എയര്‍ ഇന്ത്യ എക്‌സ്പ്രസില്‍ കൂടുതല്‍ തവണ യാത്ര ചെയ്യുന്ന സ്ഥിരം യാത്രക്കാര്‍ക്ക് കൂടുതല്‍ ഡിസ്‌കൗണ്ട് ലഭ്യമാകുന്ന രീതിയില്‍ എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ ടാറ്റ ന്യൂപാസ് ലോയല്‍റ്റി പദ്ധതി വിപുലീകരിക്കുന്നു. നിലവില്‍ ആഭ്യന്തര ടിക്കറ്റുകളില്‍ മാത്രം ലഭിച്ചിരുന്ന ലോയല്‍റ്റി ഡിസ്‌കൗണ്ട് ഇനിമുതല്‍ രാജ്യാന്തര യാത്രകളിലും ലഭിക്കും. നാല് വിഭാഗങ്ങളായി തിരിച്ചാണ് ഈ ലോയല്‍റ്റി പദ്ധതി. ടാറ്റ ന്യൂപാസ് അംഗങ്ങള്‍ക്ക് ആഭ്യന്തര, രാജ്യാന്തര വിമാന ടിക്കറ്റുകള്‍ ബുക്ക് ചെയ്യുമ്പോള്‍ നാല് ശതമാനം വരെയും സീറ്റ്, ഭക്ഷണം, അധിക ബാഗേജ് എന്നിവയ്ക്ക് 30 ശതമാനം വരെ ഡിസ്‌കൗണ്ടും മുന്‍ഗണനാ സേവനങ്ങളും ലഭിക്കും. കൂടാതെ വെബ്‌സൈറ്റില്‍ ലോഗിന്‍ ചെയ്യുന്നവര്‍ക്ക് 500 രൂപയുടെ അധിക ഡിസ്‌കൗണ്ടും ലഭിക്കും. അര്‍ഹരായ ഓരോ ലോയല്‍റ്റി അംഗത്തിനും എയര്‍ ഇന്ത്യ എക്‌സ്പ്രസിലെ അഞ്ചാമത്തെ വിമാന യാത്ര മുതല്‍ 2,500 രൂപയുടേയും പത്താമത്തെ വിമാന യാത്രയ്ക്ക് ശേഷം 5,000 രൂപയുടേയും വിമാനയാത്രാ വൗച്ചറുകളും ലഭിക്കും.
എയര്‍ ഇന്ത്യ ലോയല്‍റ്റി ഡിസ്‌കൗണ്ട് രാജ്യാന്തര യാത്രകളിലും
