപഭോക്താക്കള്‍ക്ക് 18 മാസത്തേക്കാണ് പ്ലാന്‍ സൗജന്യമായി ലഭിക്കുക. ജിയോ ജെമിനി പ്രോ പ്ലാനിന്റെ പുതുക്കിയ പ്ലാനാണ് കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്. നേരത്തെ ഉണ്ടായിരുന്ന ഓഫറില്‍ രണ്ട് മാറ്റങ്ങളാണ് ഇത്തവണ നടപ്പാക്കുന്നത്. യുവാക്കള്‍ക്ക് മാത്രം എന്ന നിലയില്‍ നടപ്പാക്കിയിരുന്ന ഓഫര്‍ യോഗ്യരായ എല്ലാ അണ്‍ലിമിറ്റഡ് 5ജി പ്ലാനുകളിലേക്കും വ്യാപിപ്പിച്ചു. ഗൂഗിള്‍ ജെമിനിയുടെ ഏറ്റവും പുതിയ അപ്ഡേഷനായ ജെമിനി 3 സേവനവും […]
നന്ദമൂരി ബാലകൃഷ്ണയുടെ ‘അഖണ്ഡ 2: താണ്ഡവം’ ഗാനം
നന്ദമൂരി ബാലകൃഷ്ണയുടെ ‘അഖണ്ഡ 2: താണ്ഡവം’ എന്ന പടത്തിലെ പുതിയ ഗാനം റിലീസ് ചെയ്തു. ബാലയ്യയും സംയുക്ത മേനോനും നിറഞ്ഞാടിയ ഗാനം ഇതിനകം സോഷ്യല്‍ മീഡിയയില്‍ വൈറലായി കഴിഞ്ഞു. എസ് തമന്‍ ആണ് ഗാനത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത്. കാസര്‍ല ശ്യാം എഴുതിയ ഗാനം ആലപിച്ചിരിക്കുന്നത് ബ്രിജേഷ്, ശ്രേയ ഘോഷാല്‍ എന്നിവരാണ്. ബോയപതി ശ്രീനു സംവിധാനം ചെയ്ത ചിത്രം 2025 ഡിസംബര്‍ 5ന് തിയറ്ററുകളില്‍ എത്തും. ബോയപതി ശ്രീനു – നന്ദമൂരി ബാലകൃഷ്ണ ടീം ഒന്നിക്കുന്ന നാലാമത്തെ ചിത്രം […]
‘ഡിഎന്‍എ’ തമിഴ് ചിത്രത്തിലെ വീഡിയോ ഗാനം
നെല്‍സണ്‍ വെങ്കടേശന്റെ സംവിധാനത്തില്‍ അഥര്‍വ്വയും നിമിഷ സജയനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ‘ഡിഎന്‍എ’ എന്ന തമിഴ് ചിത്രത്തിലെ വീഡിയോ ഗാനം പുറത്തുവിട്ടു. ഫീലീംഗ് പാട്ട് എന്ന ഗാനത്തിന് വരികള്‍ എഴുതി, സംഗീതം പകര്‍ന്ന്, പാടിയിരിക്കുന്നത് സഹി ശിവയാണ്. ജൂണ്‍ 20 ന് തിയറ്ററുകളില്‍ എത്തിയ ചിത്രമാണ് ഇത്. പോസിറ്റീവ് റിവ്യൂസ് ലഭിച്ച ചിത്രം ഭേദപ്പെട്ട കളക്ഷനും നേടിയിരുന്നു. ജിയോ ഹോട്ട്സ്റ്റാറിലൂടെ ജൂലൈ 19 ന് ചിത്രം സ്ട്രീമിംഗും ആരംഭിച്ചു. നെല്‍സണ്‍ വെങ്കടേശനൊപ്പം അതിഷ വിനോയും ചേര്‍ന്നാണ് ചിത്രത്തിന്റെ […]
9.5 കോടിയുടെ റോള്‍സ് റോയ്‌സ് നയന്‍താരയ്ക്ക് സമ്മാനം
