സ്കൂൾ കായികമേളയിലെ പ്രായത്തട്ടിപ്പുമായി ബന്ധപ്പെട്ട് പുല്ലൂരാംപാറ സെന്‍റ് ജോസഫ്സ് സ്കൂളിനെ താക്കീത് ചെയ്യാൻ വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം. 21കാരിയെ വ്യാജരേഖയുണ്ടാക്കി മത്സരിപ്പിച്ചതിലാണ് നടപടി. വിഷയത്തില്‍ പൊതുവിദ്യാഭ്യാസ വകുപ്പ് നടത്തിയ ഹിയറിങ്ങിൽ കൃത്യമായ പ്രവേശന രേഖകൾ സ്കൂൾ അധികൃതർ ഹാജരാക്കാന്‍ തയ്യാറായിട്ടില്ല. യുപി സ്വദേശിയായ കുട്ടിയെ കുറിച്ച് കായികമേളക്ക് ശേഷം വിവരമില്ലെന്നാണ് സ്കൂളിന്‍റെ ഭാഗത്തുനിന്നുള്ള വിശദീകരണം. പ്രായത്തട്ടിപ്പ് തടയാൻ നടപടി സ്വീകരിക്കും എന്നാണ് പൊതുവിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കിയിരിക്കുന്നത്. വിജിലൻസ് സെൽ അന്വേഷണം നടത്താനാണ് തീരുമാനം.
സ്കൂൾ കായികമേളയിലെ പ്രായത്തട്ടിപ്പില്‍ സ്കൂളിനെ താക്കീത് ചെയ്യാൻ വിദ്യാഭ്യാസ വകുപ്പ്
