പ്ലേലിസ്റ്റുകളില്‍ നിന്ന് ഇഷ്ടപ്പെട്ട പാട്ടുകള്‍ കണ്ടെത്തി പ്ലേ ചെയ്യാന്‍ സഹായിക്കുന്ന പുതിയ ഫീച്ചര്‍ അവതരിപ്പിച്ചിരിക്കുകയാണ് യൂട്യൂബ് മ്യൂസിക്. ‘ഫൈന്‍ഡ് മൈ പ്ലേലിസ്റ്റ്’ എന്നാണ് ഈ പുതിയ ഫീച്ചറിന്റെ പേര്. പാട്ടുകള്‍ ഓരോന്നായി സ്‌ക്രോള്‍ ചെയ്യാതെ, പാട്ടിന്റെ പേര് ഉപയോഗിച്ച് നേരിട്ട് തിരയാന്‍ അവസരം നല്‍കുന്ന ഫീച്ചറാണിത്. നിലവില്‍ ഐഫോണ്‍ ഉപയോക്താക്കളില്‍ യൂട്യൂബ് മ്യൂസിക് ആപ്പിന്റെ 8.45.3 പതിപ്പ് ഉള്ളവര്‍ക്കാണ് ഈ ഫീച്ചര്‍ ലഭ്യമായിട്ടുള്ളത്. പ്ലേലിസ്റ്റ് പേജിലെ മൂന്ന്-ഡോട്ട് മെനുവിലാണ് ഈ ഓപ്ഷന്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. യൂട്യൂബ് മ്യൂസിക് ആപ്പ് തുറക്കുക. അതില്‍ നിങ്ങള്‍ക്ക് തിരയേണ്ട ഗാനമുള്ള പ്ലേലിസ്റ്റ് ഏതാണോ അത് തുറക്കുക. പ്ലേലിസ്റ്റ് പേജിലുള്ള മൂന്ന്-ഡോട്ട് മെനു ഐക്കണില്‍ ടാപ്പ് ചെയ്യുക. മെനുവില്‍, (ഷഫിള്‍ പ്ലേ) ഓപ്ഷന് തൊട്ടുതാഴെയായി ‘ഫൈന്‍ഡ് മൈ പ്ലേലിസ്റ്റ്’ എന്ന പുതിയ ഓപ്ഷന്‍ കാണാം. അത് തിരഞ്ഞെടുക്കുക.ശേഷം സെര്‍ച്ച് ബാറില്‍, നിങ്ങള്‍ പ്ലേ ചെയ്യാന്‍ ആഗ്രഹിക്കുന്ന പാട്ടിന്റെ പേര് ടൈപ്പ് ചെയ്യുക. തിരച്ചില്‍ ഫലങ്ങളില്‍ നിന്ന് ട്രാക്ക് തിരഞ്ഞെടുക്കുക. അപ്പോള്‍ത്തന്നെ പ്ലേബാക്ക് ആരംഭിക്കുന്നതാണ്.
