പ്രധാനമന്ത്രി നരേന്ദ്ര മോദി തമിഴ്‌നാട്ടിൽ. ബിഹാറിലെ കാറ്റ് താൻ വരുന്നതിനു മുൻപേ തമിഴ്‌നാട്ടിൽ എത്തിയെന്നും ഗംചകൾ(കർഷകർ കഴുത്തിലൂടെ ഇടുന്ന തുണി) വീശി കർഷകർ തന്നെ സ്വാഗതം ചെയ്തപ്പോൾ ബിഹാറിലെ ആഘോഷങ്ങൾ ഓർമ്മ വന്നുവെന്ന് അദ്ദേഹം പറഞ്ഞു. കർഷകരുടെയും തുണിത്തൊഴിലാളികളുടെയും സമ്മേളനത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
