Posted inഷോർട് ന്യൂസ്

പ്രഭാത വാര്‍ത്തകള്‍ | നവംബര്‍ 20, വ്യാഴാഴ്ച

◾https://dailynewslive.in/ ചെങ്കോട്ട സ്ഫോടനത്തിന് പിന്നിലെ ബുദ്ധികേന്ദ്രം അല്‍-ഫലാഹ് യൂണിവേഴ്സിറ്റിയിലെ ഫാക്കല്‍റ്റി അംഗവും കശ്മീരി ഡോക്ടറുമായ മുസമ്മിലാണെന്ന് റിപ്പോര്‍ട്ട്. ഡോക്ടര്‍മാര്‍, എഞ്ചിനീയര്‍മാര്‍, ബിരുദാനന്തര ബിരുദ വിദ്യാര്‍ഥികള്‍ തുടങ്ങിയ വിദ്യാസമ്പന്നരായ മുസ്ലീങ്ങളെ റിക്രൂട്ട് ചെയ്യുന്നതില്‍ താന്‍ ബോധപൂര്‍വം ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നതായി മുസമ്മില്‍ ചോദ്യം ചെയ്യലില്‍ വെളിപ്പെടുത്തിയതായി റിപ്പോര്‍ട്ടുകളുണ്ട്. ഇത്തരത്തില്‍ സമൂഹത്തില്‍ സ്വീകാര്യതയുള്ളവര്‍ക്ക് സ്ഥാപനങ്ങളില്‍ സംശയം ജനിപ്പിക്കാതെ തന്നെ പ്രവര്‍ത്തിക്കാന്‍ കഴിയുമെന്ന വിലയിരുത്തലുകളുടെ അടിസ്ഥാനത്തിലാണ് ഇത്തരമൊരു തീരുമാനത്തിലേക്ക് എത്തിയത്. ബുദ്ധിജീവികളായ പുതിയ അംഗങ്ങളാണ് ജിഹാദിന്റെ ഭാവിയെന്ന് ഇവരെ നിയന്ത്രിച്ചിരുന്നവര്‍ പറഞ്ഞിരുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. […]

Posted inലേറ്റസ്റ്റ്

ദില്ലിയെ ശ്വാസം മുട്ടിച്ച് അതിരൂക്ഷ വായുമലിനീകരണം

ദില്ലിയെ ശ്വാസം മുട്ടിച്ച് അതിരൂക്ഷ വായുമലിനീകരണം. വായു ഗുണനിലവാര തോത് വീണ്ടും താഴ്ന്ന് ഗുരുതര വിഭാഗത്തിന് അടുത്തെത്തി. 392 ആണ് ഇന്ന് ദില്ലിയിൽ രേഖപ്പെടുത്തിയ ശരാശരി എക്യുഐ. 15ലധികം സ്ഥലത്ത് ഇത് 400 മുകളിൽ തുടരുകയാണ്. വായു മലിനീകരണം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ ​ഗ്രാപ് മൂന്നാം ഘട്ടത്തിലെ നിയന്ത്രണങ്ങൾ ദില്ലിയിൽ തുടരാൻ കമ്മീഷൻ ഫോർ എയർ ക്വാളിറ്റി മാനേജ്മെന്റ് നിർദേശം നൽകി.

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

പ്രധാനമന്ത്രി നരേന്ദ്ര മോദി തമിഴ്‌നാട്ടിൽ

പ്രധാനമന്ത്രി നരേന്ദ്ര മോദി തമിഴ്‌നാട്ടിൽ. ബിഹാറിലെ കാറ്റ് താൻ വരുന്നതിനു മുൻപേ തമിഴ്‌നാട്ടിൽ എത്തിയെന്നും ഗംചകൾ(കർഷകർ കഴുത്തിലൂടെ ഇടുന്ന തുണി) വീശി കർഷകർ തന്നെ സ്വാഗതം ചെയ്തപ്പോൾ ബിഹാറിലെ ആഘോഷങ്ങൾ ഓർമ്മ വന്നുവെന്ന് അദ്ദേഹം പറഞ്ഞു. കർഷകരുടെയും തുണിത്തൊഴിലാളികളുടെയും സമ്മേളനത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.      