പിറന്നാള്‍ ദിനത്തില്‍ നയന്‍താരയ്ക്ക് 9.5 കോടി രൂപയുടെ റോള്‍സ് റോയ്‌സ് സമ്മാനിച്ച് വിഘ്‌നേഷ് ശിവന്‍. റോള്‍സ് റോയ്‌സിന്റെ ഇലക്ട്രിക് കാര്‍ സ്‌പെക്ടറിന്റെ ബ്ലാക് ബാഡ്ജ് എഡിഷനാണ് സമ്മാനം. പുതിയ വാഹനത്തിനൊപ്പം നയന്‍താരയും മക്കളായ ഉയിരും ഉലകും വിഘ്‌നേഷും നില്‍ക്കുന്ന ചിത്രവും പങ്കുവച്ചിട്ടുണ്ട്. ഈ വര്‍ഷം ജനുവരിയിലാണ് റോള്‍സ് റോയ്‌സ്, സ്‌പെക്ടര്‍ ബ്ലാക് ബാഡ്ജിനെ ഇന്ത്യന്‍ വിപണിയില്‍ എത്തിച്ചത്. ആഡംബര സൗകര്യങ്ങളില്‍ മറ്റൊരു വാഹനത്തോടും താരതമ്യം പോലും അസാധ്യമായ സ്‌പെക്ടറില്‍ 102 കിലോവാട്ട്അവര്‍ ബാറ്ററിയാണ് ഉപയോഗിക്കുന്നത്. ബാറ്ററിക്ക് മാറ്റങ്ങളൊന്നുമില്ലെങ്കിലും […]
ഇടിമിന്നലിന്റെ മക്കള്‍
കൗമാരം മാറ്റങ്ങളുടെ കാലമാണ്. ചിലര്‍ സ്വയം കണ്ടെത്തുന്ന കാലം. മറ്റ് ചിലര്‍ക്ക് സംശയങ്ങളുടെയും സംഘര്‍ഷങ്ങളുടെയും നാളുകളാണ് കൗമാരം. സാഹസികത, ലൈംഗിക സങ്കല്‍പങ്ങളുടെ ഉണര്‍ച്ച, ലഹരി പദാര്‍ത്ഥങ്ങളോടുള്ള സാമിപ്യം, പഠന പ്രശ്‌നങ്ങള്‍, അഭിരുചി തിരിച്ചറിയുന്നതിലെ വിഷമം തുടങ്ങിയ ശാരീരികവും മാനസികവുമായ വ്യതിയാനങ്ങളുടെ നാളുകളാണ് പലര്‍ക്കും കൗമാരം. കൗമാരക്കാരുടെ പ്രശ്നങ്ങളില്‍ രക്ഷകര്‍ത്താക്കളും അദ്ധ്യാപകരും ആകുലരാണ്. കൗമാരക്കാരോടുള്ള ബന്ധം നിലനിര്‍ത്തുന്നതെങ്ങിനെയാണെന്നവര്‍ സംശയിക്കുന്നു. കൗമാരക്കാരെ എങ്ങിനെ അഭിമുഖീകരിക്കണം? പ്രശ്ന പരിഹാരത്തിന്റെ മാര്‍ഗ്ഗമേത്? കൗമാരത്തെക്കുറിച്ച് സമഗ്രമായി അപഗ്രഥനം ചെയ്യുന്ന ഗ്രന്ഥം. ‘ഇടിമിന്നലിന്റെ മക്കള്‍’. എന്‍.പി […]
അയേണ്‍ അടങ്ങിയ വെജിറ്റേറിയന്‍ ഭക്ഷണങ്ങള്‍
ശരീരത്തില്‍ ഇരുമ്പിന്റെ അംശം കുറയുമ്പോഴാണ് അനീമിയ അഥവാ വിളര്‍ച്ച ഉണ്ടാകുന്നത്. വിളര്‍ച്ചയെ തടയാന്‍ കഴിക്കേണ്ട അയേണ്‍ അടങ്ങിയ ചില വെജിറ്റേറിയന്‍ ഭക്ഷണങ്ങളെ പരിചയപ്പെടാം. 100 ഗ്രാം മുരിങ്ങയിലയില്‍ നിന്നും 4 മില്ലിഗ്രാം അയേണ്‍ ലഭിക്കും. അതിനാല്‍ ഇരുമ്പിന്റെ കുറവുള്ളവര്‍ക്ക് മുരിങ്ങയില ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്. 100 ഗ്രാം ചീരയില്‍ 2.7 മില്ലിഗ്രാം അയേണ്‍ അടങ്ങിയിട്ടുണ്ട്. കൂടാതെ കാത്സ്യവും മറ്റ് ധാതുക്കളും അടങ്ങിയതാണ് ചീര. ഉലുവ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും ഇരുമ്പ് ലഭിക്കാന്‍ സഹായിക്കും. 100 ഗ്രാം മത്തങ്ങാ വിത്തില്‍ […]
മദ്ധ്യാഹ്ന വാർത്തകൾ
സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസവകുപ്പിന് കീഴിൽ വരുന്ന റീജിയണൽ ഡെപ്യൂട്ടി ഡയറക്ടർ, അസ്സിസ്റ്റന്റ് ഡയറക്ടർ, ഡിസ്ട്രിക്ട് എഡ്യൂക്കേഷൻ ഓഫീസർ എന്നിവരുടെ ഓഫീസുകളിൽ വിജിലന്‍സിന്‍റെ മിന്നല്‍ പരിശോധന. രാവിലെ പത്തര മുതൽ “ഓപ്പറേഷൻ ബ്ലാക്ക് ബോർഡ്” എന്ന പേരിൽ സംസ്ഥാന തലത്തിൽ വിജിലൻസ് മിന്നൽ പരിശോധന നടത്തുന്നു. സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള വിവിധ ഓഫീസുകളിൽ വലിയ തോതിലുള്ള ക്രമക്കേടുകളും അഴിമതികളും നടക്കുന്നതായി വിജിലൻസിന് വിവരം ലഭിച്ചിരുന്നു. ശബരിമലയിൽ ഒരു ദുരന്തം വരുത്തിവയ്ക്കരുതെന്നും എന്ത് കൊണ്ട് ഏകോപനം ഉണ്ടായില്ലെന്നും തിരുവിതാംകൂര്‍ […]
സന്നിധാനത്ത് ഇന്നലെ ഏകോപനം ഉണ്ടായില്ലെന്ന് വ്യക്തമാക്കി ദേവസ്വം ബോര്‍ഡിനു ഹൈക്കോടതിയുടെ വിമര്‍ശനം
ശബരിമലയിൽ ഒരു ദുരന്തം വരുത്തിവയ്ക്കരുതെന്നും എന്ത് കൊണ്ട് ഏകോപനം ഉണ്ടായില്ലെന്നും തിരുവിതാംകൂര്‍ ദേവസ്വം ബോർഡിനോട് കോടതി ചോദിച്ചു. സന്നിധാനത്ത് ഇന്നലെ ഏകോപനം ഉണ്ടായില്ലെന്ന് വ്യക്തമാക്കിയാണ് ദേവസ്വം ബോര്‍ഡിനെ ഹൈക്കോടതി വിമര്‍ശിച്ചത്. മണ്ഡലം മകരവിളക്ക് സീസൺ തുടങ്ങി രണ്ടാം ദിവസം തന്നെ തിരക്ക് അനിയന്ത്രിതമായത് എന്ത് കൊണ്ടെന്ന് കോടതി ചോദിച്ചു. ആറ് മാസങ്ങൾക്ക് മുൻപെങ്കിലും ഒരുക്കങ്ങൾ തുടങ്ങേണ്ടതായിരുന്നു. നിലയ്ക്കൽ മുതൽ സന്നിധാനം വരെ അഞ്ചോ ആറോ സെക്ടറുകളാക്കി തിരിക്കണം ഇവിടെ പരമാവധി എത്ര പേരെ ഉൾക്കൊള്ളാൻ കഴിയുമെന്നതിന് കണക്കുകളുണ്ടോയെന്നും […]
ശബരിമലയിൽ ദര്‍ശനം കിട്ടാതെ മടങ്ങിയ തീര്‍ത്ഥാടകരെ തിരികെ വിളിച്ച് എഡിജിപി എസ് ശ്രീജിത്ത്
ശബരിമലയിൽ ദര്‍ശനം കിട്ടാതെ മടങ്ങിയ പാരിപ്പള്ളിയിൽ നിന്ന് എത്തിയ സ്ത്രീകളടക്കമുള്ള 17 അംഗ തീര്‍ത്ഥാടകരെ ഫോണിൽ തിരികെ വിളിച്ച് ശബരിമലയിലെ പൊലീസ് കോഓര്‍ഡിനേറ്റര്‍ എഡിജിപി എസ് ശ്രീജിത്ത്. ഒരാളും മടങ്ങിപോകരുതെന്നും പൊലീസ് സുരക്ഷയിൽ ദര്‍ശനം ഉറപ്പാക്കുമെന്നും ശ്രീജിത്ത് ഫോണിലൂടെ തീര്‍ത്ഥാടകര്‍ക്ക് ഉറപ്പുനൽകി. ഇന്നലെ ഉച്ചയ്ക്ക് പമ്പയിൽ എത്തിയ സംഘം മരക്കൂട്ടം വരെ എത്തിയിരുന്നു.എന്നാൽ, തുടര്‍ന്നുള്ള മലകയറ്റം വലിയ തിരക്ക് മൂലം നടന്നില്ലെന്നും മടങ്ങിപോവുകയാണെന്നും തീര്‍ത്ഥാടകര്‍ വ്യക്തമാക്കിയിരുന്നു.
