പൂച്ചയുമായുള്ള സ്ഥിരമായ സഹവാസം മനുഷ്യരില്‍ ‘സ്‌ക്രീസോഫ്രീനിയ’ എന്ന മാനസികാരോഗാവസ്ഥ ഉണ്ടാകാനുള്ള സാധ്യത ഇരട്ടിയാണെന്ന് പുതിയ പഠനം. ഓസ്ട്രേലിയയിലെ ക്വീന്‍സ് ലാന്‍ഡ് സെന്റര്‍ ഫോര്‍ മെന്റല്‍ ഹെല്‍ത്ത് റിസര്‍ച്ചിലെ ഗവേഷകര്‍ നടത്തിയ പഠനം സ്‌ക്രീസോഫ്രീനിയ ബുളളറ്റിനിലാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. 44 വര്‍ഷങ്ങളായി യുഎസ്, യുകെ എന്നിവയുള്‍പ്പെടെ 11 രാജ്യങ്ങളിലായി നടത്തിയ 17 പഠനങ്ങള്‍ വിശകലനം ചെയ്താണ് പുതിയ പഠനം നടത്തിയിരിക്കുന്നത്. പൂച്ചകളുമായി സമ്പര്‍ക്കം പുലര്‍ത്താത്തവരെ അപേക്ഷിച്ച് പൂച്ചയുമായി സമ്പര്‍ക്കം പുലര്‍ത്തുന്ന ആളുകള്‍ക്ക് മാനസിക രോഗങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത ഇരട്ടിയാണെന്നാണ് ഗവേഷകരുടെ […]
ശബരിമലയിൽ സ്പോട്ട് ബുക്കിംഗിന് നിയന്ത്രണം
ശബരിമലയിൽ ഭക്തരുടെ തിരക്ക് അനുഭവപ്പെട്ടത്തിനെ തുടർന്ന് ഒരു ദിവസത്തെ സ്പോട് ബുക്കിംഗ് 20000 പേർക്ക് മാത്രമായി നിജപ്പെടുത്തും. കൂടുതലായി എത്തുന്നവർക്ക് അടുത്ത ദിവസം ദർശനത്തിനുള്ള ക്രമീകരണ ഏർപ്പെടുത്തും. ഇതിനായി ഭക്തർക്ക് തങ്ങാൻ നിലക്കലിൽ സൗകര്യമൊരുക്കും. മരക്കൂട്ടം ശരംകുത്തി സന്നിധാനം പാതയിലെ ക്യൂ കോംപ്ലക്സുകൾ കൂടുതൽ പ്രവർത്തനക്ഷമമാക്കും.ക്യൂ കോംപ്ലക്സിൽ എത്തി വിശ്രമിക്കുന്ന ഭക്തർക്ക് വരിനിൽക്കുന്നതിലെ മുൻഗണന നഷ്ടമാകില്ല. ക്യൂ കോംപ്ലക്സുകളിൽ കുടിവെള്ളത്തിനും ലഘു ഭക്ഷണത്തിനും പുറമേ ചുക്കുകാപ്പി കൂടി ലഭ്യമാകും. ഇതിനായി ഓരോ ക്യൂ കോംപ്ലക്സിലും അധികം ജീവനക്കാരെ […]
ശബരിമലയിൽ തീര്‍ത്ഥാടന കാലം സര്‍ക്കാരും ദേവസ്വം ബോര്‍ഡും അവതാളത്തിലാക്കിയെന്ന് പ്രതിപക്ഷ നേതാവ്
ശബരിമലയിൽ തീര്‍ത്ഥാടന കാലം സര്‍ക്കാരും ദേവസ്വം ബോര്‍ഡും അവതാളത്തിലാക്കിയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. ഭക്തര്‍ക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളും മുന്നൊരുക്കങ്ങളും നടത്തുന്നതില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡും സര്‍ക്കാരും