റീ റിലീസുകളില്‍ തരംഗം സൃഷ്ടിച്ചു കൊണ്ടിരിക്കുകയാണ് മോഹന്‍ലാല്‍ ചിത്രങ്ങള്‍. സ്ഫടികം, ദേവദൂതന്, മണിച്ചിത്രത്താഴ്, ഛോട്ടാ മുംബൈ, രാവണപ്രഭു തുടങ്ങിയ ചിത്രങ്ങളാണ് റീ റിലീസിനെത്തിയ മോഹന്‍ലാല്‍ ചിത്രങ്ങള്‍. ഇതില്‍ ദേവദൂതന്, ഛോട്ടാ മുംബൈ എന്നീ ചിത്രങ്ങളാണ് തിയറ്ററുകളില്‍ തരംഗം തീര്‍ത്തത്. മറ്റൊരു മോഹന്‍ലാല്‍ ചിത്രം കൂടിയിപ്പോള്‍ റീ റിലീസിനൊരുങ്ങുകയാണ്. ‘റണ്‍ ബേബി റണ്‍’. 4കെ റീമാസ്റ്റര്‍ ചെയ്ത പതിപ്പ് ഡിസംബര്‍ അഞ്ചിന് വീണ്ടും തിയറ്ററുകളിലെത്തും. ജോഷി സംവിധാനം ചെയ്ത ചിത്രത്തില്‍ മോഹന്‍ലാലിനൊപ്പം അമല പോളും പ്രധാന വേഷത്തിലെത്തിയിരുന്നു. 2012 ല്‍ റിലീസ് ചെയ്ത ഈ ചിത്രം തിയറ്ററുകളില്‍ 100 ദിവസത്തിലധികം ഓടി ബോക്സ് ഓഫീസില്‍ വന്‍ വിജയമായിരുന്നു. സച്ചി-സേതു ജോഡി വേര്‍പിരിഞ്ഞതിന് ശേഷമുള്ള സച്ചിയുടെ ആദ്യ സ്വതന്ത്ര തിരക്കഥയായിരുന്നു സിനിമയുടേത്. ബിജു മേനോന്, ഷമ്മി തിലകന്, വിജയരാഘവന്, സായ് കുമാര്‍, സിദ്ദിഖ് എന്നിവരാണ് സിനിമയില്‍ മറ്റു പ്രധാന വേഷങ്ങളിലെത്തിയത്. രതീഷ് വേഗയാണ് ചിത്രത്തിന് സംഗീത സംവിധാനമൊരുക്കിയത്.
‘റണ്‍ ബേബി റണ്‍’ 4കെ പതിപ്പ് ഡിസംബര്‍ അഞ്ചിന്
