ദക്ഷിണ കൊറിയന്‍ വാഹന ബ്രാന്‍ഡായ ഹ്യുണ്ടായി മോട്ടോര്‍ ഇന്ത്യ തങ്ങളുടെ ആഡംബര സെഡാനായ വെര്‍ണയ്ക്ക് നവംബറില്‍ കിഴിവുകള്‍ പ്രഖ്യാപിച്ചു. ഈ മാസം വെര്‍ണയില്‍ കമ്പനി 55,000 രൂപ വരെ ആനുകൂല്യങ്ങള്‍ വാഗ്ദാനം ചെയ്യുന്നു. കാറിന്റെ എല്ലാ വകഭേദങ്ങളിലും കിഴിവുകള്‍ ബാധകമാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍. കാറിന്റെ പ്രാരംഭ എക്സ്-ഷോറൂം വില ഇപ്പോള്‍ 10,69,210 രൂപ ആണ്. വെര്‍ണയിലെ 1.5 ലിറ്റര്‍ ആസ്പിറേറ്റഡ് പെട്രോള്‍ എഞ്ചിന് 113 ബ്ിഎച്പി കരുത്തും 144 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു. 1.5 ലിറ്റര്‍ ടര്‍ബോ-പെട്രോള്‍ എഞ്ചിന് 158 ബിഎച്പി കരുത്തും 253 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു. ട്രാന്സ്മിഷന് ഓപ്ഷനുകളില്‍ 6-സ്പീഡ് മാനുവല്‍, 6-സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക്, 7-സ്പീഡ് ഡിസിടി എന്നിവ ഉള്‍പ്പെടുന്നു. അളവുകളില്‍ 4,535 എംഎം നീളവും 1,765 എംഎം വീതിയും 1,475 എംഎം ഉയരവും ഉള്‍പ്പെടുന്നു. 2,670 എംഎം ആണ് വീല്‍ബേസ്. ബൂട്ട് സ്പേസ് 528 ലിറ്ററാണ്.
