5 33

ഭൂതകാലത്തിലേക്കുള്ള വിഭവസമൃദ്ധമായ യാത്രയാണ് കാടകം, ആസ്‌ത്രേലിയയില്‍ നിന്ന് ഉത്തരമലബാറിലെ ഒരു ഗ്രാമത്തിലേക്ക് തിരിച്ചെത്തുമ്പോള്‍ എഴുത്തുകാരി ഏറ്റവുമധികം വാചാലയാകുന്നത് നാവില്‍ മറന്നു പോകാതെ സൂക്ഷിച്ച രുചിയെക്കുറിച്ചാണ്. അതോടൊപ്പം കഥകളും മിത്തുകളും കളികളും ചങ്ങാത്തങ്ങളും ഓര്‍മ്മകളും കടന്നുവരുന്നു. ചില കഥാപാത്രങ്ങള്‍ ആഴമുള്ളവരും വിചിത്ര സ്വഭാവമുള്ളവരുമാണ്. മറ്റുചിലര്‍ നമ്മളെ വല്ലാതെ വേദനിപ്പിക്കുന്നു. സംഭാഷണത്തില്‍ പ്രാദേശിക ഭാഷയുടെ കൃത്യത പുലര്‍ത്തുമ്പോഴും വിവരണങ്ങള്‍ ഹാസ്യമുള്‍പ്പെടെ വഴങ്ങുന്ന സുന്ദരമായ തെളിമലയാളത്തിലാണ്. ഇത്രയും സൂക്ഷ്മമായി പഴയ കേരളീയ ഗ്രാമത്തെ എഴുതാന്‍ ഇവിടുത്തെ സ്ഥിരതാമസക്കാരന് സാദ്ധ്യമല്ല. അതൊരു പ്രവാസിയെക്കൊണ്ടേ പറ്റൂ. കാരണം അവരുടെ ഉള്ളില്‍ ചെന്നുചേര്‍ന്ന ഭൂഖണ്ഡത്തേക്കാള്‍ ഇവിടുത്തെ ഭാഷയും പ്രകൃതിയും മനുഷ്യരും നാട്ടുദൈവങ്ങളും നിറഞ്ഞു നില്‍ക്കുന്നു. ‘കാടകം’. ലളിതാ രാജ്. ഗ്രീന്‍ ബുക്‌സ്. വില 190 രൂപ.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *