400 ദിവസത്തിനുള്ളില്‍ 50,000 യൂണിറ്റ് വില്‍പ്പന കടന്ന് വിന്‍ഡ്സര്‍ ഇലക്ട്രിക് ക്രോസ്ഓവര്‍ ഈ നാഴികക്കല്ല് പിന്നിട്ടതായി ജെഎസ്ഡബ്ല്യു എംജി മോട്ടോര്‍ ഇന്ത്യ പ്രഖ്യാപിച്ചു. വില്‍പ്പനയ്ക്കെത്തിയതിനുശേഷം മണിക്കൂറില്‍ ശരാശരി അഞ്ച് യൂണിറ്റുകള്‍ വിറ്റഴിച്ചുകൊണ്ട്, ഈ കണക്കിലെത്തിയ ഇന്ത്യയിലെ ഏറ്റവും വേഗതയേറിയ ഫോര്‍ വീലര്‍ ഇവിയാണ് വിന്‍ഡ്സര്‍ എന്ന് കമ്പനി അവകാശപ്പെടുന്നു. ശരാശരി, പ്രതിദിനം 125 ഉപഭോക്താക്കള്‍ വിന്‍ഡ്സര്‍ ഇവി വാങ്ങുന്നുവെന്നും ഇത് രാജ്യത്ത് ഏറ്റവും വേഗത്തില്‍ വിറ്റഴിക്കപ്പെടുന്ന ഫോര്‍ വീലര്‍ ഇവിയായി മാറുന്നുവെന്നും എംജി പറയുന്നു. വിന്‍ഡ്സര്‍ ഇവിയുടെ […]
കാടകം
ഭൂതകാലത്തിലേക്കുള്ള വിഭവസമൃദ്ധമായ യാത്രയാണ് കാടകം, ആസ്‌ത്രേലിയയില്‍ നിന്ന് ഉത്തരമലബാറിലെ ഒരു ഗ്രാമത്തിലേക്ക് തിരിച്ചെത്തുമ്പോള്‍ എഴുത്തുകാരി ഏറ്റവുമധികം വാചാലയാകുന്നത് നാവില്‍ മറന്നു പോകാതെ സൂക്ഷിച്ച രുചിയെക്കുറിച്ചാണ്. അതോടൊപ്പം കഥകളും മിത്തുകളും കളികളും ചങ്ങാത്തങ്ങളും ഓര്‍മ്മകളും കടന്നുവരുന്നു. ചില കഥാപാത്രങ്ങള്‍ ആഴമുള്ളവരും വിചിത്ര സ്വഭാവമുള്ളവരുമാണ്. മറ്റുചിലര്‍ നമ്മളെ വല്ലാതെ വേദനിപ്പിക്കുന്നു. സംഭാഷണത്തില്‍ പ്രാദേശിക ഭാഷയുടെ കൃത്യത പുലര്‍ത്തുമ്പോഴും വിവരണങ്ങള്‍ ഹാസ്യമുള്‍പ്പെടെ വഴങ്ങുന്ന സുന്ദരമായ തെളിമലയാളത്തിലാണ്. ഇത്രയും സൂക്ഷ്മമായി പഴയ കേരളീയ ഗ്രാമത്തെ എഴുതാന്‍ ഇവിടുത്തെ സ്ഥിരതാമസക്കാരന് സാദ്ധ്യമല്ല. അതൊരു പ്രവാസിയെക്കൊണ്ടേ […]
രക്തസമ്മര്‍ദവും പ്രമേഹവും വരുതിയിലാക്കാന്‍ ചുരയ്ക്ക
രക്തസമ്മര്‍ദവും പ്രമേഹവും വരുതിയില്‍ നിര്‍ത്താന്‍ ചുരയ്ക്ക സഹായിക്കുമെന്ന് പഠനം. ക്യൂറിയസ് ജേണലില്‍ സമീപകാലത്ത് പ്രസിദ്ധീകരിച്ച ഒരു പഠനത്തിലാണ് ഇക്കാര്യം ചൂണ്ടിക്കാണിക്കുന്നത്. ഇതില്‍ കാലറി വളരെ കുറവാണ്. കൂടാതെ വൈറ്റമിന്‍ സി, കെ, ഇ, ബി എന്നിവയും മറ്റ് പോഷകങ്ങളും അടങ്ങിയിട്ടുണ്ട്. ചുരയ്ക്ക ജ്യൂസ് കുടിക്കുന്നതിലൂടെ ശരീരത്തിലെ നീര്‍വീക്കം കുറയുകയും ദഹനപ്രശ്നങ്ങള്‍ ലഘൂകരിക്കപ്പെടുകയും ഹൃദയത്തിന്റെ പ്രവര്‍ത്തനം സുഗമമാകുകയും ചെയ്യും. ചുരയ്ക്കയിലെ ജലാംശം ശരീരത്തിലെ ജലാംശം നിലനിര്‍ത്താനും ചൂട് കുറയ്ക്കാനും വൃക്കകളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്താനും സഹായിക്കുകയും ചെയ്യുന്നു. ഇത് രക്തസമ്മര്‍ദം […]
സായാഹ്ന വാര്‍ത്തകള്‍ | നവംബര്‍ 20, ബുധനാഴ്ച
◾https://dailynewslive.in/ ശബരിമല സ്വര്‍ണക്കവര്‍ച്ച കേസില്‍ എന്‍.വാസുവിന് പിന്നാലെ 2019ല്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് ആയിരുന്ന എ.പത്മകുമാര്‍ അറസ്റ്റില്‍. സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റി അംഗമാണ് പത്മകുമാര്‍. പ്രത്യേക കേന്ദ്രത്തില്‍ മണിക്കൂറുകള്‍ ചോദ്യം ചെയ്തതിനു ശേഷമാണ് എസ്ഐടി പത്മകുമാറിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. ശബരിമല ശ്രീകോവിലിനു മുന്നിലെ കട്ടിളപ്പടിയിലെ സ്വര്‍ണം കവര്‍ന്ന കേസുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്. ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് എല്ലാ ഒത്താശയും ചെയ്തുകൊടുത്തത് പത്മകുമാറാണെന്ന പത്മകുമാറാണെന്ന നിഗമനത്തിലാണ് എസ്ഐടി. ഇന്ന് രാവിലെയാണ് പത്മകുമാര്‍ എസ്‌ഐടിക്ക് മുന്നില്‍ ചോദ്യംചെയ്യലിനായി ഹാജരായത്. ◾https://dailynewslive.in/ […]
എന്‍വിഡിയയുടെ ലാഭത്തില്‍ 65 ശതമാനം വര്‍ധന
പ്രമുഖ അമേരിക്കന്‍ ചിപ്പ് നിര്‍മ്മാതാക്കളായ എന്‍വിഡിയയുടെ ലാഭക്കണക്കില്‍ റെക്കോര്‍ഡ്. മൂന്നാം പാദത്തില്‍ കമ്പനിയുടെ ലാഭത്തില്‍ 65 ശതമാനം വര്‍ധനയാണ് രേഖപ്പെടുത്തിയത്. 3191 കോടി ഡോളറായാണ് ലാഭം കുതിച്ചത്. അതായത് 28,30,58,27,00,000 (2.8 ലക്ഷം കോടി) ഇന്ത്യന്‍ രൂപ. മുന്‍വര്‍ഷം സമാന കാലയളവില്‍ 1931 കോടി ഡോളറായിരുന്നു ലാഭം. ഒരു വര്‍ഷം കൊണ്ട് ലാഭം ഇരട്ടിയോട് അടുപ്പിച്ച് വര്‍ധിച്ചിരിക്കുകയാണ്. കമ്പനിയുടെ വരുമാനത്തിലും വര്‍ധനയുണ്ട്. 5700 കോടി ഡോളറായാണ് വരുമാനം വര്‍ധിച്ചത്. മുന്‍വര്‍ഷത്തെ സമാന കാലയളവിനെ അപേക്ഷിച്ച് വരുമാനത്തില്‍ 22 […]
‘ഫൈന്‍ഡ് മൈ പ്ലേലിസ്റ്റ്’ ഫീച്ചറുമായി യൂട്യൂബ്
പ്ലേലിസ്റ്റുകളില്‍ നിന്ന് ഇഷ്ടപ്പെട്ട പാട്ടുകള്‍ കണ്ടെത്തി പ്ലേ ചെയ്യാന്‍ സഹായിക്കുന്ന പുതിയ ഫീച്ചര്‍ അവതരിപ്പിച്ചിരിക്കുകയാണ് യൂട്യൂബ് മ്യൂസിക്. ‘ഫൈന്‍ഡ് മൈ പ്ലേലിസ്റ്റ്’ എന്നാണ് ഈ പുതിയ ഫീച്ചറിന്റെ പേര്. പാട്ടുകള്‍ ഓരോന്നായി സ്‌ക്രോള്‍ ചെയ്യാതെ, പാട്ടിന്റെ പേര് ഉപയോഗിച്ച് നേരിട്ട് തിരയാന്‍ അവസരം നല്‍കുന്ന ഫീച്ചറാണിത്. നിലവില്‍ ഐഫോണ്‍ ഉപയോക്താക്കളില്‍ യൂട്യൂബ് മ്യൂസിക് ആപ്പിന്റെ 8.45.3 പതിപ്പ് ഉള്ളവര്‍ക്കാണ് ഈ ഫീച്ചര്‍ ലഭ്യമായിട്ടുള്ളത്. പ്ലേലിസ്റ്റ് പേജിലെ മൂന്ന്-ഡോട്ട് മെനുവിലാണ് ഈ ഓപ്ഷന്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. യൂട്യൂബ് മ്യൂസിക് ആപ്പ് […]
ക്രിസ്മസിന് വീണ്ടുമെത്തുന്നു, ‘സമ്മര്‍ ഇന്‍ ബത്ലഹേം’
https://www.youtube.com/watch?v=PWBXI_nmg50 പ്രേക്ഷകര്‍ക്ക് പിടികൊടുക്കാത്ത രഹസ്യങ്ങളോടെ 27 വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും ആമിയും, രവിശങ്കറും, ഡെന്നീസും, നിരഞ്ജനും, മോനായിയും വീണ്ടുമെത്തുന്നു. ഈ ക്രിസ്മസിന് ഡെന്നീസിന്റെ ബത്ലഹേം കാണാന്‍ വീണ്ടും ഒരുങ്ങി സിബി മലയില്‍ രഞ്ജിത്ത് കൂട്ടുകെട്ടിലൊരുങ്ങിയ സമ്മര്‍ ഇന്‍ ബത്ലഹേം ഡിസംബര്‍ 12ന് 4കെ ദൃശ്യമികവോടെ തിയറ്ററുകളിലെത്തും. ചിത്രത്തിന്റെ ട്രെയിലര്‍ എത്തി. രഞ്ജിത്തിന്റെ തിരക്കഥയില്‍ സിയാദ് കോക്കര്‍ നിര്‍മിച്ച് സിബി മലയിലാണ് ചിത്രം സംവിധാനം ചെയ്തത്. മഞ്ജു വാരിയര്‍, സുരേഷ് ഗോപി, ജയറാം, കലാഭവന്‍ മണി എന്നിങ്ങനെ പ്രേക്ഷകരുടെ […]
‘റണ്‍ ബേബി റണ്‍’ 4കെ പതിപ്പ് ഡിസംബര്‍ അഞ്ചിന്
