Untitled design 2025 11 18T162259.416

ശബരിമല മുന്നൊരുക്കങ്ങളിൽ വിലങ്ങുതടിയായി തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടങ്ങൾ. ഉദ്യോഗസ്ഥ യോഗം വിളിക്കാൻ അനുമതി തേടി വിഎൻ വാസവൻ സമീപിച്ചെങ്കിലും തെരഞ്ഞെടുപ്പ് കമ്മീഷൻ അനുമതി നിഷേധിചെന്നാണ് വിവരം. മാധ്യമങ്ങളോട് സംസാരിക്കുന്നതിനും മന്ത്രിക്ക് വിലക്കുണ്ട്. അതേസമയം ശബരിമലയിൽ തീർത്ഥാടകരുടെ തിരക്ക് അനിയന്ത്രിതമായതോടെ വാഹനങ്ങൾ പൊലീസ് ഇലവുങ്കലിൽ തടഞ്ഞു. തിരക്ക് കുറയുന്നതനുസരിച്ച് ഇലവുങ്കൽ നിന്നും വാഹനങ്ങൾ കടത്തിവിടാനാണ് തീരുമാനം. നിലക്കലിൽ ആവശ്യത്തിലധികം ബസുകൾ ഉണ്ടെന്നും ബസുകൾ കയറ്റി വിടാത്ത പ്രശ്നം മാത്രമേ ഉള്ളൂവെന്നുമാണ് കെഎസ്ആർടിസിയുടെ ഭാ​ഗത്ത് നിന്നുള്ള വിശദീകരണം. തിരക്ക് വൈകാതെ നിയന്ത്രിക്കാൻ കഴിയുമെന്ന് ഡിജിപി പ്രതികരിച്ചു.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *