Posted inബിസിനസ്സ്

പണപ്പെരുപ്പനിരക്ക് പത്തുമാസത്തെ ഉയര്‍ന്ന നിലയില്‍

ചില്ലറ വില്‍പ്പന സൂചികയെ അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പനിരക്ക് പത്തുമാസത്തെ ഉയര്‍ന്ന നിലയില്‍. മാര്‍ച്ചില്‍ പണപ്പെരുപ്പനിരക്ക് 3.40 ശതമാനമായാണ് ഉയര്‍ന്നത്. 0.25 ശതമാനം എന്ന റെക്കോര്‍ഡ് താഴ്ന്ന നിരക്കിലെത്തിയ ശേഷം നവംബര്‍ മുതലാണ് പണപ്പെരുപ്പ നിരക്ക് ഉയരാന്‍ തുടങ്ങിയത്. നവംബറില്‍ പണപ്പെരുപ്പനിരക്ക് 0.71 ശതമാനമായാണ് ഉയര്‍ന്നത്. വര്‍ഷാവസാനത്തോടെ ഒരു ശതമാനം കടക്കുകയും ചെയ്തു. ഭക്ഷ്യസാധനങ്ങളുടെ വിലക്കയറ്റം 3.71 ശതമാനമായാണ് ഉയര്‍ന്നത്. മാര്‍ച്ചിലെ കണക്കുകള്‍ പ്രകാരം ഗ്രാമീണ മേഖലയിലെ വിലക്കയറ്റം (3.63%) നഗര മേഖലയേക്കാള്‍ (3.11%) കൂടുതലാണ്. കഴിഞ്ഞ കുറച്ചു മാസങ്ങളായി […]

Posted inടെക്നോളജി

49 കളര്‍ ഓപ്ഷനുമായി വാട്സ്ആപ്പ് വെബ് പതിപ്പ്

വാട്സ്ആപ്പിന്റെ വെബ് പതിപ്പില്‍ പുതിയ ചാറ്റ് തീം ഫീച്ചര്‍ പരീക്ഷിക്കുന്നതായാണ് റിപ്പോര്‍ട്ട്. പുതിയ അപ്ഡേറ്റില്‍ 49 കളര്‍ ഓപ്ഷനുകള്‍ വരെ അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു. വ്യത്യസ്ത തീമുകള്‍, വാള്‍പേപ്പറുകള്‍, സ്റ്റൈല്‍സ് എന്നിവ ഉപയോഗിച്ച് ബ്രൗസറില്‍ നിന്ന് നേരിട്ട് ചാറ്റുകള്‍ ഇഷ്ടാനുസൃതം മാറ്റാന്‍ അനുവദിക്കും. ഫീച്ചര്‍ എത്തുന്നതോടെ ചാറ്റുകള്‍ എളുപ്പത്തില്‍ വേര്‍തിരിച്ചറിയാന്‍ സഹായിക്കും, ഇത് വാട്സ്ആപ്പ് വെബില്‍ മൊബൈലില്‍ കാണുന്ന വിധം തീമുകള്‍ നല്‍കാന്‍ സാധിക്കും. നിലവില്‍ ഉപയോക്താക്കള്‍ക്ക് വാള്‍പേപ്പറുകള്‍ മാറ്റാനും ലളിതമായ ഡൂഡില്‍ ഓവര്‍ലേകള്‍ ചേര്‍ക്കാനും മാത്രമേ കഴിയൂ. […]

