4 33

രക്തസമ്മര്‍ദവും പ്രമേഹവും വരുതിയില്‍ നിര്‍ത്താന്‍ ചുരയ്ക്ക സഹായിക്കുമെന്ന് പഠനം. ക്യൂറിയസ് ജേണലില്‍ സമീപകാലത്ത് പ്രസിദ്ധീകരിച്ച ഒരു പഠനത്തിലാണ് ഇക്കാര്യം ചൂണ്ടിക്കാണിക്കുന്നത്. ഇതില്‍ കാലറി വളരെ കുറവാണ്. കൂടാതെ വൈറ്റമിന്‍ സി, കെ, ഇ, ബി എന്നിവയും മറ്റ് പോഷകങ്ങളും അടങ്ങിയിട്ടുണ്ട്. ചുരയ്ക്ക ജ്യൂസ് കുടിക്കുന്നതിലൂടെ ശരീരത്തിലെ നീര്‍വീക്കം കുറയുകയും ദഹനപ്രശ്നങ്ങള്‍ ലഘൂകരിക്കപ്പെടുകയും ഹൃദയത്തിന്റെ പ്രവര്‍ത്തനം സുഗമമാകുകയും ചെയ്യും. ചുരയ്ക്കയിലെ ജലാംശം ശരീരത്തിലെ ജലാംശം നിലനിര്‍ത്താനും ചൂട് കുറയ്ക്കാനും വൃക്കകളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്താനും സഹായിക്കുകയും ചെയ്യുന്നു. ഇത് രക്തസമ്മര്‍ദം നിയന്ത്രിക്കാനും സഹായിക്കും. പല വലുപ്പത്തില്‍ നീളത്തിലും ഉരുണ്ട ആകൃതിയിലും വണ്ണം കുറഞ്ഞും എല്ലാം ചുരയ്ക്ക ലഭ്യമാണ്. ചുരയ്ക്ക ശരീരം തണുപ്പിക്കും എന്നു മാത്രമല്ല ഹൃദയത്തിന് ആരോഗ്യമേകുകയും ഉറക്ക പ്രശ്‌നങ്ങള്‍ അകറ്റുകയും ചെയ്യും. ശരീരഭാരം കുറയ്ക്കാന്‍ ചുരയ്ക്ക ജ്യൂസ് സഹായിക്കും. ഇരുമ്പ്, അവശ്യ വിറ്റാമിനുകള്‍, പൊട്ടാസ്യം എന്നിവ ചുരയ്ക്കയില്‍ അടങ്ങിയിട്ടുണ്ട്. ഇത് ജ്യൂസ് ആയോ അല്ലാതെയോ ഡയറ്റില്‍ ചേര്‍ക്കുന്നത് ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും ശരീരഭാരം കുറയ്ക്കാനും സഹായിക്കും. ചുരയ്ക്കയില്‍ കോളിന്‍ എന്ന ന്യൂറോ ട്രാന്‍സ്മിറ്റര്‍ ഉണ്ട്. ഇത് തലച്ചോറിന്റെ പ്രവര്‍ത്തനത്തെ മെച്ചപ്പെടുത്താന്‍ സഹായിക്കും. നാരുകള്‍ ധാരാളമുള്ളതിനാല്‍ ദഹനം മെച്ചപ്പെടുത്താനും അസിഡിറ്റി കുറയ്ക്കാനും സഹായുക്കും. മാത്രമല്ല, ചുരയ്ക്ക ഒരു നാച്വറല്‍ ക്ലെന്‍സര്‍ കൂടിയാണ്. ഇത് ശരീരത്തിലെ വിഷാംശങ്ങളെ നീക്കം ചെയാനും. ചര്‍മത്തിന്റെ ആരോഗ്യത്തിനും മികച്ചതാണ്.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *