6 29

പ്രോട്ടീന്‍, നാരുകള്‍, അവശ്യ വിറ്റാമിനുകള്‍, ധാതുക്കള്‍ എന്നിവയുടെ മികച്ച കലവറയാണ് തെക്കേ അമേരിക്കക്കാരുടെ പ്രധാന ഭക്ഷണമായ കുഞ്ഞന്‍ ധാന്യം ക്വിനോവ. ശരീരത്തിലുണ്ടാകുന്ന വീക്കത്തെ തടയാനും പ്രതിരോധ ശേഷി മെച്ചപ്പെടുത്താനും രക്തസമ്മര്‍ദം നിയന്ത്രിക്കാനും ഇത് സഹായിക്കും. ക്വിനോവ കഴിക്കുന്നത് കൂടുതല്‍ നേരം വയറു നിറഞ്ഞ തോന്നല്‍ ഉണ്ടാക്കുകയും വിശപ്പ് നിയന്ത്രിക്കാനും സഹായിക്കും. ഇത് ഭക്ഷണം അമിതമായി കഴിക്കുന്ന ശീലം ഒഴിവാക്കാന്‍ നല്ലതാണ്. അതുകൊണ്ട് തന്നെ ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്താവുന്ന ഭക്ഷണമാണ് ക്വിനോവ. മാത്രമല്ല, ഇതില്‍ ധാരാളം നാരുകള്‍ അടങ്ങിയിട്ടുള്ളതിനാല്‍ കുടല്‍ രോഗങ്ങളെ പ്രതിരോധിക്കാനും മികച്ചതാണ്. ക്വിനോവയുടെ ഗ്ലൈസമിക് സൂചിക വളരെ കുറവാണ്. അതുകൊണ്ട് തന്നെ ഇത് പ്രമേഹ രോഗികള്‍ക്കും ധൈര്യമായി കഴിക്കാം. ക്വിനോവയ്ക്ക് പുറമെയുള്ള ‘സാപോനിന്‍’ എന്ന രാസവസ്തു ചിലരില്‍ അലര്‍ജി ഉണ്ടാക്കാം. ചര്‍മത്തില്‍ തിണര്‍പ്പ്, ഛര്‍ദി, വയറിളക്കം, ശ്വാസതടസം തുടങ്ങിയ ലക്ഷണങ്ങള്‍ ഉണ്ടായാല്‍ ഉടനടി വൈദ്യസഹായം തേടുക. ക്വിനോവയില്‍ ഉയര്‍ന്ന അളവില്‍ നാരുകള്‍ അടങ്ങിയിട്ടുള്ളതിനാല്‍ ദഹന ശക്തി കുറഞ്ഞവരില്‍ ക്വിനോവ കഴിക്കുന്നത് ബ്ലോട്ടിങ്, ഗ്യാസ് സംബന്ധ പ്രശ്‌നങ്ങള്‍ ഉണ്ടാക്കാം. പാകം ചെയ്യുന്നതിന് മുന്‍പ് ഒരു മണിക്കൂര്‍ വെള്ളത്തില്‍ കുതിരാനായി വയ്ക്കുക. ഇത് ദഹന പ്രശ്നങ്ങളെ ഒഴിവാക്കാന്‍ സഹായിക്കും. ആവശ്യത്തിന് വെള്ളം കുടിക്കാതെ ക്വിനോവ കഴിക്കുന്നത് കുടലിനെ ബാധിച്ചേക്കാം. ഇത് മലബന്ധത്തിനും കാരണമാകും.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *