400 ദിവസത്തിനുള്ളില്‍ 50,000 യൂണിറ്റ് വില്‍പ്പന കടന്ന് വിന്‍ഡ്സര്‍ ഇലക്ട്രിക് ക്രോസ്ഓവര്‍ ഈ നാഴികക്കല്ല് പിന്നിട്ടതായി ജെഎസ്ഡബ്ല്യു എംജി മോട്ടോര്‍ ഇന്ത്യ പ്രഖ്യാപിച്ചു. വില്‍പ്പനയ്ക്കെത്തിയതിനുശേഷം മണിക്കൂറില്‍ ശരാശരി അഞ്ച് യൂണിറ്റുകള്‍ വിറ്റഴിച്ചുകൊണ്ട്, ഈ കണക്കിലെത്തിയ ഇന്ത്യയിലെ ഏറ്റവും വേഗതയേറിയ ഫോര്‍ വീലര്‍ ഇവിയാണ് വിന്‍ഡ്സര്‍ എന്ന് കമ്പനി അവകാശപ്പെടുന്നു. ശരാശരി, പ്രതിദിനം 125 ഉപഭോക്താക്കള്‍ വിന്‍ഡ്സര്‍ ഇവി വാങ്ങുന്നുവെന്നും ഇത് രാജ്യത്ത് ഏറ്റവും വേഗത്തില്‍ വിറ്റഴിക്കപ്പെടുന്ന ഫോര്‍ വീലര്‍ ഇവിയായി മാറുന്നുവെന്നും എംജി പറയുന്നു. വിന്‍ഡ്സര്‍ ഇവിയുടെ പ്രോ വേരിയന്റ് എംജി അടുത്തിടെ പുറത്തിറക്കിയിരുന്നു. 449 കിലോമീറ്റര്‍ റേഞ്ചുള്ള 52.9 കിലോവാട്ട്അവര്‍ എല്‍എഫ്പി ബാറ്ററി പായ്ക്കാണ് ഇതിന്റെ സവിശേഷത. റേഞ്ച് വര്‍ദ്ധിച്ചിട്ടും, കാറിന്റെ 136 എച്പി പവര്‍ ഔട്ട്പുട്ടും 200 എന്‍എം ടോര്‍ക്കും മാറ്റമില്ലാതെ തുടരുന്നു. 7.4 കിലോവാട്ട് എസി ചാര്‍ജര്‍ ഏകദേശം 9.5 മണിക്കൂറിനുള്ളില്‍ പൂര്‍ണ്ണമായി ചാര്‍ജ് ചെയ്യുന്നു. 14 ലക്ഷം മുതല്‍ 18.39 ലക്ഷം വരെയാണ് എംജി വിന്‍ഡ്സര്‍ ഇവിയുടെ എക്സ്-ഷോറൂം വില.