Posted inവിനോദം

സയന്‍സ് ഫിക്ഷന്‍ കോമഡി ചിത്രം ‘പ്ലൂട്ടോ’ ടീസര്‍

നീരജ് മാധവും അല്‍ത്താഫ് സലീമും പ്രധാന വേഷങ്ങളിലെത്തുന്ന സയന്‍സ് ഫിക്ഷന്‍ ഏലിയന്‍ കോമഡി ചിത്രം ‘പ്ലൂട്ടോ’യുടെ ആകാംക്ഷയുണര്‍ത്തുന്ന ടീസര്‍ പുറത്തിറങ്ങി. വിക്രമാദിത്യനും വേതാളവും എന്ന ഐതിഹ്യത്തെ ഓര്‍മ്മിപ്പിക്കുന്ന രീതിയില്‍ ഒരാള്‍ മറ്റൊരാളുടെ പുറത്തിരിക്കുന്ന ചിത്രത്തിന്റെ നേരത്തെ പുറത്തുവന്ന പോസ്റ്റര്‍ സോഷ്യല്‍ മീഡിയയില്‍ ഇതിനോടകം വൈറലായിക്കഴിഞ്ഞു. ആദിത്യന്‍ ചന്ദ്രശേഖര്‍ സംവിധാനം ചെയ്യുന്ന ഈ ചിത്രം ഒരു കംപ്ലീറ്റ് ഫണ്‍ എന്റര്‍ടെയ്നര്‍ ആയിരിക്കും എന്ന സൂചനയാണ് പുതിയ പോസ്റ്ററും നല്‍കുന്നത്. പ്ലൂട്ടോയിലെ രസകരമായ ആ ഏലിയന്‍ കഥാപാത്രമായി എത്തുന്നത് അല്‍ത്താഫ് […]

Posted inവിനോദം

‘സമരസ’ ചിത്രത്തിന്റെ ടീസര്‍ എത്തി

സങ്കല്‍പ ഫ്രെയിംസിന്റെ ബാനറില്‍ ബാബുരാജ് ഭക്തപ്രിയം രചനയും സംവിധാനവും നിര്‍വഹിക്കുന്ന ‘സമരസ’ എന്ന ചിത്രത്തിന്റെ ടീസര്‍ പുറത്തെത്തി. നിരവധി ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ അഖില നാഥ് കേന്ദ്ര കഥാപാത്രമാവുന്ന സമരസയില്‍ ഹരീഷ് പേരടി ശക്തമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നു. പ്രദീപ് ബാലന്‍, ദേവരാജ്, ദിനേശ് പട്ടത്ത്, വിജയകൃഷ്ണന്‍, വിനോദ് കോഴിക്കോട്, ഹാഷിം ഹുസൈന്‍, രത്‌നാകരന്‍, രാജീവ് മേനത്ത്, ബിനീഷ് പള്ളിക്കര, നിഖില്‍കെ മോഹനന്‍, പ്രമോദ് പൂന്താനം, അശ്വിന്‍ ജിനേഷ്, നിലമ്പൂര്‍ ആയിഷ, മാളവിക ഷാജി, വിനീതപദ്മിനി, ബിനിജോണ്‍, സുനിത, […]

Posted inപുസ്തകങ്ങൾ

അന്ധകാരനഴി

ഇന്ത്യയിലരങ്ങേറിയ അടിയന്തരാവസ്ഥയുടെ തീക്ഷ്ണമായ കിരാതാനുഭവങ്ങളേറ്റുവാങ്ങിയ എഴുപതുകളിലെ കേരളീയ യൗവ്വനങ്ങളുടെ യഥാതഥ ജീവിതമാണ് ഈ നോവല്‍ ആവിഷ് ക്കരിക്കുന്നത്. ശ്രീനിവാസന്‍ എന്ന കവിയുടെ തിരോധാനത്തെത്തുടര്‍ന്ന് അയാളുടെ ഭാര്യ ശകുന്തള നടത്തുന്ന അന്വേഷണമാണ് ഈ നോവലിന്റെ കാതലായ പ്രമേയം. എഴുപതുകളുടെ രാഷ്ട്രീയ സാഹചര്യത്തില്‍ ചാവേറുകളെപ്പോലെ ഒരു പുതിയ ലോകം സ്വപ്നംകണ്ട് നക്‌സലൈറ്റ് പ്രസ്ഥാനത്തില്‍ ചാടിവീണ് വെന്തെരിഞ്ഞ് തീരാന്‍ വിധിക്കപ്പെട്ടവരും അന്ധകാരനഴിയില്‍ ഉണ്ട്. ‘അന്ധകാരനഴി’. ഇ. സന്തോഷ് കുമാര്‍. ഡിസി ബുക്‌സ്. വില 449 രൂപ.