പൂര്‍ണമായും പരാജയപ്പെട്ടുവെന്നും ശബരിമലയില്‍ ഭയാനകമായ അവസ്ഥയെന്നാണ് ദേവസ്വം പ്രസിഡന്റും പ്രതികരിച്ചിരിക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. തിരക്ക് നിയന്ത്രിക്കാന്‍ ഒരു സംവിധാനവും ഒരുക്കാത്തതിനെ തുടര്‍ന്ന് ദര്‍ശനം കഴിഞ്ഞവര്‍ക്ക് നടപ്പന്തല്‍ വിട്ട് പുറത്തേക്ക് പോകാനാകാത്ത അവസ്ഥയാണ്. ഭക്തര്‍ക്ക് കുടിവെള്ളം നല്‍കാനുള്ള സംവിധാനം പോലും ഒരുക്കിയിട്ടില്ല. ആവശ്യത്തിന് പൊലീസുകാരെയും ഉദ്യോഗസ്ഥരെയും നിയോഗിക്കാതെ ഉത്തരവാദിത്തരഹിതമായാണ് ദേവസ്വവും […]
ശബരിമല മുന്നൊരുക്കങ്ങളിൽ വിലങ്ങുതടിയായി തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടങ്ങൾ
ശബരിമല മുന്നൊരുക്കങ്ങളിൽ വിലങ്ങുതടിയായി തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടങ്ങൾ. ഉദ്യോഗസ്ഥ യോഗം വിളിക്കാൻ അനുമതി തേടി വിഎൻ വാസവൻ സമീപിച്ചെങ്കിലും തെരഞ്ഞെടുപ്പ് കമ്മീഷൻ അനുമതി നിഷേധിചെന്നാണ് വിവരം. മാധ്യമങ്ങളോട് സംസാരിക്കുന്നതിനും മന്ത്രിക്ക് വിലക്കുണ്ട്. അതേസമയം ശബരിമലയിൽ തീർത്ഥാടകരുടെ തിരക്ക് അനിയന്ത്രിതമായതോടെ വാഹനങ്ങൾ പൊലീസ് ഇലവുങ്കലിൽ തടഞ്ഞു. തിരക്ക് കുറയുന്നതനുസരിച്ച് ഇലവുങ്കൽ നിന്നും വാഹനങ്ങൾ കടത്തിവിടാനാണ് തീരുമാനം. നിലക്കലിൽ ആവശ്യത്തിലധികം ബസുകൾ ഉണ്ടെന്നും ബസുകൾ കയറ്റി വിടാത്ത പ്രശ്നം മാത്രമേ ഉള്ളൂവെന്നുമാണ് കെഎസ്ആർടിസിയുടെ ഭാഗത്ത് നിന്നുള്ള വിശദീകരണം. തിരക്ക് വൈകാതെ നിയന്ത്രിക്കാൻ […]
കെവി തോമസിന്‍റെ വിമാനയാത്രക്ക് അധിക തുക അനുവദിച്ച് ധന വകുപ്പ്
ദില്ലിയിൽ സംസ്ഥാന സര്‍ക്കാരിന്‍റെ പ്രതിനിധി കെവി തോമസിനു വിമാനയാത്ര വകയിൽ അഞ്ച് ലക്ഷം രൂപ അധികമായി ധന വകുപ്പ് അനുവദിച്ചു. ക്യാബിനറ്റ് റാങ്കുള്ള കെവി തോമസ് ദില്ലിയിൽ സംസ്ഥാന സർക്കാരിന് വേണ്ടി ഒന്നും ചെയ്യുന്നില്ലെന്ന പ്രതിപക്ഷ വിമര്‍ശനം നിലനിൽക്കെയാണ് അധിക തുക അനുവദിച്ചിരിക്കുന്നത്. വിമാന ടിക്കറ്റെടുത്ത ഒഡെപെകിന് തുക കൈമാറും. റഡിഡന്‍റ് കമ്മീഷണറുടെ യാത്രാ ചെലവും ഇതേ ശീര്‍ഷകത്തിലാണ് അനുവദിക്കുന്നത്. തുകയുടെ 90 ശതമാനവും പക്ഷെ കെവി തോമസിന്‍റെ യാത്രക്കാണ് വിനിയോഗിക്കുന്നത്. ആകെ ബജറ്റ് വിഹിതം അഞ്ച് […]