Posted inഷോർട് ന്യൂസ്

രാത്രി വാർത്തകൾ

    ശബരിമലയില്‍ തീർത്ഥാടകർക്ക് കൂടുതൽ നിയന്ത്രണം വരുന്നു. ശബരിമലയിൽ ഒരു ദിവസത്തെ ഭക്തരുടെ എണ്ണം 75,000 മായി ക്രമീകരിക്കണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു. സ്പോട്ട് ബുക്കിംഗ് 5,000 മായി കുറക്കണമെന്നും വെർച്വൽ ക്യു ബുക്കിംഗ് കർശനമായി നടപ്പാക്കണമെന്നും ഹൈക്കോടതി നിർദ്ദേശം നൽകി.   ശബരിമലയില്‍ നാഷണല്‍ ഡിസാസ്റ്റര്‍ റെസ്‌പോണ്‍സ് ഫോഴ്‌സിന്റെ (എന്‍ഡിആര്‍എഫ്) ആദ്യസംഘം ചുമതലയേറ്റു. തൃശ്ശൂര്‍ റീജിയണല്‍ റെസ്‌പോണ്‍സ് സെന്ററില്‍ നിന്നുള്ള നാലാം ബറ്റാലിയനിലെ 30 അംഗസംഘമാണ് നവംബര്‍ 19 ന് സന്നിധാനത്ത് എത്തിയത്. സോപാനത്തിന് അരികിലായും […]

Posted inബിസിനസ്സ്

ബി.എസ്.എന്‍.എല്‍ വീണ്ടും കനത്ത നഷ്ടത്തിലേക്ക്

പൊതുമേഖലാ ടെലികോം കമ്പനിയായ ബി.എസ്.എന്‍.എല്‍ വീണ്ടും കനത്ത നഷ്ടത്തിലേക്ക്. 2025 സാമ്പത്തിക വര്‍ഷത്തിലെ രണ്ടാം പാദത്തില്‍ (ജൂലൈ-സെപ്റ്റംബര്‍) കമ്പനിയുടെ അറ്റനഷ്ടം 1,357 കോടി രൂപയായി ഉയര്‍ന്നു. 4 ജി നെറ്റ്വര്‍ക്ക് വിന്യാസത്തിനായി നടത്തിയ വന്‍ മൂലധന നിക്ഷേപമാണ് നഷ്ടം കൂടാന്‍ പ്രധാന കാരണം. മുന്‍പാദത്തില്‍ 1,048 കോടി രൂപയും മുന്‍ സാമ്പത്തിക വര്‍ഷം സമാനപാദത്തില്‍ 1,241.7 കോടി രൂപയുമായിരുന്നു നഷ്ടം. 2025 സാമ്പത്തിക വര്‍ഷത്തില്‍ 25,000 കോടി രൂപയുടെ മൂലധനച്ചെലവ് കമ്പനി നടപ്പിലാക്കിയിരുന്നു. ഇതിന്റെ ഫലമായി രണ്ടാം […]

Posted inവിനോദം

‘സര്‍വ്വം മായ’ ഡിസംബര്‍ 25ന് തിയറ്ററുകളില്‍

നിവിന്‍ പോളിയും സംവിധായകന്‍ അഖില്‍ സത്യനും ഒന്നിക്കുന്ന പുതിയ ചിത്രം ‘സര്‍വ്വം മായ’യുടെ റിലീസ് പ്രഖ്യാപിച്ചു. ചിത്രം ക്രിസ്മസ് ദിനമായ ഡിസംബര്‍ 25ന് തിയറ്ററുകളില്‍ എത്തും. ഫാന്റസി ഹൊറര്‍ കോമഡി ജോണറില്‍ ഒരുങ്ങുന്ന ചിത്രം കൂടിയാണിത്. നിവിന്‍ പോളിയും അജു വര്‍ഗീസും ഒരുമിക്കുന്ന പത്താമത്തെ ചിത്രം എന്ന പ്രത്യേകതയും ‘സര്‍വ്വംമായ’ക്കുണ്ട്. ഗ്രാമീണ പശ്ചാത്തലത്തില്‍, സംഗീതത്തിന് ഏറെ പ്രാധാന്യം നല്‍കി ഒരുക്കിയിരിക്കുന്ന ഈ ഫാന്റസി കോമഡി ചിത്രം ഒരു ദൃശ്യവിസ്മയമായിരിക്കുമെന്നാണ് അണിയറപ്രവര്‍ത്തകര്‍ നല്‍കുന്ന സൂചന. ജനാര്‍ദ്ദനന്‍, രഘുനാഥ് പലേരി, […]

Posted inവിനോദം

‘തേരേ ഇഷ്‌ക് മേ’യുടെ തമിഴ് ട്രെയിലര്‍

ധനുഷ് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം ‘തേരേ ഇഷ്‌ക് മേ’യുടെ തമിഴ് ട്രെയിലര്‍ റിലീസ് ചെയ്തു. പ്രണയവും വിരഹവും പറയുന്ന ഒരു പക്ക റൊമാന്റിക് ത്രില്ലറാണ് സിനിമയെന്നാണ് ട്രെയിലര്‍ നല്‍കുന്ന സൂചന. കൃതി സനോണ്‍ നായികയായി എത്തുന്ന ചിത്രം നവംബര്‍ 28ന് തിയറ്ററുകളില്‍ എത്തും. തമിഴ്, ഹിന്ദി, തെലുങ്ക് ഭാഷകളിലാണ് ‘തേരേ ഇഷ്‌ക് മേ’ റിലീസ് ചെയ്യുന്നത്. ആനന്ദ് എല്‍ റായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘തേരേ ഇഷ്‌ക് മേ’. അദ്ദേഹത്തിന്റെ പ്രൊഡക്ഷന്‍ ഹൌസും ടിസീരിസിന്റെ […]

Posted inഓട്ടോമോട്ടീവ്

വെര്‍ണയ്ക്ക് വമ്പന്‍ കിഴിവുമായി ഹ്യുണ്ടായി

ദക്ഷിണ കൊറിയന്‍ വാഹന ബ്രാന്‍ഡായ ഹ്യുണ്ടായി മോട്ടോര്‍ ഇന്ത്യ തങ്ങളുടെ ആഡംബര സെഡാനായ വെര്‍ണയ്ക്ക് നവംബറില്‍ കിഴിവുകള്‍ പ്രഖ്യാപിച്ചു. ഈ മാസം വെര്‍ണയില്‍ കമ്പനി 55,000 രൂപ വരെ ആനുകൂല്യങ്ങള്‍ വാഗ്ദാനം ചെയ്യുന്നു. കാറിന്റെ എല്ലാ വകഭേദങ്ങളിലും കിഴിവുകള്‍ ബാധകമാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍. കാറിന്റെ പ്രാരംഭ എക്‌സ്-ഷോറൂം വില ഇപ്പോള്‍ 10,69,210 രൂപ ആണ്. വെര്‍ണയിലെ 1.5 ലിറ്റര്‍ ആസ്പിറേറ്റഡ് പെട്രോള്‍ എഞ്ചിന്‍ 113 ബ്ിഎച്പി കരുത്തും 144 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു. 1.5 ലിറ്റര്‍ ടര്‍ബോ-പെട്രോള്‍ […]

Posted inപുസ്തകങ്ങൾ

ഒരു കനേഡിയന്‍ വീരഗാഥ

തന്റെ ശാദ്വല സ്മൃതികളിലെ അനുഭവങ്ങള്‍ ലൂക്കോസ് എഴുതി കൊണ്ടേയിരിക്കട്ടെ. സുവിശേഷങ്ങളായും, വീരഗാഥകളായും, നാട്ടിന്‍പുറം കഥകളായും മലയാള ഭാഷാ ലാവണ്യം കൊണ്ട് സാഹിത്യ പൂങ്കാവനത്തില്‍ പുതുവസന്തം തീര്‍ക്കട്ടെ.. ഓരോ കഥകളും വായിച്ചു കൊണ്ടിരിക്കുമ്പോള്‍ ഇനിയും ഇനിയും വായനക്കാരന്‍ മനസ്സില്‍ ചോദിക്കും ‘ഇയാള്‍ ഇത്രയും നാള്‍ എവിടെയായിരുന്നു?’. ‘ഒരു കനേഡിയന്‍ വീരഗാഥ’. ലൂക്കോസ് ലൂക്കോസ്. പൂര്‍ണ പബ്‌ളിക്കേഷന്‍സ്. വില 166 രൂപ.

Posted inആരോഗ്യം

അറിയാം, ക്വിനോവയുടെ ഗുണവും ദോഷവും!

പ്രോട്ടീന്‍, നാരുകള്‍, അവശ്യ വിറ്റാമിനുകള്‍, ധാതുക്കള്‍ എന്നിവയുടെ മികച്ച കലവറയാണ് തെക്കേ അമേരിക്കക്കാരുടെ പ്രധാന ഭക്ഷണമായ കുഞ്ഞന്‍ ധാന്യം ക്വിനോവ. ശരീരത്തിലുണ്ടാകുന്ന വീക്കത്തെ തടയാനും പ്രതിരോധ ശേഷി മെച്ചപ്പെടുത്താനും രക്തസമ്മര്‍ദം നിയന്ത്രിക്കാനും ഇത് സഹായിക്കും. ക്വിനോവ കഴിക്കുന്നത് കൂടുതല്‍ നേരം വയറു നിറഞ്ഞ തോന്നല്‍ ഉണ്ടാക്കുകയും വിശപ്പ് നിയന്ത്രിക്കാനും സഹായിക്കും. ഇത് ഭക്ഷണം അമിതമായി കഴിക്കുന്ന ശീലം ഒഴിവാക്കാന്‍ നല്ലതാണ്. അതുകൊണ്ട് തന്നെ ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്താവുന്ന ഭക്ഷണമാണ് ക്വിനോവ. മാത്രമല്ല, ഇതില്‍ ധാരാളം […]