Posted inഓട്ടോമോട്ടീവ്

ഗ്രാന്‍ഡ് ഐ10 നിയോസ് വൈബ്ഡ് എഡിഷന്‍

ഹ്യുണ്ടായി മോട്ടോര്‍ ഇന്ത്യ ലിമിറ്റഡ് ഗ്രാന്‍ഡ് ഐ10 നിയോസ് വൈബ്ഡ് എഡിഷന്‍ ഇന്ത്യന്‍ വിപണിയിലെത്തിച്ചു. വാഹനത്തിന്റെ സ്പെഷ്യല്‍ എഡിഷന്‍ പതിപ്പ് 7.09 ലക്ഷം രൂപ പ്രാരംഭ വിലയ്ക്ക് വാങ്ങാം. ഇതില്‍ ടൈറ്റന്‍ ഗ്രേ എന്ന പുതിയ മാറ്റ് പെയിന്റ് ഓപ്ഷന്‍ പുറത്തിറക്കിയിട്ടുണ്ട്. എല്ലാ മോഡലുകളിലും ആറ് എയര്‍ബാഗുകളും ഹൈലൈന്‍ ടയര്‍ പ്രഷര്‍ മോണിറ്ററിങ് സിസ്റ്റവും സജ്ജീകരിച്ചിട്ടുണ്ട്. പെട്രോള്‍ ഹാച്ച്ബാക്ക് വിഭാഗത്തിലെ ആദ്യത്തേതാണെന്ന് അവകാശപ്പെടുന്ന ഡാഷ്‌കാമാണ് ശ്രദ്ധേയമായ സവിശേഷത. ഹാച്ച്ബാക്കിന്റെ സ്റ്റാന്‍ഡേര്‍ഡ് പതിപ്പ് 5.55 ലക്ഷം രൂപ മുതല്‍ […]

Posted inആരോഗ്യം

മുതിര കഴിച്ച് പ്രമേഹത്തെ വരുതിയിലാക്കാം

പ്രമേഹ രോഗികള്‍ക്ക് വളരെ മികച്ച ഒരു ഭക്ഷണമാണ് മുതിര. ഭക്ഷണത്തിന് ശേഷം രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടാതെ സൂക്ഷിക്കാനും കാര്‍ബോഹൈഡ്രേറ്റ് ദഹനം മന്ദഗതിയിലാക്കാനും പ്രോട്ടീന്‍-ടൈറോസിന്‍ ഫോസ്‌ഫേറ്റസ് 1 ബി എന്ന എന്‍സൈമിനെ തടയുന്നതിലൂടെ ഇന്‍സുലിന്‍ പ്രതിരോധം കുറയ്ക്കാനും മുതിരയ്ക്ക് കഴിവുണ്ടെന്ന് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കെമിക്കല്‍ ടെക്‌നോളജിയുടെ പഠനത്തില്‍ വ്യക്തമാക്കുന്നു. ആന്റിഓക്സിഡന്റുകളായ പോളിഫെനോള്‍, ഫ്‌ലെവനോയിഡുകള്‍ എന്നിവയാല്‍ സമ്പുഷ്ടമാണ് മുതിര. ഇത് ഹൃദയാരോഗ്യം മെച്ചപ്പെടുത്താന്‍ സഹായിക്കും. മൂത്രത്തിന്റെ അളവു വര്‍ധിപ്പിക്കാനുള്ള കഴിവു മുതിരയ്ക്കുണ്ടെന്ന് ആയുര്‍വേദത്തില്‍ പറയുന്നു. മാത്രമല്ല, മുതിര […]

Posted inലേറ്റസ്റ്റ്

മദ്യനയ അഴിമതിക്കേസിലെ സിബിഐ അപ്പീലിൽ, ദില്ലി ഹൈക്കോടതി ജഡ്ജി സ്വർണ്ണ കാന്ത ശർമ്മ പിന്മാറണമെന്ന് അരവിന്ദ് കെജ്രിവാൾ ആവശ്യപ്പെട്ടു