സായാഹ്ന വാര്‍ത്തകള്‍ | നവംബര്‍ 18, ചൊവ്വാഴ്ച
◾https://dailynewslive.in/ ശബരിമലയില്‍ തീര്‍ത്ഥാടകരുടെ വന്‍ തിരക്ക്. തീര്‍ഥാടകര്‍ ബാരിക്കേഡിനു പുറത്തിറങ്ങി സന്നിധാനത്തേക്ക് ഒഴുകിയത് ഭയാനകമായ അന്തരീക്ഷം സൃഷ്ടിച്ചു. പൊലീസ് കാഴ്ചക്കാരായി മാറി. സന്നിധാനത്ത് തിക്കിലും തിരക്കിലും അപകടം ഉണ്ടാകാവുന്ന അവസ്ഥയാണുള്ളത്. തിരക്ക് നിയന്ത്രിക്കാന്‍ അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ. ജയകുമാര്‍ എഡിജിപി എസ്. ശ്രീജിത്തിനു കത്ത് നല്‍കി. സന്നിധാനം പൊലീസ് സ്പെഷല്‍ ഓഫിസറെ അദ്ദേഹം വിളിച്ചു വരുത്തി. ◾https://dailynewslive.in/ ശബരിമലയില്‍ ദര്‍ശനത്തിനു വേണ്ടിയുള്ള കാത്തിരിപ്പ് 12 മണിക്കൂറിലധികം നീളുകയാണെന്ന് റിപ്പോര്‍ട്ടുകള്‍. മണിക്കൂറുകള്‍ വരി […]
ശബരിമലയിൽ ദർശന സമയം നീട്ടി
സന്നിധാനത്ത് വലിയ തിരക്ക് അനുഭവപ്പെടുന്നതിനെ തുടർന്ന് ശബരിമലയിൽ ദർശന സമയം നീട്ടി. പൊലീസിന്റെ നിയന്ത്രണം പാളിയതോടെ പതിനെട്ടാം പടിക്ക് മുൻപിൽ സ്ഥാപിച്ചിരിക്കുന്ന ബാരിക്കേഡും തീർത്ഥാടകർ മറികടന്നിരിക്കുന്ന സ്ഥിതിഗതിയിലേക്ക് എത്തിയിരിക്കുകയാണ്. അതേസമയം ശബരിമലയിലെ തിരക്ക് മുന്നാരുക്കങ്ങളുടെ അപര്യാപ്ത മൂലമെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് കെ ജയകുമാർ വ്യക്തമാക്കി. തിരക്ക് നിയന്ത്രിക്കുമെന്നും നിലവിലെ സ്ഥിതി ഭയാനകമാണെന്നും അദ്ദേഹം പറഞ്ഞു. പമ്പയിലേക്കുള്ള അയ്യപ്പ ഭക്തരുടെ വരവ് നിയന്ത്രിക്കാൻ പൊലീസ് ചീഫ് ഓഫീസർക്ക് കത്ത് നൽകിയിട്ടുണ്ട്. സ്പോട് ബുക്കിങ്ങിന് പമ്പയിലേത് കൂടാതെ നിലയ്ക്കലിൽ […]
ഷെയ്ഖ് ഹസീനയ്ക്ക് വധശിക്ഷ നൽകികൊണ്ടുള്ള കോടതി വിധി തട്ടിപ്പെന്ന നിലപാടിൽ ഇന്ത്യ
