സംസ്ഥാനത്ത് ചൂട് വർദ്ധിക്കുന്ന സാഹചര്യത്തിൽ ഉഷ്ണതരംഗ പ്രതിരോധ നടപടികൾ ചർച്ച ചെയ്യുന്നതിനായി മുഖ്യമന്ത്രി പിണറായി വിജയൻ ഉന്നതതല യോഗം വിളിച്ചു. നാളെ (ശനിയാഴ്ച) രാവിലെ 11 മണിക്ക് ഓൺലൈനായാണ് യോഗം ചേരുന്നത്. ബന്ധപ്പെട്ട വകുപ്പ് മന്ത്രിമാർ, ചീഫ് സെക്രട്ടറി, ദുരന്തനിവാരണ അതോറിറ്റി ഉദ്യോഗസ്ഥർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുക്കും.
കടുത്ത വേനൽച്ചൂട് അനുഭവപ്പെടുന്ന സാഹചര്യത്തിൽ പാമ്പുകൾ തണുപ്പ് തേടി വീടുകളിലേക്കും ജനവാസ മേഖലകളിലേക്കും എത്താൻ സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ. മൂന്നുപേർ പാമ്പുകടിയേറ്റ് മരിച്ച പശ്ചാത്തലത്തിലാണ് നിർദേശം.
പാമ്പുകടിയേറ്റാല്‍ കനിവ് 108 ആംബുലന്‍സ് വഴി ആന്റി സ്‌നേക്ക് വെനം ഉള്ള ആശുപത്രികളില്‍ കൃത്യമായി എത്തിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജ്.ആരോഗ്യ വകുപ്പ് ഡയറക്ടറുടെ നേതൃത്വത്തില്‍ ജില്ലകളുടെ യോഗം കൂടി സംസ്ഥാനത്തെ സ്ഥിതി വിലയിരുത്തി. പാമ്പുകടിയേറ്റ് വരുന്നവര്‍ക്ക് മതിയായ ചികിത്സ ഉറപ്പാക്കണമെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
മന്ത്രി വി. ശിവൻകുട്ടിക്ക് തിരുവനന്തപുരം മേയർ വി. വി. രാജേഷിന്റെ മറുപടി. മേയറുടെ യോഗ്യത തീരുമാനിക്കേണ്ടത് ജനമാണ് മന്ത്രിയല്ലെന്ന് വി വി രാജേഷ്. ബംഗാളിലും ത്രിപുരയിലും ചിലർക്ക് ഈ പ്രശ്നം ഉണ്ടായിരുന്നു. യോഗ ചെയ്താൽ ഈ പ്രശ്നം മാറുമെന്നും വി വി രാജേഷ് പറഞ്ഞു. 2030ൽ കാവിലെ പാട്ട് മത്സരത്തിൽ ഇനി കാണാമെന്നും തത്കാലം ജനവിധി ശിവൻകുട്ടി മാനിക്കണമെന്നും വിവി രാജേഷ് കൂട്ടിച്ചേർത്തു.
നിയമസഭാ തെരഞ്ഞെടുപ്പിന് പിന്നാലെ യുഡിഎഫിനെയും ബിജെപിയെയും രൂക്ഷമായി വിമർശിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. സംസ്ഥാനത്ത് യുഡിഎഫ് ഭരണത്തിലെത്തില്ലെന്നും യുഡിഎഫിലെ തർക്കങ്ങൾ മെയ് നാലോടെ അവസാനിക്കുമെന്നും എം വി ഗോവിന്ദൻ വാർത്താസമ്മേളനത്തില്‍ പറഞ്ഞു. യുഡിഎഫ് ഉന്നയിച്ച ബിജെപി ഡീലിന്റെ നിജസ്ഥിതി പുറത്ത് വന്ന് തുടങ്ങിയെന്നും നാദാപുരം, വടകര മണ്ഡലങ്ങളിൽ ബിജെപി യുഡിഎഫിന് വോട്ട് മറിച്ചുവെന്നും എം വി ഗോവിന്ദൻ ആരോപിച്ചു.
