Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

നിതിൻ രാജിന്‍റെ മരണ കാരണം ലോണ്‍ ആപ്പ് ഭീഷണിയെന്ന് വരുത്താൻ നീക്കമെന്ന് പരാതി

കണ്ണൂരിൽ അഞ്ചരക്കണ്ടി ഡെന്റൽ കോളേജിലെ നിതിൻ രാജിന്‍റെ മരണ കാരണം ലോൺ ആപ്പ് ഭീഷണിയെന്ന് വരുത്താനുള്ള പൊലീസ് നീക്കം ഗൂഢാലോചനയുടെ ഭാഗമാണെന്നും അംബേദ്കറൈറ്റ് ഡേമോക്രാറ്റിക്ക് ഫ്രണ്ട് ജനറൽ കൺവീനർ എം ഗീതാനന്ദൻ ആരോപിച്ചു. ഇതിനു പിന്നാലെ സംസ്ഥാനത്തെ കോളേജുകളിൽ രോഹിത് വെമുല ആക്ട് നടപ്പാക്കണമെന്ന ആവശ്യം ശക്തമാക്കുകയാണ് ദളിത് സംഘടനകൾ. ജാതി വിവേചനം നടത്തുന്ന അധ്യാപകർക്കെതിരെ നിയമ നടപടി വേണമെന്നാണ് ആവശ്യം.

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

പുതിയ സമാധാന നീക്കവുമായി പാകിസ്ഥാനും ചൈനയും

യുഎസ്-ഇറാൻ-ഇസ്രായേൽ പ്രശ്നങ്ങൾ പരിഹരിക്കാൻ പാകിസ്ഥാനിൽ നടന്ന യുഎസ്-ഇറാൻ 21 മണിക്കൂർ സമാധാന ചർച്ച പരാജയപ്പെട്ടതിനെ തുടർന്ന് പുതിയ സമാധാന നീക്കവുമായി പാകിസ്ഥാനും ചൈനയും. പാക് – ചൈന അഞ്ചിന സമാധാന നീക്കം വിദേശകാര്യ മന്ത്രിമാർ സംസാരിച്ചു. നേരത്തെ അഞ്ചിന പദ്ധതി ചർച്ചകൾ പരാജയപ്പെട്ട സാഹചര്യത്തിലാണ് വീണ്ടും സജീവമാക്കുന്നത്. ചർച്ച പരാജയപ്പെട്ടത്തിനെ തുടർന്ന് ഹോർമുസ് പൂർണമായി തുറന്നില്ലെങ്കിൽ ഉപരോധം ഏർപ്പെടുത്തുമെന്ന് ട്രംപ് മുന്നറിയിപ്പ് നൽകുകയും തിങ്കളാഴ്ച ഉപരോധം പ്രാബല്യത്തിൽ വരുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് വീണ്ടും സമാധാന നീക്കവുമായി […]

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

ഹോര്‍മുസ് കടലിടുക്കിലെ കപ്പല്‍ ഗതാഗത സ്വാതന്ത്ര്യം ഉറപ്പാക്കണമെന്ന് അന്റോണിയോ ഗുട്ടെറസ്

ഹോര്‍മുസ് കടലിടുക്കിലെ കപ്പല്‍ ഗതാഗത സ്വാതന്ത്ര്യം ഉറപ്പാക്കണമെന്ന് ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ്. ലോകത്തിലെ ആകെ എണ്ണ നീക്കത്തിന്റെ അഞ്ചിലൊന്നും ഹോര്‍മുസ് കടലിടുക്ക് വഴിയാണെന്നിരിക്കെ ഇപ്പോള്‍ ഹോര്‍മുസിലുണ്ടായിരിക്കുന്ന പ്രതിസന്ധി ദൂരവ്യാപക പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്നുവെന്നും ആഗോള സമ്പദ്വ്യവസ്ഥയെ അത് ദുര്‍ബലപ്പെടുത്തുന്നുവെന്നുമാണ് അന്റോണിയോ ഗുട്ടെറസ് പ്രസ്താവനയിലൂടെ വ്യക്തമാക്കിയിരിക്കുന്നത്. സംഘര്‍ഷം തുടങ്ങിയ ശേഷം ഏകദേശം 20,000 നാവികര്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്നും കപ്പല്‍ നീക്കം വ്യാപകമായി തടസ്സപ്പെടുന്നുവെന്നും ദിനംപ്രതി ബുദ്ധിമുട്ടുകള്‍ വര്‍ധിക്കുന്നുവെന്നും അന്റോണിയോ ഗുട്ടെറസ് ഓര്‍മിപ്പിച്ചു.

