കൗമാരം മാറ്റങ്ങളുടെ കാലമാണ്. ചിലര്‍ സ്വയം കണ്ടെത്തുന്ന കാലം. മറ്റ് ചിലര്‍ക്ക് സംശയങ്ങളുടെയും സംഘര്‍ഷങ്ങളുടെയും നാളുകളാണ് കൗമാരം. സാഹസികത, ലൈംഗിക സങ്കല്‍പങ്ങളുടെ ഉണര്‍ച്ച, ലഹരി പദാര്‍ത്ഥങ്ങളോടുള്ള സാമിപ്യം, പഠന പ്രശ്‌നങ്ങള്‍, അഭിരുചി തിരിച്ചറിയുന്നതിലെ വിഷമം തുടങ്ങിയ ശാരീരികവും മാനസികവുമായ വ്യതിയാനങ്ങളുടെ നാളുകളാണ് പലര്‍ക്കും കൗമാരം. കൗമാരക്കാരുടെ പ്രശ്നങ്ങളില്‍ രക്ഷകര്‍ത്താക്കളും അദ്ധ്യാപകരും ആകുലരാണ്. കൗമാരക്കാരോടുള്ള ബന്ധം നിലനിര്‍ത്തുന്നതെങ്ങിനെയാണെന്നവര്‍ സംശയിക്കുന്നു. കൗമാരക്കാരെ എങ്ങിനെ അഭിമുഖീകരിക്കണം? പ്രശ്ന പരിഹാരത്തിന്റെ മാര്‍ഗ്ഗമേത്? കൗമാരത്തെക്കുറിച്ച് സമഗ്രമായി അപഗ്രഥനം ചെയ്യുന്ന ഗ്രന്ഥം. ‘ഇടിമിന്നലിന്റെ മക്കള്‍’. എന്‍.പി ഹാഫിസ് മുഹമ്മദ്. പൂര്‍ണ പബ്‌ളിക്കേഷന്‍സ്. വില 185 രൂപ.
ഇടിമിന്നലിന്റെ മക്കള്‍