റീ റിലീസുകളില്‍ തരംഗം സൃഷ്ടിച്ചു കൊണ്ടിരിക്കുകയാണ് മോഹന്‍ലാല്‍ ചിത്രങ്ങള്‍. സ്ഫടികം, ദേവദൂതന്‍, മണിച്ചിത്രത്താഴ്, ഛോട്ടാ മുംബൈ, രാവണപ്രഭു തുടങ്ങിയ ചിത്രങ്ങളാണ് റീ റിലീസിനെത്തിയ മോഹന്‍ലാല്‍ ചിത്രങ്ങള്‍. ഇതില്‍ ദേവദൂതന്‍, ഛോട്ടാ മുംബൈ എന്നീ ചിത്രങ്ങളാണ് തിയറ്ററുകളില്‍ തരംഗം തീര്‍ത്തത്. മറ്റൊരു മോഹന്‍ലാല്‍ ചിത്രം കൂടിയിപ്പോള്‍ റീ റിലീസിനൊരുങ്ങുകയാണ്. ‘റണ്‍ ബേബി റണ്‍’. 4കെ റീമാസ്റ്റര്‍ ചെയ്ത പതിപ്പ് ഡിസംബര്‍ അഞ്ചിന് വീണ്ടും തിയറ്ററുകളിലെത്തും. ജോഷി സംവിധാനം ചെയ്ത ചിത്രത്തില്‍ മോഹന്‍ലാലിനൊപ്പം അമല പോളും പ്രധാന വേഷത്തിലെത്തിയിരുന്നു. 2012 […]
ടാറ്റ സിയറ അഞ്ച് കളര്‍ ഓപ്ഷനുകളില്‍
ടാറ്റ മോട്ടോഴ്സ് തങ്ങളുടെ ഐക്കണിക് എസ്യുവിയായ ടാറ്റ സിയറ ഇന്ത്യന്‍ വിപണിയില്‍ തിരികെക്കൊണ്ടുവരാന്‍ ഇനി ഏതാനും ദിവസങ്ങള്‍ മാത്രമേ ശേഷിക്കുന്നുള്ളൂ. ഇപ്പോഴിതാ കമ്പനി വാഹനത്തിന്റെ കളര്‍ ഓപ്ഷനുകള്‍ വെളിപ്പെടുത്തിയിരിക്കുന്നു. നവംബര്‍ 25 ന് വിലകള്‍ പ്രഖ്യാപിക്കും. പുതിയ ടാറ്റ സിയറ ആകെ അഞ്ച് എക്സ്റ്റീരിയര്‍ പെയിന്റ് ഓപ്ഷനുകളില്‍ ലഭ്യമാകും. ഇതില്‍ ആന്‍ഡമാന്‍ അഡ്വഞ്ചര്‍ യെല്ലോ നിറമാണ് കമ്പനി ഹീറോ കളറായി പ്രഖ്യാപിച്ചിരിക്കുന്നത്, ഇത് എസ്യുവിക്ക് ഒരു പരുക്കന്‍ ഓഫ്-റോഡര്‍ ലുക്ക് നല്‍കുന്നു. ബംഗാള്‍ റോഗ്, കൂര്‍ഗ് ക്ലൗഡ്സ്, […]
ജീവിതവിജയകഥകള്‍
ചുറ്റിലുമുള്ള പ്രതിബന്ധങ്ങളെ തട്ടിയുടച്ചുകൊണ്ട് സ്വപ്നങ്ങളിലേക്ക് കുതിച്ചുയര്‍ന്ന ഒരുപറ്റം മനുഷ്യരുടെ പ്രചോദനാത്മകമായ ജീവിതകഥകള്‍. മനസ്സും ശരീരവും തളര്‍ന്നുപോകുന്ന നിമിഷങ്ങളിലും മുന്നോട്ടു നടക്കാന്‍ പ്രേരിപ്പിക്കുന്ന പുസ്തകം. വെല്ലുവിളികളെ അതിജീവിക്കാനും ലക്ഷ്യങ്ങളിലേക്ക് കുതിക്കാനും നമ്മുടെ കുട്ടികളെ പ്രാപ്തരാക്കുന്ന യഥാര്‍ത്ഥ ജീവിതസംഭവങ്ങള്‍. ‘ജീവിതവിജയകഥകള്‍’. സുജമോള്‍ ജോസ്. മാതൃഭൂമി. വില 229 രൂപ.