തൃശ്ശൂർ പൂരത്തോടനുബന്ധിച്ച് യാത്രക്കാരുടെ തിരക്ക് പരിഗണിച്ച് ദക്ഷിണ റെയിൽവേ കൊല്ലം – തൃശ്ശൂർ റൂട്ടിൽ പ്രത്യേക മെമു ട്രെയിൻ സർവീസുകൾ പ്രഖ്യാപിച്ചു. ഏപ്രിൽ 26 ഞായറാഴ്ചയാണ് ഈ സർവീസുകൾ ലഭ്യമാകുക. പൂരത്തിന് പോകുന്നവർക്കും മടങ്ങിവരുന്നവർക്കും സൗകര്യപ്രദമായ രീതിയിലാണ് സമയക്രമം.
കേരളത്തിൽ ഭരണമാറ്റമുണ്ടാകുമെന്ന പ്രതീക്ഷയിൽ കോൺഗ്രസ് ക്യാമ്പ് സജീവമാകുമ്പോൾ, മുഖ്യമന്ത്രി പദത്തിനായി നേതാക്കൾക്കിടയിൽ വൻ പടയൊരുക്കമാണ് നടക്കുന്നത്. നേതാക്കൾ തന്നെ നേരിട്ടിറങ്ങി മുഖ്യമന്ത്രി സ്ഥാനത്തേക്ക് ആളുകളെ നിര്‍ദേശിക്കുന്ന സാഹചര്യം വരെ ഉണ്ടായി. സാധ്യതാ പട്ടികയിലുള്ള നേതാക്കൾ നേരിട്ട് ഇക്കാര്യങ്ങളിൽ പ്രതികരിച്ചില്ലെങ്കിലും നീക്കങ്ങൾ സജീവമാണ്.
കിഴക്കമ്പലം പഴങ്ങനാട്ടെ ജംഗിൾ പാർക്കിൽ അഞ്ച് വയസ്സുകാരനായ മുഹമ്മദ് ആദം മുങ്ങിമരിച്ച സംഭവത്തിൽ പഞ്ചായത്ത് സെക്രട്ടറി ടി അജിക്കെതിരെ കൊലക്കുറ്റം ചുമത്തി കേസെടുക്കണമെന്ന് പഞ്ചായത്ത് ഭരണ സമിതി. ലൈസൻസ് ഉൾപ്പെടെയുള്ള നിർബന്ധിത നടപടിക്രമങ്ങൾ പാലിക്കാതെയാണ് പാർക്ക് പ്രവർത്തിക്കാൻ അനുമതി നൽകിയതെന്ന് ഭരണ സമിതി ആരോപിച്ചു.
തൃശ്ശൂർ പൂരത്തോടനുബന്ധിച്ച് യാത്രക്കാരുടെ തിരക്ക് പരിഗണിച്ച് ദക്ഷിണ റെയിൽവേ കൊല്ലം – തൃശ്ശൂർ റൂട്ടിൽ പ്രത്യേക മെമു ട്രെയിൻ സർവീസുകൾ പ്രഖ്യാപിച്ചു. ഏപ്രിൽ 26 ഞായറാഴ്ചയാണ് ഈ സർവീസുകൾ ലഭ്യമാകുക. പൂരത്തിന് പോകുന്നവർക്കും മടങ്ങിവരുന്നവർക്കും സൗകര്യപ്രദമായ രീതിയിലാണ് സമയക്രമം.
കൈകൊട്ടികളിയുടെ മറവിൽ പ്രായപൂർത്തിയാകാത്ത ദളിത് പെൺകുട്ടിയെ വീട്ടിലെത്തിച്ച് പീഡിപ്പിച്ച പ്രതി തമിഴ്നാട്ടിൽ നിന്നും പിടിയിലായി. മണിയാർ എരിച്ചിക്കൽ സ്വദേശി ചിക്കുരാജ് ആണ് ഒളിവിൽ കഴിയവേ തമിഴ്നാട്ടിൽ നിന്നും പുനലൂർ പോലീസിന്‍റെ പിടിയിലായത്. മുൻകൂർ ജാമ്യത്തിനായി ശ്രമിക്കുന്നതിനിടെയാണ് ഇയാൾ പൊലീസിന്‍റെ കണ്ണുവെട്ടിച്ച് തമിഴ്നാട്ടിലേക്ക് കടന്നത്. പീഡന വിവരം പുറത്തു പറയാതിരിക്കാൻ പെൺകുട്ടിയെയും വീട്ടുകാരെയും ഭീഷണിപ്പെടുത്തിയതിന് പ്രതിയുടെ അമ്മയും കേസിൽ പ്രതിയാണ്.