മദ്യനയ അഴിമതിക്കേസിലെ സിബിഐ അപ്പീലിൽ, ദില്ലി ഹൈക്കോടതി ജഡ്ജി സ്വർണ്ണ കാന്ത ശർമ്മ പിന്മാറണമെന്ന് അരവിന്ദ് കെജ്രിവാൾ ആവശ്യപ്പെട്ടു.കേസില്‍നിന്ന് ജഡ്ജി പിന്മാറണമെന്നാവശ്യപ്പെട്ട്, ഇതേ ജഡ്ജിക്ക് മുന്നില്‍ നേരിട്ട് ഹാജരായാണ് കെജ്രിവാള്‍ വാദിച്ചത്. ജസ്റ്റിസ് ശർമ്മയുടെ ഉത്തരവുകളും കോടതിക്ക് പുറത്തുള്ള പെരുമാറ്റവുമാണ് സംശയത്തിനും ആശങ്കയ്ക്കും കാരണമെന്നും കെജ്രിവാള്‍ ചൂണ്ടിക്കാട്ടി. കേസിൽ ഇ ഡിക്കും സി ബി ഐയ്ക്കും അനുകൂലമായാണ് ജസ്റ്റിസ് കാന്ത ശർമ്മ തുടർച്ചയായി ഉത്തരവുകളെന്ന് കെജ്രിവാൾ വാദിച്ചു. ബി ജെ പിയുടെ അഭിഭാഷക സംഘടനയുടെ പരിപാടിയില്‍ ജസ്റ്റിസ് […]

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

ഇറാൻ തുറമുഖങ്ങളിൽ ഉപരോധം ഏർപ്പെടുത്താനുള്ള അമേരിക്കൻ തീരുമാനത്തെ രൂക്ഷമായി വിമർശിച്ച് റഷ്യ

ഇറാൻ തുറമുഖങ്ങളിൽ ഉപരോധം ഏർപ്പെടുത്താനുള്ള അമേരിക്കൻ തീരുമാനത്തെ രൂക്ഷമായി വിമർശിച്ച് റഷ്യ . അമേരിക്കയുടെ ഇത്തരം ഏകപക്ഷീയമായ നടപടികൾ അന്താരാഷ്ട്ര വിപണിയെയും ആഗോള സാമ്പത്തിക മേഖലയെയും അങ്ങേയറ്റം ദോഷകരമായി ബാധിക്കുമെന്ന് ക്രെംലിൻ വക്താവ് ദിമിത്രി പെസ്കോവ് തിങ്കളാഴ്ച മാധ്യമപ്രവർത്തകരോട് പറഞ്ഞു. ഉപരോധത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവരാനിരിക്കുന്നതേയുള്ളൂ എങ്കിലും, നിലവിലെ സാഹചര്യം അനിശ്ചിതത്വത്തിലേക്ക് വിരൽ ചൂണ്ടുന്നതാണെന്ന് അദ്ദേഹം വ്യക്തമാക്കി.

Posted inലേറ്റസ്റ്റ്

കൊല്ലത്ത്ഏഴ് മുതൽ ഒമ്പത് മണ്ഡലങ്ങളിൽ വിജയ സാധ്യത ഉറപ്പിച്ച് സിപിഎം ജില്ലാ സെക്രട്ടേറിയറ്റ്

കൊല്ലത്ത്ഏഴ് മുതൽ ഒമ്പത് മണ്ഡലങ്ങളിൽ വിജയ സാധ്യത ഉറപ്പിച്ച് സിപിഎം ജില്ലാ സെക്രട്ടേറിയറ്റ്. കൊട്ടാരക്കരയിലും പത്തനാപുരത്തും അഞ്ചക്ക ഭൂരിപക്ഷം ഉണ്ടാകുമെന്നാണ് വിലയിരുത്തൽ. കൊല്ലം മണ്ഡലത്തിൽ 3000 – 5000നും ഇടയിലെ ഭൂരിപക്ഷത്തിൽ ജയം ഉണ്ടാകുമെന്നാണ് ഉറപ്പിക്കുന്നത്. ചവറയിലും കുന്നത്തൂരും ഇഞ്ചോടിഞ്ച് മത്സരമാണ് നടന്നത്. ചടയമംഗലത്ത് ജയിക്കുമെങ്കിലും ഭൂരിപക്ഷം കുറയുമെന്നാണ് വിലയിരുത്തുന്നത്. അതേസമയം, പുനലൂരിൽ വൻ ഭൂരിപക്ഷത്തിൽ ജയം ഉറപ്പിക്കുന്നുണ്ട്.