ബീഹാർ തെരഞ്ഞെടുപ്പ് ഫലം റദ്ദാക്കണം എന്നാവശ്യപ്പെട്ട് പൊതുപ്രവർത്തകൻ സാബു സ്റ്റീഫൻ സുപ്രീംകോടതിയിൽ ഹർജി നല്കി. തെരഞ്ഞെടുപ്പിൽ വ്യാപക ക്രമക്കേട് നടന്നെന്നും ഫലം റദ്ദാക്കണമെന്നും ഹര്‍ജിയിലുണ്ട്. ശതമാന കണക്ക് അല്ലാതെ എത്ര പേർ വോട്ട് ചെയ്തെന്ന് കമ്മീഷൻ വ്യക്തമാക്കിയിട്ടില്ലെന്നും, ഫോം 20 പ്രസിദ്ധീകരിക്കാൻ നിർദ്ദേശിക്കണമെന്നും ക്രമക്കേടുകളിൽ ജൂഡീഷ്യൽ അന്വേഷണം വേണമെന്നും സത്യപ്രതിജ്ഞ ചടങ്ങുകൾ തടയണമെന്നും ഹർജിയിൽ പറഞ്ഞിട്ടുണ്ട്.
ബീഹാർ തെരഞ്ഞെടുപ്പ് ഫലം റദ്ദാക്കണം എന്നാവശ്യപ്പെട്ട് സുപ്രീംകോടതിയിൽ ഹർജി