കസ്റ്റഡി മർദന ആരോപണങ്ങൾ നിലനിൽക്കെ വൈ എസ് പി എം.ആർ മധു ബാബുവിനെ എസ് പി ആക്കാൻ ശുപാർശ. എസ്പിയാക്കാനുള്ള സെലക്ട് ലിസ്റ്റിൽ പത്താം സ്ഥാനക്കാരനായി പ്രൊമേഷൻ കമ്മിറ്റി മധുബാബുവിനെ ഉൾപ്പെടുത്തി. കസ്റ്റഡി മദ്ദനവുമായി ബന്ധപ്പെട്ട് നിരവധി പരാതികളാണ് മധുബാബുവിനെതിരെ ഉണ്ടായിരുന്നത്. കസ്റ്റഡി മദ്ദനത്തിൽ ആലപ്പുഴ മജിസ്ട്രേറ്റ് കോടതി മധുവിനെ ശിക്ഷിക്കുകയും ചെയ്തിരുന്നു.
ശബരിമല സന്നിധാനത്തിന് മുകളിലൂടെ കോസ്റ്റ് ഗാർഡ് ഹെലികോപ്റ്റർ അനുമതി ഇല്ലാതെ പറന്ന സംഭവത്തിൽ സുരക്ഷാ പ്രശ്‌നം ഉള്ളതായി തോന്നുന്നില്ലെന്ന് തിരുവിതാംകൂർ ദേവസ്വം പ്രസിഡന്‍റ് കെ ജയകുമാർ. കോപ്റ്റർ പറന്നപ്പോൾ തന്നെ വിവരം ലഭിച്ചെന്നും സാങ്കേതിക പ്രശ്നം കോസ്റ്റ് ഗാർഡ് വിളിച്ചറിയിച്ചിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. ശബരിമല സന്നിധാനത്തിനു മുകളിൽ ഇതാദ്യമായുണ്ടായ ഹെലികോപ്റ്റർ സാന്നിധ്യം വലിയ വിവാദമായി തുടരുന്നതിനിടെയാണ് ദേവസ്വം പ്രസിഡന്‍റ് നിലപാട് വ്യക്തമാക്കി രംഗത്തെത്തിയത്.
മുണ്ടത്തിക്കോട് വെടിക്കെട്ട് പുര ദുരന്തത്തിൽ ചികിത്സയിൽ ആയിരുന്ന തിരുവമ്പാടിയുടെ വെടിക്കെട്ട് ലൈസൻസി സതീശൻ മുണ്ടത്തിക്കോട് മരിച്ചു. അപകടം നടന്ന ദിവസം മുതൽ സതീശൻ തൃശ്ശൂരിലെ മെഡിക്കൽ കോളേജ് ബേൺസ് ഐ സി യുവിൽ ചികിത്സയിലായിരുന്നു. സതീശന് 90 ശതമാനത്തിലധികം പൊള്ളൽ ഏറ്റതായി ഡോക്ടർമാർ സ്ഥിരീകരിച്ചിരുന്നു.
സംസ്ഥാനത്തെ എല്ലാ സ്കൂളുകളിലും ഏപ്രിൽ, മെയ് മാസങ്ങളിൽ നടത്തുന്ന പരിശീലനങ്ങൾ രാവിലെ 10.30 ന് അവസാനിപ്പിക്കണമെന്ന് ബാലാവകാശ കമ്മിഷൻ ഉത്തരവിട്ടു. കനത്ത ചൂട് കണക്കിലെടുത്ത് കുട്ടികൾക്ക് സ്കൂൾ യൂണിഫോം ധരിക്കുന്നതിൽ താല്ക്കാലിക ഇളവ് നൽകി സൗകര്യപ്രദമായ വസ്ത്രം ധരിക്കാനും അനുവദിക്കണമെന്ന് ഉത്തരവിൽ പറയുന്നു.
വേനല്‍ക്കാലത്ത് അമീബിക്ക് മസ്തിഷ്‌ക ജ്വരം വര്‍ധിക്കാന്‍ സാധ്യതയുണ്ടെന്ന് ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നല്‍കുന്നു. ശുദ്ധമല്ലാത്ത വെള്ളത്തിലൂടെ പകരുന്ന ഈ രോഗത്തിന്റെ ലക്ഷണങ്ങള്‍, പ്രതിരോധ മാര്‍ഗ്ഗങ്ങള്‍, ചികിത്സയുടെ പ്രാധാന്യം എന്നിവയെക്കുറിച്ച് ലേഖനം വിശദീകരിക്കുന്നു. രോഗം വന്നാല്‍ മരണനിരക്ക് വളരെ കൂടുതലായതിനാല്‍ ഉടന്‍ ചികിത്സ തേടണം
ആം ആദ്മി പാർട്ടിക്ക് വലിയ പ്രഹരം നൽകിക്കൊണ്ട് 10 എംപിമാരിൽ ഏഴ് പേരും പാർട്ടി വിട്ട് ബിജെപിയിലേക്ക്. തന്നോടൊപ്പം ആറ് എംപിമാർ കൂടി പാർട്ടി വിട്ട് ബിജെപിയിൽ ചേരുമെന്ന് രാഘവ് ഛദ്ദയാണ് വാർത്താസമ്മേളനം നടത്തി പ്രഖ്യാപിച്ചത്. പഞ്ചാബിൽ അടുത്ത വർഷം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ എഎപിക്ക് കനത്ത തിരിച്ചടിയാണ് എംപിമാരുടെ ഈ അപ്രതീക്ഷിത നീക്കം. അശോക് മിത്തൽ, സന്ദീപ് പഥക്ക് എന്നിവരും എഎപി വിടുന്നതായി വാർത്താസമ്മേളനത്തിൽ പ്രഖ്യാപിച്ചു.
എഎപി എംപി രാഘവ് ഛദ്ദ ഉൾപ്പെടെ മൂന്ന് പേർ ബിജെപിയിൽ ചേർന്നതോടെ ഇവരെ അയോഗ്യരാക്കണമെന്ന് എഎപി രാജ്യസഭാ ചെയർമാനോട് ആവശ്യപ്പെട്ടു. എന്നാൽ, ആകെയുള്ള പത്ത് എംപിമാരിൽ ഏഴ് പേർ തനിക്കൊപ്പമുണ്ടെന്നും കൂറുമാറ്റ നിരോധന നിയമം ബാധകമാകാതെ ബിജെപിയിൽ ലയിക്കാൻ കഴിയുമെന്നും രാഘവ് ഛദ്ദ അവകാശപ്പെടുന്നു.
ആം ആദ്മി നേതൃത്വവുമായി തെറ്റിപ്പിരിഞ്ഞ് പാർട്ടി വിടുന്നുവെന്ന് പ്രഖ്യാപിച്ച രാഘവ് ഛദ്ദയടക്കമുള്ളവർ ബി ജെ പി ആസ്ഥാനത്തെത്തി അംഗത്വം എടുത്തു. എ എ പി രാജ്യസഭ എം പിമാരായ രാഘവ് ഛദ്ദ, അശോക് മിത്തൽ, സന്ദീപ് പഥക്ക് എന്നിവരാണ് ബി ജെ പിയിൽ ചേർന്നത്. പാർട്ടി ആസ്ഥാനത്ത് വലിയ ആഘോഷമൊരുക്കിയാണ് ബി ജെ പി ഇവരെ സ്വീകരിച്ചത്. ബി ജെ പി ദേശീയ അധ്യക്ഷൻ നിതിൻ നവീൻ മൂവർക്കും മധുരം നൽകിയാണ് വരവേറ്റത്. എ എ പി വിടുന്നുവെന്ന് പ്രഖ്യാപിച്ച് മണിക്കൂറുകൾക്കകമാണ് ഛദ്ദയടക്കമുള്ളവർ ബി ജെ പി ആസ്ഥാനത്തെത്തി അംഗത്വം സ്വീകരിച്ചത്.
രാഘവ് ഛദ്ദയടക്കമുള്ള എഎപി രാജ്യസഭ എംപിമാർ ബിജെപിയിൽ ചേർന്നത് പാർട്ടിക്ക് വലിയ തിരിച്ചടിയായി. ഇത് ‘ഓപ്പറേഷൻ ലോട്ടസ്’ ആണെന്നും പഞ്ചാബിലെ ജനങ്ങളെ ബിജെപി ചതിച്ചെന്നും അരവിന്ദ് കെജ്രിവാളും സഞ്ജയ് സിങ്ങും ആരോപിച്ചു. പഞ്ചാബ് തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ഈ കൂറുമാറ്റം എഎപിക്ക് വലിയ പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ്.