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

ചൂടുകൂടുന്നതിനാൽ12 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു

സംസ്ഥാനത്ത് ചൂടുകൂടുന്നതിനാൽ ഇടുക്കി, വയനാട് ഒഴികെയുള്ള ജില്ലകളിൽ യെല്ലോ പ്രഖ്യാപിച്ചു. പാലക്കാട് ജില്ലയില്‍ ഇന്നും നാളെയും താപനില 40 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാന്‍ സാധ്യതയുണ്ട്. കൊല്ലം ജില്ലയില്‍ താപനില 39 ഡിഗ്രി സെല്‍ഷ്യസ് വരെയും പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂര്‍, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ 37 ഡിഗ്രി സെല്‍ഷ്യസ് വരെയും, തിരുവനന്തപുരം, മലപ്പുറം ജില്ലകളില്‍ 36 ഡിഗ്രി സെല്‍ഷ്യസ് വരെയും താപനില ഉയരാന്‍ സാധ്യതയുണ്ട്.

Posted inഷോർട് ന്യൂസ്

പ്രഭാത വാര്‍ത്തകള്‍ | ഏപ്രില്‍ 14 ചൊവ്വാഴ്ച

വീണ്ടും യുദ്ധകാഹളം. ഇറാന്റെ തുറമുഖങ്ങള്‍ക്കെതിരേ അമേരിക്ക ഉപരോധം തുടങ്ങി. ഇറാനു ചുറ്റുമായി 15 യുദ്ധക്കപ്പലുകള്‍ വിന്യസിച്ച അമേരിക്ക, ഹോര്‍മൂസ് കടലിടുക്ക് തങ്ങളുടെ നിയന്ത്രണത്തിലാണെന്ന് അവകാശപ്പെട്ടു. അമേരിക്കന്‍ യുദ്ധക്കപ്പലുകളെ കടലില്‍ മുക്കുമെന്നും പേര്‍ഷ്യന്‍ ഗള്‍ഫിലെ കപ്പല്‍ ഗതാഗതം തടസ്സപ്പെടുത്തുമെന്നും ഇറാന്‍. ഗള്‍ഫ്, അറബിക്കടല്‍ മേഖലയിലെ ഒരു തുറമുഖവും സുരക്ഷിതമാകില്ലെന്നും ഇറാന്റെ ഭീഷണി. ആഗോള എണ്ണവില കുത്തനെ വര്‍ധിച്ചു. ട്രംപ് ഭരണകൂടത്തെ പേടിയില്ലെന്ന് ലെയോ പതിനാലാമന്‍ മാര്‍പാപ്പ. താന്‍ രാഷ്ട്രീയക്കാരനല്ലെന്നും ട്രംപുമായി തര്‍ക്കത്തിനില്ലെന്നും മാര്‍പാപ്പ പറഞ്ഞു. സമാധാനമാണു വേണ്ടതെന്നും യുദ്ധങ്ങള്‍ […]

Posted inഷോർട് ന്യൂസ്

രാത്രി വാർത്തകൾ 

  ചുട്ടുപൊള്ളി കേരളം. 10 ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പ് തുടരുകയാണ്. കടുത്ത ചൂട് തുടരുന്ന പാലക്കാട്, പുനലൂർ അടക്കമുള്ള സ്റ്റേഷനുകളിൽ ജാഗ്രത വേണം. അതേസമയം 55 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാമെന്ന പ്രചാരണം വ്യാജമാണെന്ന് ദുരന്ത നിവാരണ അതോറിറ്റി വിശദീകരണം നൽകി.   ഇ വി എം, തപാൽ, ഹോം വോട്ടുകൾ ചേർത്ത് കേരളത്തിൽ 79.63 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയിട്ടുള്ളതെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസർ രത്തൻ യു കേൽക്കർ. അടിയന്തരമായി കണക്ക് പുറത്തുവിട്ട് തെരഞ്ഞെടുപ്പ് […]

Posted inലേറ്റസ്റ്റ്

അഞ്ചരക്കണ്ടി ഡെന്റൽ കോളേജിലെ വിദ്യാർത്ഥി നിതിൻ രാജിന്റെ മരണത്തിൽ പ്രതികരണവുമായി നിതിന്റെ സഹപാഠി ആർച്ച

അഞ്ചരക്കണ്ടി ഡെന്റൽ കോളേജിലെ വിദ്യാർത്ഥി നിതിൻ രാജിന്റെ മരണത്തിൽ പ്രതികരണവുമായി നിതിന്റെ സഹപാഠി ആർച്ച. വിദ്യാർത്ഥികൾ പറഞ്ഞ കാര്യങ്ങളെല്ലാം സത്യമാണെന്നും ക്ലാസിൽ ബോഡി ഷെയിമിംഗ് നടത്താറുണ്ടെന്നും ആർച്ച പറഞ്ഞു. ക്ലാസ്സിൽ നേരെ പഠിപ്പിക്കാറ് പോലുമില്ല. നിതിനെ ടാർഗറ്റ് ചെയ്ത് ഹരാസ് ചെയ്തു. പേടിച്ചിട്ടാണ് പലരും പരാതി നൽകാത്തത്. താൻ ഇതെല്ലാം പറഞ്ഞാൽ തന്റെ ജീവിതം എന്താകുമെന്ന് അറിയില്ലെന്നും ആർച്ച പറഞ്ഞു. പരാതി നൽകിയാലും തനിക്ക് ഒന്നും സംഭവിക്കില്ല എന്ന രീതിയിലാണ് എച്ച് ഒ ഡി പെരുമാറുന്നത്. സർ […]

Posted inലേറ്റസ്റ്റ്

ഷോൺ ജോർജ്  മാർ റാഫേൽ തട്ടിലുമായി കൂടിക്കാഴ്ച നടത്തി

ഷോൺ ജോർജ്  മാർ റാഫേൽ തട്ടിലുമായി കൂടിക്കാഴ്ച നടത്തി. സിറോ മലബാർ സഭ ആസ്ഥാനത്തെത്തിയായിരുന്നു കൂടിക്കാഴ്ച. തെറ്റിധാരണകൾ ഒന്നുമില്ലെന്നും എല്ലാ കാര്യങ്ങളും സംസാരിച്ചു എന്നുമായിരുന്നു കൂടിക്കാഴ്ചയ്ക്ക് ശേഷമുള്ള ഷോൺ ജോർജിൻ്റെ പ്രതികരണം. എഫ്സിആർഎയുമായി ബന്ധപ്പെട്ട ആകുലത ചർച്ചയായെന്നും കിരൺ റിജിജുവുമായുള്ള ക്രൈസ്തവ സംഘടനകളുമായുള്ള ചർച്ചയിൽ സിറോ മലബർ സഭയിൽ നിന്നും പ്രതിനിധികൾ ഉണ്ടാകുമെന്നും ഷോൺ ജോർജ് അറിയിച്ചു.

Posted inലേറ്റസ്റ്റ്

ഹരിയാന സർക്കാർ മിനിമം വേതനം നടപ്പാക്കാൻ തീരുമാനിച്ചതിന് പിന്നാലെ നോയിഡയിലെ തൊഴിലാളികൾ വേതനം വർദ്ധിപ്പിക്കണമെന്നാവശ്യപ്പെട്ട് രം​ഗത്തെത്തി

ഹരിയാന സർക്കാർ മിനിമം വേതനം നടപ്പാക്കാൻ തീരുമാനിച്ചതിന് പിന്നാലെ നോയിഡയിലെ തൊഴിലാളികൾ വേതനം വർദ്ധിപ്പിക്കണമെന്നാവശ്യപ്പെട്ട് രം​ഗത്തെത്തി. തൊഴിലാളികളിൽ ഭൂരിഭാഗവും പ്രതിമാസം 15,000 രൂപയിൽ താഴെ വരുമാനം മാത്രമാണ് ലഭിക്കുന്നതെന്നും ഈ തുക കൊണ്ട് എങ്ങനെ ജീവിതം മുന്നോട്ട് കൊണ്ടുപോകുമെന്നും ചോദ്യം ഉയർത്തിയിരുന്നു.തൊഴിലാളികൾക്ക് ശമ്പളം കൃത്യമായി കൊടുക്കണമെന്നും തൊഴിൽ നിയമങ്ങൾ പിന്തുടരണമെന്നും ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഫാക്ടറികൾക്ക് നിർദേശം നൽകി. ശമ്പള വർധനവും എട്ട് മണിക്കൂർ ജോലി സമയം നടപ്പാക്കലും ആവശ്യപ്പെട്ട് ഇന്ന് രാവിലെ നോയിഡയിൽ തൊഴിലാളികൾ […]

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

അമേരിക്ക ഇറാൻ തുറമുഖങ്ങൾക്ക് മേൽ നാവിക ഉപരോധം ഏർപ്പെടുത്തി

അമേരിക്ക ഇറാൻ തുറമുഖങ്ങൾക്ക് മേൽ നാവിക ഉപരോധം ഏർപ്പെടുത്തി. തങ്ങളുടെ തുറമുഖങ്ങൾ ഭീഷണി നേരിട്ടാൽ പേർഷ്യൻ ഗൾഫിലെ ഗതാഗതം തടസ്സപ്പെടുത്തുമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകി. ഈ നീക്കം ആഗോള എണ്ണവില കുത്തനെ ഉയർത്തുകയും മേഖലയിൽ യുദ്ധഭീതി സൃഷ്ടിക്കുകയും ചെയ്തിട്ടുണ്ട്.പാകിസ്ഥാനിൽ നടന്ന സമാധാന ചർച്ചകൾ പരാജയപ്പെട്ടതിന് പിന്നാലെയാണ് ഇറാനെ സാമ്പത്തികമായി തളർത്തുക എന്ന ലക്ഷ്യത്തോടെ ഡോണൾഡ് ട്രംപ് ഭരണകൂടം ഈ കടുത്ത നീക്കത്തിലേക്ക് കടന്നത്.