ഇന്ത്യയിൽ അഭയം തേടിയിരിക്കുന്ന ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്ക്ക് വധശിക്ഷ നൽകികൊണ്ടുള്ള കോടതി വിധി തട്ടിപ്പെന്ന നിലപാടിൽ ഇന്ത്യ. ഷെയ്ഖ് ഹസീനയെ ബംഗ്ലാദേശിന് കൈമാറാനുള്ള ഒരു സാധ്യതയും നിലവിലില്ലെന്നാണ് കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിക്കുന്നത്. നിലവിലെ സാഹചര്യത്തിൽ ഷെയ്ഖ് ഹസീനയെ കൈമാറുന്നത് പ്രശ്നം രൂക്ഷമാക്കാനെ ഇടയാക്കുവെന്നും പ്രശ്ന പരിഹാരത്തിന് സഹായകമാകില്ലെന്നുമാണ് കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിക്കുന്നത്. ആവശ്യമെങ്കിൽ കൈമാറാൻ കഴിയില്ലെന്ന നിലപാട് ഇന്ത്യ ബംഗ്ലാദേശിനെ അറിയിക്കും. ഇതുവരെ ഷെയ്ഖ് ഹസീനയെ വിട്ടുനൽകണമെന്ന് ബംഗ്ലാദേശ് രേഖാമൂലം അറിയിച്ചിട്ടില്ല. അത്തരത്തിൽ […]
സ്വര്‍ണ വിലയില്‍ വന്‍ ഇടിവ്, പവന് 90,680 രൂപ!
സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വന്‍ ഇടിവ്. ഗ്രാം വില 160 രൂപ കുറഞ്ഞ് 11,335 രൂപയിലെത്തി. പവന്‍ വില 1,280 രൂപ കുറഞ്ഞ് 90,680 രൂപയുമായി. അഞ്ച് ദിവസം കൊണ്ട് കേരളത്തില്‍ സ്വര്‍ണ വിലയില്‍ 3,640 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇക്കഴിഞ്ഞ ഒക്ടോബര്‍ 17ന് കുറിച്ച റെക്കോഡ് വിലയില്‍ നിന്ന് പവന്‍ വില 6,680 രൂപയും കുറഞ്ഞു. നവംബര്‍ 13ന് ശേഷം തുടര്‍ച്ചയായ വിലയിടിവ് കാണിക്കുന്ന സ്വര്‍ണ വില ഇന്നലെ ഉച്ചയ്ക്ക് ശേഷം നേരിയ വര്‍ധന രേഖപ്പെടുത്തിയെങ്കിലും […]
ജി.പി.ടി 5.1 പുറത്തിറക്കി ഓപണ്‍ എ.ഐ
ഓപണ്‍ എ.ഐ തങ്ങളുടെ ഫ്‌ലാഗ്ഷിപ്പ് മോഡലിന്റെ ഏറ്റവും പുതിയ പതിപ്പായ ജി.പി.ടി 5.1 പുറത്തിറക്കി. ജി.പി.ടി 5.1 ഇന്‍സ്റ്റന്റ്, ജി.പി.ടി 5.1 തിങ്കിങ് എന്നിങ്ങനെ രണ്ട് ഇന്റലിജന്റ് മോഡുകളാണ് ഇതിന്റെ സവിശേഷത. നിലവില്‍ ഇത് പരീക്ഷണത്തിലാണ്. ജി.പി.ടി 5.1 ഇന്‍സ്റ്റന്റ് വേഗതയേറിയതും കൂടുതല്‍ സ്വാഭാവികവുമായ വിവരങ്ങളുമാണ് പങ്കുവെക്കുന്നതെങ്കില്‍ ജി.പി.ടി 5.1 തിങ്കിങ് സങ്കീര്‍ണമായ ചോദ്യങ്ങള്‍ക്ക് ആഴത്തിലുള്ള ഉത്തരങ്ങള്‍ കണ്ടെത്തുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ചോദ്യങ്ങളുടെ സങ്കീര്‍ണത എത്രത്തോളമാണെന്ന് ഈ രണ്ട് മോഡലുകള്‍ക്കും അളക്കാന്‍ കഴിയും. ചോദ്യങ്ങളുടെ സ്വഭാവങ്ങള്‍ക്കനുസരിച്ച് അവ […]
