തൃശൂര്‍ ആസ്ഥാനമായ പ്രമുഖ സ്വകാര്യ ബാങ്കായ സൗത്ത് ഇന്ത്യന്‍ ബാങ്ക് വായ്പകളുടെ അടിസ്ഥാന പലിശനിരക്ക് നാളെ (നവംബര്‍ 20) പ്രാബല്യത്തില്‍ വരുംവിധം കുറച്ചു. മാര്‍ജിനല്‍ കോസ്റ്റ് ഓഫ് ഫണ്ട്സ് ബേസ്ഡ് ലെന്‍ഡിംഗ് റേറ്റ് ( എം.സി.എല്‍.ആര്‍) ആണ് 0.05 ശതമാനം കുറച്ചത്. പുതുക്കിയ നിരക്കുകള്‍ പ്രകാരം ഓവര്‍നൈറ്റ് കാലാവധിയുള്ള വായ്പകളുടെ എം.സി.എല്‍.ആര്‍ 8.20 ശതമാനത്തില്‍ നിന്ന് 8.15 ശതമാനമാകും. ഒരുമാസക്കാലവധിയുള്ള വായ്പകളുടെ എം.സി.എല്‍.ആര്‍ 8.65ല്‍ നിന്ന് 8.60 ശതമാനത്തിലേക്കും മൂന്നുമാസ കാലാവധിയുള്ളവയുടേത് 9.605 ശതമാനത്തില്‍ നിന്ന് 9.55 ശതമാനത്തിലേക്കും കുറച്ചു. ആറുമാസ കാലാവധിയുള്ള വായ്പകളുടെ പുതുക്കിയ എം.സി.എല്‍.ആര്‍ 9.60 ശതമാനമാണ്. നേരത്തെ ഇത് 9.65 ശതമാനമായിരുന്നു. ഒരു വര്‍ഷ കാലാവധിയുള്ള വായ്പകളുടെ എം.സി.എല്‍.ആര്‍ 9.70ല്‍ നിന്ന് 9.65 ശതമാനത്തിലേക്കും കുറച്ചിട്ടുണ്ട്. സ്വര്‍ണപ്പണയം, ബിസിനസ് വായ്പകള്‍, വ്യാപാരികളുടെ ഓവര്‍ഡ്രാഫ്റ്റ്, ജി.എസ്.ടി ബിസിനസ് വായ്പ തുടങ്ങിയവയുടെ പലിശ നിരക്കാണ് ഇതുപ്രകാരം കുറയുക.