തിരഞ്ഞെടുപ്പ് കമ്മീഷൻ ബിജെപിയുടെ ഡിപ്പാർട്ട്മെന്റായി മാറിയെന്ന് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ ആരോപിച്ചു. പ്രധാനമന്ത്രിക്ക് ക്ലീൻ ചിറ്റ് നൽകുകയും കോൺഗ്രസ് അധ്യക്ഷന് നോട്ടീസ് അയക്കുകയും ചെയ്ത കമ്മീഷന്റെ വിവേചനത്തിനെതിരെ പ്രതിഷേധം ശക്തമാക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
ബംഗാൾ നിയമസഭ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് വമ്പൻ വിജയം പ്രവചിച്ച് പ്രധാനമന്ത്രി. മമത ബാനർജിയുടെ ടിഎംസിക്ക് ഒരു സീറ്റ് പോലും ലഭിക്കില്ലെന്നും, ഉയർന്ന പോളിംഗ് ശതമാനം ബിജെപിക്ക് അനുകൂലമാണെന്നും മോദി പറഞ്ഞു. ബിജെപി ഭരണം ഉറപ്പാണെന്നും ബംഗാളി സംസാരിക്കുന്നയാൾ മുഖ്യമന്ത്രിയാകുമെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും ആത്മവിശ്വാസം പ്രകടിപ്പിച്ചു.
ആന്ത്രാപിക് വികസിപ്പിച്ച ‘മിത്തോസ്’ എന്ന എഐ മോഡൽ ബാങ്കിങ് സുരക്ഷയ്ക്ക് വലിയ ഭീഷണിയുയർത്തുന്നു. സോഫ്റ്റ്‌വെയർ പിഴവുകൾ അതിവേഗം കണ്ടെത്താനുള്ള ഇതിന്റെ കഴിവ് ബാങ്കിങ് സുരക്ഷാ സംവിധാനങ്ങള്‍ക്ക് വെല്ലുവിളിയാകുമെന്നാണ് നിരീക്ഷിക്കുന്നത്. സുരക്ഷാ നടപടികൾ സ്വീകരിക്കാൻ കേന്ദ്രം ബാങ്കുകൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
യുക്രൈൻ-റഷ്യ യുദ്ധത്തിൽ 10 ഇന്ത്യൻ പൗരന്മാർ കൊല്ലപ്പെട്ടതായി കേന്ദ്ര സർക്കാർ സുപ്രീം കോടതിയെ അറിയിച്ചു. സ്വന്തം ഇഷ്ടപ്രകാരം റഷ്യൻ സേനയിൽ ചേർന്നവരാണ് ഭൂരിഭാഗമെന്നും, യുദ്ധമേഖലയിൽ കുടുങ്ങിയ മറ്റുള്ളവരെ തിരികെ കൊണ്ടുവരാനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും സർക്കാർ വ്യക്തമാക്കി
ഇറാനുമായുള്ള നയതന്ത്ര ചർച്ചകൾ ഒരു വശത്ത് നടക്കുമ്പോഴും സൈനികമായി കടുത്ത സമ്മർദ്ദം ചെലുത്താൻ ലക്ഷ്യമിട്ട് മേഖലയിൽ വിപുലമായ നാവിക സന്നാഹം ഒരുക്കി അമേരിക്ക.വെടിനിർത്തൽ നീട്ടിവെക്കാനും ചർച്ചകൾ തുടരാനും പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തയ്യാറായെങ്കിലും, സൈനികമായി ഒട്ടും പിന്നോട്ടില്ലെന്ന ശക്തമായ മുന്നറിയിപ്പാണ് ഈ നീക്കത്തിലൂടെ അമേരിക്ക നൽകുന്നത്.
യുദ്ധം അവസാനിപ്പിക്കുന്നതിനായി ഇറാനും അമേരിക്കയും തമ്മിലുള്ള സമാധാന ചർച്ചകൾ പാകിസ്ഥാനിൽ പുനരാരംഭിക്കാൻ സാധ്യതയുണ്ടെന്ന് റിപ്പോർട്ട്. ചർച്ചകൾക്കായി ഇറാൻ്റെ വിദേശകാര്യ മന്ത്രി പാകിസ്ഥാനിലെത്തുമെന്നും അമേരിക്കൻ സംഘങ്ങൾ നേരത്തെ തന്നെ രാജ്യത്ത് എത്തിയതായും സൂചനയുണ്ട്. എന്നാൽ ഇരു രാജ്യങ്ങളും ഇത് സംബന്ധിച്ച് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
